ഗെയിമിംഗ് ലാപ്‌ടോപ്പുമായി എംഎസ്‌ഐ

Posted By: Staff

ഗെയിമിംഗ് ലാപ്‌ടോപ്പുമായി എംഎസ്‌ഐ

എന്നും വേഗത കൂടിയതും, കുറ്റങ്ങള്‍ കുറഞ്ഞതുമായ ലാപ്‌ടോപ്പുകള്‍ മാത്രം
നിര്‍മ്മിക്കുന്ന എംഎസ്‌ഐയുടെ ഏറ്റവും പ്രിയപ്പെട്ട വാക്കാണ് 'പെര്‍ഫെക്ഷന്‍'. ഈ ആത്മവിശ്വാസം തകര്‍ക്കാത്ത വിധം ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് എംഎസ്‌ഐയുടെ പൂതിയ ഗെയിമിംഗ് ലാപ്‌ടോപ്പായ എംഎസ്‌ഐ ജിടി780.

വീഡിയോ ഗെയിം പ്രേമികള്‍ക്ക് ആഹ്ലാദം പകരുന്നുതാണ് എംഎസ്‌ഐയുടെ ഈ പുതിയ ഉല്പന്നം.

17 ഇഞ്ച് കറുത്ത പ്ലാസ്റ്റിക്കിലാണ് എംഎസ്‌ഐ ജിടി780 നിര്‍മ്മിച്ചിരിക്കുന്നത്. ഈ പൂത്തന്‍ ലാപ്‌ടോപ്പിന് കൂടുതല്‍ ഉറപ്പേകാന്‍ ലോഹസങ്കരവും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ കീബോര്‍ഡ് പുതിയ തരമാണ്. കാഴ്ചയില്‍ ആകര്‍ഷണീയമാണെങ്കിലും ഇതിന് ഭാരവും കട്ടിയും കൂടുതലാണെന്ന് പൊതുവെ ഒരു പരാതിയുണ്ട്. എന്നാല്‍ ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ കൂട്ടത്തില്‍ മികച്ചത് എംഎസ്‌ഐയുടെ ഈ ലാപ്‌ടോപ്പ്
തന്നെയാണ്. 32 fps വരെ വളരെ സൂഗമമായി ഇതില്‍ പ്രവര്‍ത്തിക്കും.

അതിന്റെ ബാക്ക്‌ലൈറ്റിംഗോടു കൂടിയ കീബോര്‍ഡ്, ഓഡിയോ സംവിധാനം
എന്നിവയുടെ മികവാണ് ഈ എംഎസ്‌ഐ ലാപ്‌ടോപ്പിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജിടി780 രൂപകല്പന ചെയ്തിരിക്കുന്നത് പ്രശസ്ത കാര്‍ സൗണ്ട് വിദഗ്ധരായ, ഡൈനോഡിയോ ആണ്. ഗെയിം കളിക്കാന്‍ ളുപ്പമാക്കുമ വിധമാണ് കീബോര്‍ഡിന്റെ തയ്യാറാക്കിയിരിക്കുന്നത്. വിന്‍ഡോസിന്റെ കീകള്‍ വലതു വശത്താണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഗെയിം കളിക്കാന്‍ ടച്ച്പാഡിനേക്കാള്‍ സൗകര്യം മൗസ് ആണ് എന്നൊരു
തെറ്റിദ്ധാരണ എംഎസ്‌ഐയ്ക്കുണ്ടെന്നാണു തോന്നുന്നത്. കാരണം ഇടത്തോട്ടു മാറിയാണ് ഇതിന്റെ ടച്ച്പാഡ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഗെയ്മിംഗ് ലാപ്‌ടോപ്പ് എന്ന നിലയില്‍ ഇത് ഒരു പോരായ്മ തന്നെയാണ്.

മികച്ച പ്രവര്‍ത്തന ക്ഷമത കാഴ്ച വെക്കുന്ന എംഎസ്‌ഐ ജിടി780യുടെ വില 40,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot