നോക്കിയ ടാബ്‌ലറ്റിന് ലൂമിയ ഡിസൈന്‍

Posted By: Staff

നോക്കിയ ടാബ്‌ലറ്റിന് ലൂമിയ ഡിസൈന്‍

നോക്കിയയില്‍ നിന്നും ടാബ്‌ലറ്റ് വരുന്നു എന്നത് ഒരു പഴയ വാര്‍ത്തയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം പുറത്തായിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് നോക്കിയയില്‍ നിന്ന് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. 2012 ജൂണില്‍ വിന്‍ഡോസ് 8ല്‍ അധിഷ്ഠിതമായ ഒരു ടാബ്‌ലറ്റ് ഇറക്കാന്‍ കമ്പനിക്ക്  പദ്ധതിയുണ്ടെന്നായിരുന്നു  ഒരു അഭിമുഖത്തില്‍ നോക്കിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നത്.

എന്തായാലും ടാബ്‌ലറ്റിനെക്കുറിച്ച് നോക്കിയ ഇപ്പോഴും മൗനം പാലിക്കുകയാണെങ്കിലും നോക്കിയയുടെ ആരാധകര്‍ വെറുതെയിരിക്കുന്നില്ല. അവര്‍ കണക്കുകൂട്ടലിലാണ്. എന്തെല്ലാം സവിശേഷതകളാകും ഈ ടാബ്‌ലറ്റില്‍ ഉണ്ടാകുക, അതിന്റെ രൂപം എങ്ങനെയാകും എന്നെല്ലാം.

നോക്കിയ ഫാന്‍സ്  വെബ്‌സൈറ്റായ  മൈനോക്കിയബ്ലോഗില്‍  നോക്കിയ ടാബ്‌ലറ്റിന്റെ ഒരു പുതിയ രൂപം കാണാം. ഇതിലെ ട്രിസ്റ്റന്‍ എന്ന വായനക്കാരനാണ്  കോഫി ടാബ്‌ലറ്റ് എന്ന പേര് നല്‍കിയിരിക്കുന്ന ഈ ടാബ്‌ലറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കമ്പനിയുടെ പേരുകേട്ട ലൂമിയ മോഡലില്‍ വരുന്ന ടാബ്‌ലറ്റ് ആശയമാണ് ട്രിസ്റ്റന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂമിയ സ്മാര്‍ട്‌ഫോണുകളുമായി ഏറെ സാമ്യതകള്‍ ഇതില്‍ കാണാം. വെറും ചിത്രത്തിലൊതുങ്ങുന്നില്ല ട്രിസ്റ്റന്റെ ആശയം. ചില സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സവിശേഷതകള്‍

  • 1.4 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 512 എംബി ഇന്റേണല്‍ മെമ്മറി

  • 9.7 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീന്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ

  • 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

  • വിന്‍ഡോസ് 8 ടാബ്‌ലറ്റ് ഒഎസ്

  • 3ജി, വൈഫൈ കണക്റ്റിവിറ്റികള്‍

 

ലൂമിയ സ്മാര്‍ട്‌ഫോണുകളിലെ ശ്രദ്ധേയമായ സവിശേഷതകളാണ് ഇവയെല്ലാം. ടാബ്‌ലറ്റ് വിപണിയിലേക്ക് മൈക്രോസോഫ്റ്റ് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒഎസാണ് വിന്‍ഡോസ് 8 ടാബ്‌ലറ്റ്. ഇതിലെ 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ വീതമുള്ള രണ്ട് ക്യാമറകള്‍ ഉള്ളതിനാല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ എടുക്കാനും സുഹൃത്തുക്കളുമായി വ്യക്തതയാര്‍ന്ന വീഡിയോ കോളിംഗില്‍ ഏര്‍പ്പെടാനും സാധിക്കും.

ടാബ്‌ലറ്റിന്റെ അരികുകളിലായുള്ള കറുപ്പും നീലയും നിറക്കൂട്ട് ലൂമിയയുടേയും മറ്റൊരു സ്മാര്‍ട്‌ഫോണായ നോക്കിയ എന്‍9ന്റേയും രൂപങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നത്. 16, 32, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകളും ഇതില്‍ പ്രത്യേകം പറയുന്നുണ്ട്. മറ്റ് ചില ടാബ്‌ലറ്റ് / സ്മാര്‍ട്‌ഫോണ്‍ ഡിസൈനുകള്‍ കൂടി ഈ വെബ്‌സൈറ്റില്‍ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot