എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/computer/mtnl-launches-lofty-budget-android-tablets-2.html">Next »</a></li></ul>

എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

എംടിഎല്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) ലോഫ്റ്റി എന്ന പേരില്‍ മൂന്ന് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ അവതരിപ്പിച്ചു. ടെറാകോം കമ്പനിയുമായി ചേര്‍ന്നാണ് ഇവ പുറത്തിറക്കുന്നത്.

ലോഫ്റ്റി ടിഇസഡ്300, ലോഫ്റ്റി ടിഇസഡ്200, ലോഫ്റ്റി ടിഇസഡ്100 എന്നീ മൂന്ന് ടാബുകളും എന്‍ട്രി ലെവല്‍ ഉത്പന്നങ്ങളാണ്. ഇവയുടെ വില യഥാക്രമം 3,999 രൂപ, 6,499 രൂപ, 10,999 രൂപ എന്നിങ്ങനെയാണ്. രണ്ട് മാസത്തേക്ക് 10 ജിബി സൗജന്യ 3ജി ഡാറ്റ സഹിതമാണ് ഈ ടാബ്‌ലറ്റ് ലഭിക്കുക.

32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ എല്ലാ ടാബ്‌ലറ്റുകളിലും ഉണ്ട്. ടിഇസഡ്300, ടിഇസഡ്200 എന്നിവയ്ക്ക് ഡാറ്റാ ആക്‌സസിംഗിന്  ഡോംഗിളുകള്‍ ഉപയോക്താക്കള്‍ വേറെ വാങ്ങേണ്ടതുണ്ട്.

ഈ ടാബ്‌ലറ്റുകളുടെ നിര്‍മ്മാതാക്കളായ ടെറാകോമിന് ഗോവയിലാണ് നിര്‍മ്മാണയൂണിറ്റുള്ളത്. എംടിഎല്‍എല്ലുമായി 3ജി ഡാറ്റാ കാര്‍ഡ് സഹകരണം ഈ കമ്പനിയ്ക്ക് ആദ്യമേ ഉണ്ട്. കൂടാതെ ബിഎസ്എന്‍എല്ലിനും ഡാറ്റാ കാര്‍ഡ് നല്‍കുന്നത് ടെറാകോം ആണ്. എംടിഎന്‍എല്‍ വഴിയും ടെറാകോം ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ഈ മൂന്ന് ടാബ്‌ലറ്റുകളും ബുക്ക് ചെയ്യാനാകും.

<ul id="pagination-digg"><li class="next"><a href="/computer/mtnl-launches-lofty-budget-android-tablets-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot