11-ജനറൽ ഇന്റൽ കോർ പ്രോസസറുകളുമായി പുതിയ എച്ച്പി പവലിയൻ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

എച്ച്പി മൂന്ന് പുതിയ പവലിയൻ സീരീസ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി. പുതിയ എച്ച്പി പവലിയൻ 13, എച്ച്പി പവലിയൻ 14, എച്ച്പി പവലിയൻ 15 ലാപ്ടോപ്പുകൾ പ്രവർത്തിക്കുന്നത് ഇന്റൽ എക്സ് ഗ്രാഫിക്സുമായി ജോടിയാക്കിയ 11-ജനറൽ ഇന്റൽ കോർ പ്രൊസസ്സറുകളിലാണ്. സ്പീക്കർ ഹൗസിങ് നിർമ്മാണത്തിൽ പോസ്റ്റ്-കൺസ്യൂമർ-റീസൈക്കിൾഡ്, ഓഷ്യൻ ബൗണ്ട് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ആദ്യത്തെ ഉപഭോക്തൃ നോട്ട്ബുക്ക് സീരീസാണിതെന്ന് കമ്പനി പറയുന്നു. ലാപ്ടോപ്പുകൾ EPEAT (ഇലക്ട്രോണിക് പ്രൊഡക്റ്റ് എൻവയോൺമെന്റൽ അസസ്മെന്റ് ടൂൾ) സിൽവർ രജിസ്റ്റർ ചെയ്തതും എനർജി സ്റ്റാർ സർട്ടിഫൈഡ് ചെയ്തതുമാണ്. ഈ പുതിയ ഡിവൈസുകളുടെ പാക്കേജിംഗിനായി ഉപയോഗിക്കുന്ന ഔട്ടർ ബോക്സുകളും ഫൈബർ പില്ലോകളും 100 ശതമാനം സുസ്ഥിരമായി പുനരുപയോഗിക്കാവുന്നവയാണെന്നും എച്ച്പി പറയുന്നു.

എച്ച്പി പവലിയൻ 13, എച്ച്പി പവലിയൻ 14, എച്ച്പി പവലിയൻ 15: ഇന്ത്യയിൽ വരുന്ന വില
 

എച്ച്പി പവലിയൻ 13, എച്ച്പി പവലിയൻ 14, എച്ച്പി പവലിയൻ 15: ഇന്ത്യയിൽ വരുന്ന വില

എച്ച്പി പവലിയൻ 13 ലാപ്‌ടോപ്പിന് വിപണിയിൽ 71,999 രൂപയാണ് വില വരുന്നത്. സെറാമിക് വൈറ്റ്, സിൽവർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. എച്ച്പി പവലിയൻ 14 ലാപ്ടോപ്പ് 62,999 രൂപ മുതൽ ആരംഭിക്കുന്നു. ഈ മോഡൽ സിൽവർ, സെറാമിക് വൈറ്റ്, ട്രാൻക്വിൽ പിങ്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 67,999 രൂപ വില വരുന്ന കോർ ഐ 5 എച്ച്പി പവലിയൻ 14 മോഡലും ഐറിസ് പ്ലസ് ഗ്രാഫിക്സ് ഉണ്ട്. ഈ മോഡൽ സിൽവർ കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകുകയുള്ളു. 69,999 രൂപ വില വരുന്ന എച്ച്പി പവലിയൻ 15 ലാപ്‌ടോപ്പ് സെറാമിക് വൈറ്റ്, ഫോഗ് ബ്ലൂ, സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

എച്ച്പി പവലിയൻ 13, പവലിയൻ 14, പവലിയൻ 15 സവിശേഷതകൾ

എച്ച്പി പവലിയൻ 13, പവലിയൻ 14, പവലിയൻ 15 സവിശേഷതകൾ

വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന എച്ച്പി പവലിയൻ 13 ലാപ്ടോപ്പ് 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയിൽ 250 നിറ്റ് പീക്ക് ബറൈറ്നെസ്സ് നൽകുന്നു. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ 5 11-ജെൻ പ്രോസസറാണ് ഇതിന്റെ കരുത്ത്. ലാപ്ടോപ്പ് ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സ് സംയോജിപ്പിക്കുന്നു. യുഎസ്ബി ടൈപ്പ്-സി, രണ്ട് യുഎസ്ബി ടൈപ്പ്-എ, ഒരു എച്ച്ഡിഎംഐ 2.0, ഒരു ഹെഡ്ഫോൺ / മൈക്ക് കോംബോ എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ട്. 720 പിക്‌സൽ എച്ച്ഡി ക്യാമറയുള്ള ലാപ്‌ടോപ്പിൽ ഡ്യുവൽ സ്പീക്കറുകളാണ് വരുന്നത്. വൈ-ഫൈ എസി, ബ്ലൂടൂത്ത് 5 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എച്ച്പി പവലിയൻ 13 ന് 43Wr ലിഥിയം അയൺ ബാറ്ററിയും, 65W പവർ അഡാപ്റ്ററുമുണ്ട്. ബാറ്ററി 8.5 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു.

പുതിയ എച്ച്പി പവലിയൻ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു
 

എച്ച്പി പവലിയൻ 14 ന് 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയുണ്ട്. ഇതിന് 250 നിറ്റ് പീക്ക് ബറൈറ്നെസും എച്ച്പി പവലിയൻ 15 ന് 15.6 ഫുൾ എച്ച്ഡി ഡിസ്പ്ലേയുമുണ്ട്. എച്ച്പി പവലിയൻ 14, എച്ച്പി പവലിയൻ 15 എന്നിവയിലെ ബാറ്ററി 8.75 മണിക്കൂർ വരെ നീണ്ടുനിൽക്കും. എൻ‌വിഡിയ ജിഫോഴ്‌സ് MX450 ഗ്രാഫിക്സ് വരെ എച്ച്പി പവലിയൻ 14, എച്ച്പി പവലിയൻ 15 എന്നിവയിൽ വരുന്നു.

Most Read Articles
Best Mobiles in India

English summary
Three new Pavilion series laptops in India have been introduced by HP. The 11th-Gen Intel Core processors paired with Intel Xe graphics are powered by the latest HP Pavilion 13, HP Pavilion 14, and HP Pavilion 15 laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X