പുതിയ ആപ്പിൾ മാക്, ഐപാഡ് മോഡലുകൾ എത്തി; വില, സവിശേഷതകൾ അറിയാം!

|

ആപ്പിളിന്റെ പുതിയ മാക്ക്, ഐപാഡ് ഉൽപ്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചു. പുതിയ ശ്രേണിയിലുള്ള മാക് ബുക്ക് എയർ, ഐപാഡ് മോഡലുകൾ എന്നിവയെല്ലാമാണ് കമ്പനി ഇന്നലെ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. ഈ 2018 മോഡലുകൾ ഏതൊക്കെയാണ്, വിലയും മറ്റും എന്തെല്ലാമാണ് എന്ന് ചുവടെ വായിക്കാം.

 

ആപ്പിൾ മാക്‌ബുക്ക് എയർ 2018

ആപ്പിൾ മാക്‌ബുക്ക് എയർ 2018

8th Gen Intel Core-i5 പ്രോസസറിൽ 8 ജിബി റാമും 128 ജിബി മെമ്മറിയുമായാണ് ആപ്പിൾ മാക്‌ബുക്ക് എയർ 2018 എത്തുന്നത്. 1,14,900 രൂപയാണ് ഇന്ത്യയിൽ വില വരുക. എന്നാൽ എന്നുമുതൽ ഇന്ത്യയിൽ ലഭ്യമാകും എന്നതിനെ കുറിച്ച് ഇപ്പോൾ റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല. 13.3 ഇഞ്ച് റെറ്റിന ഡിസ്പ്ളേ, ടച്ച് ഐഡി, മെച്ചപ്പെടുത്തിയ കീബോർഡ് എന്നിവയാണ് പ്രധാന സവിഷേർഷതകൾ.

ആപ്പിൾ മാക്ക് മിനി

ആപ്പിൾ മാക്ക് മിനി

നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ആപ്പിൾ തങ്ങളുടെ കുഞ്ഞു ഡെസ്ക്ടോപ്പ് വേർഷൻ ആയ മാക്ക് മിനി പുതുക്കി അവതരിപ്പിക്കുന്നത്. 4 അല്ലെങ്കിൽ 6 കോർ പ്രോസസറിൽ 64 ജിബി വരെ റാമിൽ 2 ടിബി വരെ മെമ്മറി ശേഷിയിൽ ആണ് മാക്ക് മിനി ലഭ്യമാകുക. അടിസ്ഥാന മോഡൽ 8 ജിബി റാമിൽ 128 ജിബി മെമ്മറിയിലാണ് ലഭ്യമാകുക.

ആപ്പിൾ ഐപാഡ് പ്രൊ
 

ആപ്പിൾ ഐപാഡ് പ്രൊ

അടുത്തതായി ആപ്പിൾ അവതരിപ്പിച്ചത് തങ്ങളുടെ ഏറ്റവും പുതിയ ഐപാഡ് പ്രൊ മോഡലാണ്. 11 ഇഞ്ച്, 12.9 ഇഞ്ച് എന്നിങ്ങനെ രണ്ടു ഡിസ്പ്ളേ അളവുകളിൽ ആണ് ആപ്പിൾ ഐപാഡ് പ്രൊ ലഭ്യമാകുക. 11 ഇഞ്ച് 64 ജിബി വൈഫൈ മോഡൽ 71,900 രൂപക്കും LTE മോഡൽ 85,900 രൂപക്കുമാണ് ലഭ്യമാകുക. 12.9 ഇഞ്ചിന്റെ 64 ജിബി വൈഫൈ മോഡലിന് 89,900 രൂപയും LTE 103,900 രൂപയുമാണ് വില വരുന്നത്.

<strong>വൺപ്ലസ് 6T ഇന്ത്യയിലെത്തി; വില 37,999 മുതൽ!</strong>വൺപ്ലസ് 6T ഇന്ത്യയിലെത്തി; വില 37,999 മുതൽ!

Best Mobiles in India

Read more about:
English summary
New Apple 2018 Mac and iPad Pro Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X