മെര്‍ക്കുറി എം ടാബ് നിയോ, സിം സപ്പോര്‍ട്ടുള്ള ടാബ്‌ലറ്റ്

Posted By:

മെര്‍ക്കുറി എം ടാബ് നിയോ, സിം സപ്പോര്‍ട്ടുള്ള ടാബ്‌ലറ്റ്

കോബിയന്‍ കമ്പനിയുടെ സബ്‌സിഡിയറി കമ്പനിയായ മെര്‍ക്കുറി അനേകം ടാബ്‌ലറ്റുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.  ഏറ്രവും പുതുതായി ഇറക്കിയ ടാബ്‌ലറ്റ് ആണ് മെര്‍ക്കുറി എം ടാബ് നിയോ.  3ജി സപ്പോര്‍ട്ടുള്ള  ഈ ടാബ്‌ലറ്റ് വൈഫൈയും, എക്‌സ്റ്റേണല്‍ 3ജി സപ്പോര്‍ട്ടും മാത്രം ഉണ്ടായിരുന്ന മെര്‍ക്കുറി എംടാബ്2ന്റെ പുതിയ വേര്‍ഷനാണ്.

ഫീച്ചറുകള്‍:

  • 3ജി ടാബ്‌ലറ്റ്

  • എച്ച്ഡി റെസൊലൂഷനുള്ള 7 ഇഞ്ച് മള്‍ട്ടി-ടച്ച് സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 4 ജിബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ലോട്ട്

  • 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 4,000 mAh ബാറ്ററി
7 ഇഞ്ച് ടാബ്‌ലറ്റ് ആയതിനാല്‍ ഇത് ചെറുതും വളരെ ഒതുക്കമുള്ളതും ആയിരിക്കും.  സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ അല്‍പം മാത്രം വലുതായിരിക്കും ഇത്.  അതുകൊണടു തന്നെ ഇതും കൊണ്ട് യാത്ര ചെയ്യുക എന്നത് ഒരു പ്രശ്‌നമേയല്ല.

കറുപ്പ് നിറമാണ് ഈ ടാബ്‌ലറ്റിന്.  നാലു ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോള്‍ ബട്ടണുകള്‍ ടാബ്‌ലറ്റിന് താഴെയായി ഉണ്ട്.  സ്‌ക്രീനിനു മുകലിലായി നടുവിലായി ആണ് വീഡിയോ കോളിംഗ് ക്യാമറ.  കൊയില്‍ പിടിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തിലാണ് ഈ ടാബ്‌ലറ്റിന്റെ ഡിസൈന്‍.

ഹൈ ഡെഫനിഷന്‍ റെസൊലൂഷനുള്ള 7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഇതിനുള്ളത്.  ഇതൊരു മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണ്.  ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഇതിന്.  1 ജിഗാഹെര്‍ഡ്‌സ് ആയിരിക്കും ഇതിന്‍രെ ക്ലോക്ക് സപീഡ്.

3ജി നെറ്റ് വര്‍ക്കും സിമ്മും സപ്പോര്‍ട്ട് ചെയ്യും ഈ പുതിയ മെര്‍ക്കുറി ടാബ്‌ലറ്റ്.  3ജി വളരെ വേഗതയിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗ് സാധ്യമാക്കുന്നതിനാല്‍ വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ബ്രൗസിംഗും സാധ്യമാകുന്നു.

16,000 രൂപയാണ് മെര്‍ക്കുറി എംടാബ് നിയോ ടാബ്‌ലറ്റിന്റെ വില.  ഒരു വര്‍ഷത്തെ വാറന്റിയും ഇതിനുണ്ടായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot