എംഎസ്‌ഐയില്‍ നിന്നും പുതിയ രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ കൂടി

By Shabnam Aarif
|
എംഎസ്‌ഐയില്‍ നിന്നും പുതിയ രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ കൂടി

മികച്ച സ്‌പെസിഫിക്കേഷനുകളുള്ള ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളുമാണ് എംഎസ്‌ഐ ഇതുവരെ പുറത്തിറക്കിയവയെല്ലാം.  കരുത്തുറ്റവയാണ് എംഎസ്‌ഐയുടെ ഉല്‍പന്നങ്ങളെല്ലാം.  എത്ര ശക്തമായ പ്രവൃത്തിയും എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ എംഎസ്‌ഐ ഉല്‍പന്നങ്ങള്‍ക്കു കഴിയും.  അവരുടെ ഗെയ്മിംഗ് സീരീസ് ലാപ്‌ടോപ്പ് നിരയിലേക്ക് പുതിയ രണ്ട് ഉല്‍പന്നങ്ങള്‍ ഇറങ്ങാന്‍ പോകുന്നു.  ജിടി 783, ജിടി 783ആര്‍ എന്നിവയാണ് ഈ പുതിയ എംഎസ്‌ഐ ഗെയിമിംഗ് ലാപ്‌ടോപ്പ്.

ജിടി 783ന്റെ ഫീച്ചറുകള്‍:

 
  • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

  • 2.2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ക്വാഡ് കോര്‍  ഐ7-2670ക്യുഎം പ്രോസസ്സര്‍

  • 1920 x 1080 പിക്‌സല്‍ റെസൊലൂഷനുള്ള 17.3 ഇഞ്ച് ഡിസ്‌പ്ലേ

  • എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 580എം ഗ്രാഫിക്‌സ് കാര്‍ഡ്

  • 128 ജിബി എസ്എസ്ഡി ഹാര്‍ഡ് ഡിസ്‌ക്

  • 750 ജിബി ഹാര്‍ഡ് ഡ്രൈവ്

  • 12 ജിബി റാം

  • ബ്ലൂ-റേ ഡിസ്‌ക് ബര്‍ണര്‍

  • പ്രോഗ്രാമബിള്‍ കീബോര്‍ഡ് ബാക്ക്‌ലൈറ്റ്
 

ജിടി 783 ആര്‍ന്റെ ഫീച്ചറുകള്‍:

  • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

  • 2.2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ക്വാഡ് കോര്‍  ഐ7-2670ക്യുഎം പ്രോസസ്സര്‍

  • 1920 ഃ 1080 പിക്‌സല്‍ റെസൊലൂഷനുള്ള 17.3 ഇഞ്ച് ഡിസ്‌പ്ലേ

  • എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 580എം ഗ്രാഫിക്‌സ് കാര്‍ഡ്

  • ഡ്യുവല്‍ 7200 ആര്‍പിഎം ഹാര്‍ഡ് ഡിസ്‌ക്

  • 1.5 ടിബി സ്റ്റോറേജ് സ്‌പെയ്‌സ്

  • 16 ജിബി റാം

  • പ്രോഗ്രാമബിള്‍ കീബോര്‍ഡ് ബാക്ക്‌ലൈറ്റ്
കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ് ഈ രണ്ട് എംഎസ്‌ഐ ലാപ്‌ടോപ്പുകളും.  ഇവയുടെ കീബോര്‍ഡില്‍റെ ബാക്ക്‌ലൈറ്റ് കളിക്കുന്ന ഗെയിമിന് അനുസരിച്ചോ, അപ്പഴത്തെ മാനസിക നിലയ്ക്ക് അനുസരിച്ചോ മാറ്റാവുന്നതാണ്.  ഗെയിമിംഗിന് അനുയോജ്യമാകും വിധമാണ് ഇവയുടെ കീബോര്‍ഡില്‍ കീകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

മെമ്മറി ഒഴികെയുള്ള എല്ലാ സ്‌പെസിഫിക്കേഷനുകളിലും ഇരു ലാപ്‌ടോപ്പുകളും തമ്മില്‍ സമാനത പുലര്‍ത്തുന്നു.  ജിടി 783ആര്‍ ലാപ്‌ടോപ്പിന് ജിടി 783 ലാപ്‌ടോപ്പിനേക്കാള്‍ മെമ്മറി സ്‌പെയ്‌സ് ഉണ്ട്.  ജിടി 783 ആര്‍ ലാപ്‌ടോപ്പിന് 1.5 ടിബി സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ട്.  സിസ്റ്റം മെമ്മറിയുടെ കാര്യത്തിലും ഈ ലാപ്‌ടോപ്പുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്.  ജിടി 783 ആര്‍ന് 12 ജിബി ഡിഡിആര്‍3 റാം മെമ്മറിയും, ജിടി 783 ലാപ്‌ടോപ്പിന് 16 ജിബി റാമും ആണ് ഉള്ളത്.

എംഎസ്‌ഐ ജിടി 783 ആര്‍, എംഎസ്‌ഐ 783 എന്നീ ഈ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X