ഗൂഗിള്‍ നെക്‌സസ് 10- 2-ല്‍ ആന്‍േഡ്രായ്ഡ് 4.5?

Posted By:

ഗൂഗിള്‍ നെക്‌സസ് 10 ടാബ്ലറ്റിന്റെ പുതിയ പതിപ്പിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതേസമയം ഗൂഗിള്‍ ഇതേകുറിച്ച് യാതൊന്നും പറയുന്നുമില്ല. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് നെക്‌സസ് 10-2 ഉടന്‍ പുറത്തിറങ്ങുമെന്നുതന്നെയാണ്.

എന്നാല്‍ ഇപ്പോള്‍ ടെക്‌ലോകത്ത് ഏറെ ചര്‍ച്ച നടക്കുന്നത് നെക്‌സസ് 10-2-വിന്റെ ഫീച്ചറുകളെ കുറിച്ചല്ല, മറിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചാണ്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 4.5 ആയിരിക്കും പുതിയ നെക്‌സസ് ടാബ്ലറ്റിലെ ഒ.എസ്. എന്നാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് കഴിഞ്ഞവര്‍ഷമാണ് ഗൂഗിള്‍ ലോഞ്ച് ചെയ്തത്. പല ഫോണുകളിലും ഇപ്പോഴും ഈ ഒ.എസ്. ലഭ്യമായിട്ടുമില്ല. ഈ സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് 4.5 പുറത്തിറക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും പുതിയ നെക്‌സസ് 10 ടാബ്ലറ്റിനെ കുറിച്ച് ഇതുവരെ പറഞ്ഞുകേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഗൂഗിള്‍ നെക്‌സസ് 10- 2-ല്‍ ആന്‍േഡ്രായ്ഡ് 4.5?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot