അസൂസ് എക്‌സ് സീരീസ് ലാപ്‌ടോപ്പ് നിരയിലേക്ക് ഒരെണ്ണം കൂടി

Posted By:

അസൂസ് എക്‌സ് സീരീസ് ലാപ്‌ടോപ്പ് നിരയിലേക്ക് ഒരെണ്ണം കൂടി

അസൂസിന്റെ എക്‌സ് സീരീസ് ലാപ്‌ടോപ്പുകള്‍ ഏറെ സ്വീകാര്യത നേടിയവയാണ്.  അസൂസ് എക്‌സ്53എസ്‌സി ഈ സീരീസിലെ പുതിയ ലാപ്‌ടോപ്പ് ആണ്.  വളരെ ലളിതമായ വാനില ഡിസൈന്‍ ആണിതിന്റേത്.  കാഴ്ചയില്‍ ലളിതമാണെങ്കിലും ഫീച്ചറുകളുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ അത്ര ലളിതമല്ല ഈ പുതിയ അസൂസ് ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:

 • മെലിഞ്ഞതും ലളിതവുമായ ഡിസൈന്‍

 • ക്വാഡ്-കോര്‍, ഹൈപ്പര്‍ ത്രെഡ്, കോര്‍ ഐ7 2.2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ പ്രോസസ്സര്‍

 • ടര്‍ബോ ബൂസ്റ്റ്, 4 ജിബി റാം

 • 1 ജിബി എന്‍വിഡിയ ജിഫോഴ്‌സ് ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

 • 2.6 കിലോഗ്രാം ഭാരം

 • 15.6 ഇഞ്ച് ഡിസ്‌പ്ലേ

 • 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • കീബോര്‍ഡിനു തൊട്ടു മുകളിലായി അല്‍ടെക്-ലാന്‍സിംഗ് സ്പീക്കറുകള്‍

 • കീകള്‍ തമ്മില്‍ ആവശ്യത്തിനു അകലം

 • തുടര്‍ച്ചയായ ഉപയോഗത്തില്‍ കൈകള്‍ ചൂടാവാതിരിക്കന്‍ അസൂസ് ഐസ്‌കൂള്‍ സാങ്കേതികവിദ്യ

 • കൈ അറിയാടെ ട്രാക്ക്പാഡില്‍ തട്ടി കര്‍സര്‍ നീങ്ങുന്നതു തടയാന്‍ പാം പ്രൂഫ് സാങ്കേതികവിദ്യ

 • പവര്‍ ഒപ്ഷനുകള്‍ എഡിറ്റ് ചെയ്യാനും പ്രൊഫൈലുകള്‍ കസ്റ്റമൈസ് ചെയ്യാനും പവര്‍ 4 ഗിയര്‍

 • ജിഗാബൈറ്റ് എഥര്‍നെറ്റ് പോര്‍ട്ട്

 • ഡി-സബ്, എച്ച്ഡിഎംഐ വീഡിയോ ഔട്ട്പുട്ടുകള്‍

 • യുഎസ്ബി 3.0 പോര്‍ട്ട്

 • ഡിവിഡി റൈറ്റര്‍

 • രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍

 • ഹെഡ്‌ഫോണ്‍, മൈക്രോഫോണ്‍ ജാക്കുകള്‍
അസൂസ് എക്‌സ്53എസ്‌സി ലാപ്‌ടോപ്പ് വീഡിയോ ഗെയിമിംഗിനും മറ്റു വിനോദത്തിനും ഏറെ അനുയോജ്യമായതാണ്.  2.2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ7 ക്വാഡ് കോര്‍ പ്രോസസ്സര്‍, 4 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഈ ലാപ്‌ടോപ്പിനെ എന്തുകൊണ്ടും ഒരു ശക്തമാ ലാപ്‌ടോപ്പ് ആക്കി മാറ്റുന്നു.

ഈ ശക്തമായ പ്രോസസ്സറിനൊപ്പം എന്‍വിഡിയ ജിഫോഴ്‌സ് ജിടി 520 ഗ്രാഫിക്‌സ് ആക്‌സലറോമീറ്റര്‍ കാര്‍ഡും കൂടിയാകുമ്പോള്‍ ഹൈ ഡെഫനിഷന്‍ വീഡിയോ ഗെയിമുകള്‍ക്ക് വളരെ യോജിച്ച ലാപ്‌ടോപ്പ് ആകുന്നു ഈ പുതിയ അസൂസ് ലാപ്‌ടോപ്പ്.

ടര്‍ബോ ബൂസ്റ്ററിന്‍രെ സാന്നിധ്യം 2.2 മുതല്‍ 3.1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് വരെ വേഗത്തില്‍ ബൂസ്റ്റ് ചെയ്ത് ലാപ്‌ടോപ്പിന്‍ പ്രവര്‍ത്തന വേഗത കുറയ്ക്കാതെ നോക്കുന്നു.

44,000 രൂപയാണ് അസൂസ് എക്‌സ്53എസ്‌സി ലാപ്‌ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot