എംഎസ്‌ഐ സിആര്‍41 ലാപ്‌ടോപില്‍ വിന്‍ഡോസ് 8 ഒഎസ്

Posted By: Super

എംഎസ്‌ഐ സിആര്‍41 ലാപ്‌ടോപില്‍ വിന്‍ഡോസ് 8 ഒഎസ്

എംഎസ്‌ഐ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന സിആര്‍41 ലാപ്‌ടോപില്‍ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം. ഇന്റല്‍ കോര്‍ ഐ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ് മികച്ച കമ്പ്യൂട്ടിംഗ് ശേഷിയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി, എച്ച്ഡിഎംഐ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യങ്ങളുമായാണ് ഇത് എത്തുക.

  • 14 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 1366x768 പിക്‌സല്‍ ഡിസ്‌പ്ലെ റെസലൂഷന്‍

  • വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം

  • ഇന്റല്‍ കോര്‍ ഐ പ്രോസസര്‍

  • ഇകോ എഞ്ചിന്‍ പവര്‍ സേവിംഗ് ടെക്‌നോളജി

  • ഇന്റല്‍ എച്ച്എം76 ചിപ്‌സെറ്റ്

  • എസ്ആര്‍എസ് പിസി സൗണ്ട്

  • 6സെല്‍ സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി

  • 7.5 മണിക്കൂര്‍ വരെ ബാറ്ററി ശേഷി

2.4 കിലോഗ്രാം ഭാരത്തിലെത്തുന്ന ലാപിന്റെ പ്രധാന സൗകര്യമായി ഈ ഭാരക്കുറവിനെ കണക്കാക്കാം. 14 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള സിആര്‍41 500 ജിബി, 640 ജിബി, 720 ജിബി മെമ്മറികളില്‍ എത്തുന്നതാണ്. സ്റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡിന്റെ പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു.

ഇന്റല്‍ എച്ച്എം 76 ചിപാണ് ലാപ്‌ടോപിന് ആവശ്യമായ ഗ്രാഫിക് പെര്‍ഫോമന്‍സ് ലഭ്യമാക്കുന്നത്. വെബ്ക്യാം, പ്രൊജക്റ്റര്‍, വോള്യം കണ്‍ട്രോള്‍, ബ്രൈറ്റ്‌നസ്, സ്‌ക്രീന്‍ കണ്‍ട്രോള്‍ സൗകര്യങ്ങള്‍ എന്നിവയാണ് എംഎസ്‌ഐ സിആര്‍ 41 ലാപ്‌ടോപ് മോഡലിലെ മറ്റ് സൗകര്യങ്ങള്‍. ലാപ്‌ടോപ് എന്ന് മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നും വിലയും അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot