സാംസംഗ് ഗാലക്‌സി ടാബ് സീരീസിലേക്ക് ഒരംഗം കൂടി

Posted By:

സാംസംഗ് ഗാലക്‌സി ടാബ് സീരീസിലേക്ക് ഒരംഗം കൂടി

സാംസംഗ് ഗാലക്‌സി ടാബ് സീരീസിലേക്ക് ഒരംഗം കൂടി വരുന്നു.  ഗാലക്‌സി ടാബിന്റെ 8.9 ഇഞ്ച്, 10.1 ഇഞ്ച് മോഡലുകള്‍ക്ക് പുറമെ ഇപ്പോള്‍ സാംസംഗ് ഗാലക്‌സി ടാബ് 7.0 പ്ലസ് എന്ന പേരില്‍ ഒരു പുതിയ മോഡല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ കൂടിയാണ്.

ഗാലക്‌സി ടാബ് സീരീസിലെ ഏറ്റവും ചെറിയ മോഡല്‍ ആയിരിക്കും ഗാലക്‌സി ടാബ് 7.0 പ്ലസ്.  വലിപ്പം ചെറുതാണെങ്കിലും പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഈ പുതിയ ടാബ്‌ലറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ഫീച്ചറുകള്‍:

 • 3ജി

 • മള്‍ട്ടി-ടച്ച് ഇന്‍പുട്ട്

 • 600 x 1024 പിക്‌സല്‍ റെസൊലൂഷന്‍

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • 16 ദശലക്ഷം നിറങ്ങള്‍

 • ഡ്യുവല്‍ ക്യാമറകള്‍

 • 2048 x 1536 പിക്‌സല്‍ സൂം

 • 7 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • ജിപിഎസ്

 • ജാവ

 • ഫ്ലാഷ്

 • എച്ച്എസ്ഡിപിഎ

 • 4000 mAh സ്റ്റാന്റേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി

 • 32 ജിബി ഇന്റേണല്‍ മെമ്മറി

 • 1 ജിബി സിസ്റ്റം മെമ്മറി

 • മെമ്മറി 64 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനം

 • ഓര്‍ഗനൈസര്‍

 • ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകള്‍

 • 193.7 എംഎം നീളം, 122.4 എംഎം വീതി, 9.9 എംഎം കട്ടി

 • ഭാരം 345 ഗ്രാം
ഡിസൈനിന്റെ കാര്യത്തില്‍ മറ്റു മോഡലുകളുമായി സാമ്യം പുലര്‍ത്തുന്നുണ്ട് സാംസംഗ് ഗാലക്‌സി ടാബ് 7.0 പ്ലസ്.  മുന്‍വശം കറുപ്പ് നിറത്തിലും, പിന്‍ഭാഗം ഡാര്‍ക് ഗ്രേ നിറത്തിലും ആണ് ഈ ടാബ്‌ലറ്റിന്റേത്.  ഇതിന്റെ ഭാരക്കുറവും, ഒതുക്കമുള്ള ഡിസൈനും ദീര്‍ഘയാത്രകളില്‍ കൊണ്ടു നടക്കുന്നതിന് അനുയോജ്യമാക്കുന്നു.

മികച്ച വീഡിയോ അനുഭവം ഉറപ്പു നല്‍കുന്നു ഈ പുതിയ സാംസംഗ് ടാബ്‌ലറ്റ്.  ദിവ്എക്‌സ് വീഡിയോ ഫയല്‍ ഫോര്‍മാറ്റ് പോലും സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍ ആണ് ഇതിലുള്ളത്.  അതുപോലെ മികച്ച സ്‌റ്റോറേജ് സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

30,000 രൂപയ്ക്ക് താഴെയാണ് സാംസംഗ് ഗാലക്‌സി ടാബ് 7 പ്ലസിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot