ന്യൂ ഐപാഡ് ഇന്ത്യയില്‍ ഉടനെത്തുമെന്ന് ആപ്പിള്‍

Posted By: Staff

ന്യൂ ഐപാഡ് ഇന്ത്യയില്‍ ഉടനെത്തുമെന്ന് ആപ്പിള്‍

ആപ്പിള്‍ കഴിഞ്ഞാഴ്ച അവതരിപ്പിച്ച ന്യൂ ഐപാഡിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ വൈകില്ലെന്ന് ആപ്പിള്‍. കുറച്ച് മാസങ്ങള്‍ക്കകം ന്യൂ ഐപാഡ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആപ്പിള്‍ ഇന്ത്യയുടെ വക്താവ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസം 16ന് ആദ്യമായി ന്യൂ ഐപാഡിനെ വില്പനക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. യുകെ, യുഎസ്, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോംഗ് ഉള്‍പ്പടെ 10 രാജ്യങ്ങളിലാണ് ഈ ദിവസം ന്യൂ ഐപാഡ് വില്പനക്ക് എത്തുക.

പുതിയ ഐപാഡ് മോഡല്‍ അവതരിപ്പിച്ചതോടെ ഐപാഡ് 2വിന്റെ വിലയില്‍ നിന്ന് 5000 രൂപ കുറച്ചിരുന്നു. അതിനാല്‍ ഐപാഡ് 2 വില്പനക്കെത്തിയ 30,000-45,000 രൂപയ്ക്കാകും ന്യൂ ഐപാഡും വില്പനക്ക് എത്തുകയെന്നാണ് ഇപ്പോള്‍ കരുതുന്നത്.

ഐപാഡ് 2, ഐഫോണ്‍ 4എസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കാണിച്ച അതേ വേഗത പുതിയ ഉത്പന്നത്തിലും പ്രതീക്ഷിക്കാമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. ഐഫോണ്‍ 4എസ്, ഐപാഡ് 2 എന്നിവ അന്താരാഷ്ട്ര അവതരണത്തിന് ശേഷം രണ്ട് മാസത്തിനകം ഇന്ത്യയിലും എത്തിച്ചിരുന്നു.

ഐപാഡ് 2 എത്തിയപ്പോള്‍ അന്താരാഷ്ട്ര വിലയോട് സാമ്യമുള്ള വിലയാണ് ഇന്ത്യയിലും ഉണ്ടായിരുന്നതെങ്കിലും ഐഫോണ്‍ 4എസിന്റെ കാര്യത്തില്‍ ഇത് വളരെ കൂടുതലായിരുന്നു.

റെറ്റിന ഡിസ്‌പ്ലെ ഉള്‍പ്പെടെ പുതുമയേറിയ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സൗകര്യങ്ങളുമായെത്തുന്ന ന്യൂ ഐപാഡിന്റെ വില 499 ഡോളറിലാണ് ആരംഭിക്കുന്നത്. മുമ്പത്തെ പോലെ 16 ജിബി, 32 ജിബി, 64 ജിബി സ്‌റ്റോറേജുകളില്‍ ഇത് എത്തുന്നതാണ്. ഇത്തവണ വൈഫൈയ്‌ക്കൊപ്പം എത്തുന്ന മറ്റൊരു മോഡല്‍ 4ജിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot