നോക്കിയ ടാബ്‌ലറ്റ് ഈ വര്‍ഷാവസാനം?

By Super
|
നോക്കിയ ടാബ്‌ലറ്റ് ഈ വര്‍ഷാവസാനം?

നോക്കിയ ടാബ്‌ലറ്റ് വിപണിയിലേക്ക് കടക്കുന്നതായി സൂചന. കമ്പനിയുടെ ടാബ്‌ലറ്റ് ഈ വര്‍ഷം നാലാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൂമിയയുടെ വിജയത്തിന് പിറകെ വിന്‍ഡോസിനെ ടാബ്‌ലറ്റില്‍ ഉപയോഗിക്കാനാണത്രെ കമ്പനിയുടെ പദ്ധതി. വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റമാകും ഇതിലേക്ക് പരിചയപ്പെടുത്തുക.

ടാബ്‌ലറ്റുകള്‍ക്കിണങ്ങുന്ന ടച്ച് ഇന്റര്‍ഫേസ് സഹിതമാണ് വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം വരിക. 10 ഇഞ്ച് ഡിസ്‌പ്ലെയിലെത്തുന്ന ടാബ്‌ലറ്റില്‍ ക്വാള്‍കോമിന്റെ ഡ്യുവല്‍കോര്‍ പ്രോസസറിനാണ് സാധ്യത. കഴിഞ്ഞ വര്‍ഷമാണ് ക്വാള്‍കോം ഈ സ്‌നാപ്ഡ്രാഗണ്‍ എസ്4 ചിപ്‌സെറ്റ് വിപണിയിലെത്തിച്ചത്.

 

ലൂമിയ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ തായ്‌വാനീസ് കമ്പനി കോമ്പാല്‍ ഇലക്ട്രോണിക്‌സാകും ടാബ്‌ലറ്റും നോക്കിയയ്ക്ക് വേണ്ടി നിര്‍മ്മിക്കുക. തുടക്കത്തില്‍ 2 ലക്ഷം ടാബ്‌ലറ്റ് യൂണിറ്റുകള്‍ വില്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ വരുന്ന സെപ്തംബറില്‍ നടക്കാനിരിക്കുന്ന നോക്കിയ വേള്‍ഡ് പരിപാടിയില്‍ വെച്ച് ടാബ്‌ലറ്റിനെ പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X