ആന്‍ഡ്രോയിഡ് ലോലിപോപ്പുമായി നോക്കിയ എന്‍1 എത്തും....!

|

നോക്കിയ ഫോണ്‍ വ്യാപാരം മൈക്രോസോഫ്റ്റിന് വിറ്റ ശേഷം ഗാഡ്ജറ്റ് വിപണിയിലേക്ക് വീണ്ടും അങ്കം കുറിക്കാനെത്തും. എന്‍1 എന്ന ടാബ്‌ലെറ്റുമായാണ് നോക്കിയ തിരിച്ചുവരിക.

കഴിഞ്ഞ ആഴ്ച നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കി ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായനായിരുന്ന നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഗാഡ്ജറ്റ് വിപണിയില്‍ നിന്നും അപ്രത്യക്ഷമായി എന്ന തോന്നലുണ്ടായ സന്ദഭര്‍ത്തിലാണ് പുതിയ ടാബ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

രൂപകല്‍പ്പനയിലും സാങ്കേതികതയിലും ഉപയോക്താക്കളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞാണ് പുതിയ ടാബ് എത്തിക്കുന്നതെന്ന് കമ്പനി പറയുന്നത്.

1

1

ചിത്രങ്ങളിലൂടെ പോകുക.

2

2

7.9 ഇഞ്ച് സ്‌ക്രീനും ആകര്‍ഷകമായ അലുമിനിയം ബോഡിയുമായാണ് നോക്കിയ എന്‍1 എത്തുക. 6.9 മില്ലിമീറ്റര്‍ ആണ് എന്‍1 ന്റെ കനം.

3

3

ആന്‍േഡ്രായ്ഡ് 5.0 പതിപ്പായ ലോലിപോപ്പിലാണ് ഒഎസ്സ്. 64ബിറ്റ് ഇന്റല്‍ ക്വാഡ്‌കോര്‍ ആറ്റം പ്രൊസസ്സര്‍ കൊണ്ടാണ് ടാബ് ശാക്തീകരിച്ചിരിക്കുന്നത്.

4
 

4

കണക്ടിവിറ്റിയ്ക്കായി മൈക്രാ യുഎസ്ബി പോട്ടും നല്‍കിയിരിക്കുന്നു. 5300 മില്ലിആമ്പെയറിലുള്ള ലിഥിയംഅയണ്‍ ബാറ്ററിയാണ് ടാബിന് ഊര്‍ജ്ജം നല്‍കുന്നത്.

5

5

ജനുവരിയില്‍ ചൈനയിലാണ് നോക്കിയ എന്‍1 പുറത്തിറങ്ങുന്നത്. അതിനുശേഷം മറ്റു രാജ്യങ്ങളിലേക്കും ഉടന്‍ ടാബ് എത്തും. ഏകദേശം 15,000 രൂപ ആണ് നോക്കിയ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില.

6

നോക്കിയ എന്‍1 ടാബ് കൂടുതല്‍ വിശദമായി മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തരിക്കുന്ന വീഡിയോ കാണുക.

7

7

നോക്കിയ നേരിട്ടല്ല എന്‍1-ന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. തായ്‌വാനില്‍ നിന്നുള്ള 'ഫോക്‌സ്‌കോണ്‍'--ആണ് നോക്കിയയ്്ക്ക് വേണ്ടി നിര്‍മ്മാണ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ബ്രാന്‍ഡ്‌നെയിം, ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവ തികച്ചും നോക്കിയയുടേതാണ്. ഇവ ഉപയോഗിക്കാനുള്ള ലൈസന്‍സാണ് ഫോക്‌സ്‌കോണിന് നല്‍കിയത്.

8

8

ഡിസൈനില്‍ ഐപാഡ് മിനിയുമായി നല്ല സാമ്യം നോക്കിയ എന്‍1 ടാബിനുണ്ട്. മികച്ച സവിശേഷതകള്‍ കുറഞ്ഞ വിലയില്‍ എത്തുന്ന നോക്കിയ ബ്രാന്‍ഡ് നാമത്തോടെ എത്തുന്ന എന്‍1 ടാബ് ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖ ടാബ്‌ലെറ്റ് കടുത്ത വെല്ലുവിളി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

9

9

2015-ല്‍ ടാബ്‌ലെറ്റ് വില്‍പന 11 ശതമാനം വളര്‍ന്ന് 22.8 കോടി യൂണിറ്റുകളിലേക്ക് ഉയരുമെന്നാണ് വിപണി പഠനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍1-ന്റെ വരവ് തികഞ്ഞ കൗതുകത്തോടെയാണ് ടെക് വിദഗ്ദ്ധര്‍ വീക്ഷിക്കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X