കളിച്ചു മദിക്കാന്‍ എംഎസ്‌ഐ ഗെയിമിംഗ് ലാപ്‌ടോപ്പ്

Posted By:

കളിച്ചു മദിക്കാന്‍ എംഎസ്‌ഐ ഗെയിമിംഗ് ലാപ്‌ടോപ്പ്
ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്കാണ് എംഎസ്‌ഐ എപ്പോഴും പ്രാധാന്യം കൊടുത്തിട്ടുളഌത്.  ഏറ്റവും പുതിയ എംഎസ്‌ഐ ഉല്‍പന്നമാണ് ജിഇ620 ഗെയിമിംഗ് ലാപ്‌ടോപ്പ്.  മികച്ച ഫീച്ചേഴ്‌സുകളും, സ്‌പെസിഫിക്കേഷനുകളുമാണ് ഈ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പില്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്റല്‍ എച്ച്എം65ഓടെ വരുന്ന ഇന്റല്‍ കോര്‍ ഐ7-2630ക്യുഎം പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ ജെനുവിന്‍ വിന്‍ഡോസ്7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ജിഇ620 ഗെയിമിംഗ് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.

1080 പിക്‌സല്‍ വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന 15.6 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് എംഎസ്‌ഐ ജിഇ620 ഗെയിമിംഗ് ലാപ്‌ടോപ്പിന്റേത്.  എല്‍ഇഡി ബാക്ക്‌ലൈറ്റ് ടെക്‌നോളജിയും ഡിസ്‌പ്ലേയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

മികച്ച ഗ്രാഫിക്‌സ്, ഗെയിമിംഗ് അനുഭവങ്ങള്‍ സാധ്യമാക്കുന്ന എന്‍വിഡിയ ജിഫോഴ്‌സ് ജിടി 540എം ആണ് ഈ പുതിയ ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഗ്രാഫിക്‌സ് കാര്‍ഡ്.  1 ജിബി റാമോടെ വരുന്ന ഈ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവിന്റെ കാര്യത്തില്‍  നമുക്ക് ചോയ്‌സുണ്ട്.  500 ജിബി, 640 ജിബി, 750 ജിബി എന്നിങ്ങനെയാണത്.

ബ്ലൂ-റേ ഒപ്റ്റിക്കല്‍ ഡ്രൈവും ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതയാണ്.  720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ ചാറ്റിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന വെബ് ക്യാമുമുണ്ട് ഇതില്‍.

2.4 കിലോഗ്രാം ഭാരമുള്ള ഈ ലാപ്‌ടോപ്പിന്റെ നീളം 383 എംഎം, വീതി 249.5 എംഎം, കട്ടി 37.6 എംഎം എന്നിങ്ങനെയാണ്.  വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 2.0, 3.0 യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഇതിലൂടെയുള്ള ഡാറ്റ ഷെയറിംഗും, ട്രാന്‍സ്ഫറിംഗും എളുപ്പമാക്കുന്നു.

ഇതിലെ എച്ചഡിഎംഐ ഒട്ട്പുട്ട് മികച്ച് വീഡിയോ ഒട്ട്പുട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.  120 വാട്ട് എസി ആഡാപ്റ്ററും ഇതിലുണ്ട്.  ഇതിന്റെ വില എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot