എംഎസ്‌ഐ ജിടി60, ജിടി70 ഇന്റല്‍ ഐവി ബ്രിഡ്ജ് ഗെയിമിംഗ് ലാപ്‌ടോപുകള്‍

Posted By: Super

എംഎസ്‌ഐ ജിടി60, ജിടി70 ഇന്റല്‍ ഐവി ബ്രിഡ്ജ് ഗെയിമിംഗ് ലാപ്‌ടോപുകള്‍

എംഎസ്‌ഐ അവതരിപ്പിക്കുന്ന രണ്ട് പുതിയ ഗെയിമിംഗ് ലാപ്ടോപുകളാണ് എംഎസ്‌ഐ ജിടി60, എംഎസ്‌ഐ ജിടി70 എന്നിവ. ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസര്‍ ആര്‍കിടെക്ചറായ ഐവി ബ്രിഡ്ജിലാണ് ഈ ലാപ്‌ടോപുകളുടെ പ്രവര്‍ത്തനം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എംഎസ്‌ഐ ജിടി60 15.6 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനിലും എംഎസ്‌ഐ ജിടി70 17.3 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനിലുമാണ് എത്തുന്നത്. ഇരു ലാപ്‌ടോപുകളും ഇന്റല്‍ കോര്‍ ഐ7 ക്വാഡ് കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റ് പ്രധാന സവിശേഷതകള്‍

  • സിസ്റ്റം മെമ്മറി 32 ജിബി

  • സ്‌പെഷ്യല്‍ ഗെയിമര്‍ കീബോര്‍ഡ്

  • കില്ലര്‍ ഗെയിം നെറ്റ്‌വര്‍ക്കിംഗ് കാര്‍ഡുകള്‍

  • ഡൈന്‍ഓഡിയോ 2.1 സ്പീക്കറുകള്‍

  • എന്‍വിദിയ ജിഫോഴ്‌സ് ജിടിഎക്‌സ്670എം ഗ്രാഫിക്‌സ് പ്രോസസര്‍

ഏറെ നേരം ഗെയിമിന് വേണ്ടി ചെലവഴിക്കുന്നവര്‍ക്ക് കണ്ണിന് ആയാസം തോന്നാതിരിക്കാന്‍ ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലെയാണ് ഇവയില്‍. എംഎസ്‌ഐ ജിടി60

ലാപ്‌ടോപിന് 75,000 രൂപയും എംഎസ്‌ഐ ജിടി70യ്ക്ക് 78,000 രൂപയുമാണ് വില വരുന്നത്. ഈ രണ്ട് മോഡലുകളും ഈ അടുത്ത മാസം വിപണിയിലെത്തിയേക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot