ടാബ്‌ലറ്റ് വിപണിയില്‍ കിന്റില്‍ ഫയറും നൂക്കും

Posted By: Super

ടാബ്‌ലറ്റ് വിപണിയില്‍ കിന്റില്‍ ഫയറും നൂക്കും
ഓരോ ദിവസം ചെല്ലുന്തോറും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍ മത്സരം മുറുകി കൊണ്ടിരിക്കുന്നു.  എല്ലാ ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഗാഡ്ജറ്റ് നിര്‍മ്മാണത്തിലാണ്.  മത്സരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉള്‍പന്നങ്ങളുടെ ഗുണമേന്‍മ വര്‍ദ്ധിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ മത്സരം കൊണ്ട് ഗുണമേയുള്ളൂ.

ഇപ്പോള്‍ വിപണിയില്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന പുതിയ രണ്ടു ടാബ്‌ലറ്റുകളാണ് ബാണ്‍സ്  & നോബിളിന്റെ നൂക്ക് ടാബ്‌ലറ്റും, ആമസോണിന്റെ ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റും.

ഈ രണ്ടു ടാബ്‌ലറ്റുകള്‍ക്കും 1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.  ആമസോണ്‍ കിന്റില്‍ ഫയറില്‍ ഇന്‍ബില്‍ട്ട് ഫീച്ചറുകളായ ഇന്‍-പ്ലെയിന്‍ സ്വിച്ചിംഗ്, ആന്റി-റിഫഌക്റ്റീവ് ട്രീറ്റ്‌മെന്റ് എന്നിവയുണ്ട്.  നൂക്ക് ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേയില്‍ കളര്‍ ടച്ച്‌സ്‌ക്രീന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

7.5 ഇഞ്ച് നീളം, 4.7 ഇഞ്ച് വീതി, 0.45 ഇഞ്ച് കട്ടി എന്നിങ്ങനെയാണ് ആമസോണ്‍ കിന്റില്‍ ഫയറിന്റേതെങ്കില്‍ വലിപ്പത്തില്‍ മുന്നിട്ടു നില്‍ക്കുന്ന നൂക്കിന്റെ നീളം 8.1 ഇഞ്ച്, വീതി 5.0 ഇഞ്ച്, കട്ടി 0.48 ഇഞ്ച് എന്നിങ്ങനെയാണ്.  വേഗത്തിലുള്ള ഡാറ്റാ ട്രാന്‍സ്ഫറിംഗും, കണക്റ്റിവിറ്റിയും സാധ്യമാക്കുന്ന വൈഫൈ, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഇരു ടാബ്‌ലറ്റുകളിലുമുണ്ട്.

3.5 ഓഡിയോ ജാക്കും ഇരു ടാബ്‌ലറ്റുകളിലുമുണ്ട്.  നൂക്ക് ടാബ്‌ലറ്റിന്റെ ഭാരം 400 ഗ്രാമും, ആമസോണ്‍ ടാബ്‌ലറ്റിന്റേത് 413 ഗ്രാമും ആണ്.  9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന റിമൂവബിള്‍ ബാറ്ററിയാണ് നൂക്ക് ടാബ്‌ലറ്റില്‍.  അതേ സമയം കിന്റില്‍ ഫയര്‍ ടാബ്‌ലറ്റില്‍ 7.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് മാത്രമാണുള്ളത്.

എംപി3, എംപിഇജി4, എഎസി തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഈ രണ്ടു ടാബ്‌ലറ്റുകളിലും ഉണ്ട്.  അതുപോലെ തന്നെ ഇരു ടാബ്‌ലറ്റുകളുടെയും എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.

16 ജിബി ഇന്‍-ബില്‍ട്ട് ഇന്റേണല്‍ മെമ്മറിയോടെയാണ് നൂക്ക് ടാബ്‌ലറ്റിന്റെ വരെവെങ്കില്‍, 8 ജിബി ഇന്റേണല്‍ മെമ്മറി മാത്രമാണ് ആമസോണ്‍ ടാബ്‌ലറ്റിനുള്ളത്.  ഇരു ടാബ്‌ലറ്റുകളും ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്താലാണ് പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

25 ലക്ഷത്തിലധികം പുസ്തകങ്ങളും, മാസികകളും, കോമിക് പുസ്തകങ്ങളും അടങ്ങിയിട്ടുണ്ട് നൂക്ക് ടാബ്‌ലറ്റില്‍.  സൗജന്യ ആപ്ലിക്കേഷനുകളും, മികച്ച ഗെയിമിംഗ് ലൈബ്രറിയുമായാണ് ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന്റെ വരവ്.

നൂക്ക് ടാബ്‌ലറ്റിന്റെ വിലവിവരം ഇതുവരെ ലഭ്യമായിട്ടില്ല.  എന്നാല്‍ 10,000 രൂപയോളമാണ് ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന്റെ ഇന്ത്യിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot