എക്‌സ്‌വിഷന്‍ എഎന്‍4 ടാബ്‌ലറ്റ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

Posted By:

എക്‌സ്‌വിഷന്‍ എഎന്‍4 ടാബ്‌ലറ്റ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഡബ്ല്യുഎസ്എല്‍ ജപ്പാന്റെ എക്‌സ്‌വിഷന്‍ എഎന്‍4.  മികച്ച ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും ഉണ്ട് ഈ ടാബ്‌ലറ്റില്‍.

ഫീച്ചറുകള്‍:

 • ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

 • 9.7 ഇഞ്ച് ഡിസ്‌പ്ലേ

 • 1024 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 1 ജിഗാഹെര്‍ഡ്‌സ് അംലോജിക് 8726-എം3 പ്രോസസ്സര്‍

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 1 ജിബി ഡിഡിആര്‍3 റാം

 • 0.3 മെഗാപിക്‌സല്‍ വീഡിയോ കോളിംഗ് ക്യാമറ

 • വൈഫൈ സപ്പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • 3ജി കണക്റ്റിവിറ്റി

 • 10 എംഎം കട്ടി
ലളിതമായ ഡിസൈനാണ് ഈ ടാബ്‌ലറ്റിന് നല്‍കിയിരിക്കുന്നത്.  മെറ്റാല്ലിക് കളര്‍ ഫിനിഷുള്ള ഈ ടാബ്‌ലറ്റിന് ഒതുക്കമുള്ള ഡിസൈനാണ് ഉള്ളത്.  വളരെ കാലം കേടു കൂടാതെ നിലനില്‍ക്കും വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

9.7 ഇഞ്ച് ഉള്ള ഇതിന്റെ സ്‌ക്രീനിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍ 1024 x 768 പിക്‌സലാണ്.  ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണാന്‍ ഏറെ അനുയോജ്യമാണ് ഈ ഡിസ്‌പ്ലേ.  പകല്‍ വെളിച്ചത്തിലും ഉപയോഗിക്കാന്‍ സാധിക്കും വിധത്തിലാണ് ഇതിന്റെ ബ്രൈറ്റ്‌നെസ്.

വീഡിയോ കോളിംഗിനായി 0.3 മെഗാപികസല്‍ ഫ്രണ്ട് ക്യാമറയുണ്ട് ഈ ടാബ്‌ലറ്റില്‍.  1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള അംലോജിക് 8726-എം3 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് ഈ ടാബ്‌ലറ്റിന്.  1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്.

എക്‌സ്‌റ്റേണല്‍ മെമ്മരി സ്ലോട്ടിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.  ഈ 3ജി ടാബ്‌ലറ്റില്‍ 3ജി, ജിപിഎസ് കണക്റ്റിവിറ്റി ഒപ്ഷന്‍ ഉണ്ട്.  ഏപ്രിലോടെ ജപ്പാനില്‍ പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot