ഒപ്പത്തിനൊപ്പം രണ്ടു മോട്ടറോള ടാബ്‌ലറ്റുകള്‍

Posted By: Super

ഒപ്പത്തിനൊപ്പം രണ്ടു മോട്ടറോള ടാബ്‌ലറ്റുകള്‍

ഹൈ എന്റ് ടെക്‌നോളജിയില്‍ വളരെ കാര്യമായി ഗവേഷണം നടത്തുകയും, വികസിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയുമാണ് മോട്ടറോള. ഗുണമേന്‍മയുടെ കാര്യത്തില്‍ ഗാഡ്ജറ്റ് വിപണിയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ബ്രാന്റ് ആണ് മോട്ടറോള. ഇപ്പോഴിതാ പുതിയ രണ്ടു ടാബ്‌ലറ്റുകളുമായി വിപണിയില്‍ ചലനമുണ്ടാക്കിയിരിക്കുകയാണ് മോട്ടറോള.

സൂം1, സൂം2 എന്നിവയാണ് ഈ പുതിയ മോട്ടറോള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍. മോട്ടറോള സൂം1 ആന്‍ഡ്രോയിഡ് 3.1 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സൂം2 ആന്‍ഡ്രോയിഡ് 3.2ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇവിടെ സൂം2ന് ചെറിയൊരു മുന്‍തൂക്കം ലഭിയ്ക്കുന്നു.

1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള, ലൈറ്റ് സെന്‍സര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയ, 10.1 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇരു ടാബ്‌ലറ്റുകള്‍ക്കും. അതുപോലെ ഇരു ടാബ്‌ലറ്റുകളിലും 1280 ... 720 പിക്‌സല്‍ 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്.

സൂം1ല്‍ ഒരു 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ കൂടിയുണ്ട്. സൂം2 1080 പിക്‌സല്‍ ഹൈഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗോടെ വരുമ്പോള്‍, സൂം1ല്‍ 720 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് ആണുള്ളത്. ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം എന്നിവ ഇരു ടാബ്‌ലറ്റുകളിലെയും ക്യാമറകളുടെ പ്രത്യേകതകളാണ്.

എംപി3, എഎസി, എംപിഇജി4 തുടങ്ങീ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഓഡിയോ പ്ലെയര്‍ വീഡിയോ പ്ലെയര്‍ എന്നീ മള്‍ട്ടിമീഡിയ ഒപ്ഷനുകളും ഇരു ടാബ്‌ലറ്റുകളിലും ഉണ്ട്.

1000 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ എന്‍വിഡിയ ടെഗ്ര2 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള സൂം1ന് 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, 1 ജിബി റാം കപ്പാസിറ്റി എന്നിവയുണ്ട്. 1 ജിബി റാം, 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയുടെ കാര്യത്തില്‍ സൂം2ഉം തുല്യതപുലര്‍ത്തുന്നു.

എന്നാല്‍, 1200 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ എന്‍വിഡിയ ടെഗ്ര2 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് സൂം2ന്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ഇന്‍ബില്‍ട്ട് സേവനവും ഇരു ടാബ്‌ലറ്റുകളിലും ഉണ്ട്.

രണ്ടിലും ജിപിഎസ് നാവിഗേഷന്‍ സംവിധാനം ഉണ്ട്. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളും ഇരു ടാബ്‌ലറ്റുകളിലും ഉണ്ട്. മികച്ച ശ്രവ്യാനുഭവം ഉറപ്പു നല്‍കികൊണ്ട് 3.5 ഓഡിയോ ജാക്ക് സൂം1ലും സൂം2ലും ഉണ്ട്.

റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഇരു ടാബ്‌ലറ്റുകളിലും ഉള്ളത്. സൂം2ന് 11 മണിക്കൂര്‍ പ്ലേബാക്ക് സമയവും, സൂം1ന് 10 മണിക്കൂര്‍ പ്ലേബാക്ക് സമയവുമാണുള്ളത്.

മോട്ടറോള1ന്റെ വില ഏകദേശം 30,000 രൂപയോളമാണ്. എന്നാല്‍ മോട്ടറോള2ന്റെ വിലയെകുറിച്ച് ഒരു വിവരവും ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot