Home
Computer

പരസ്യം കണ്ട് മടുത്തോ? ഇങ്ങനെ ചെയ്യൂ.. പരസ്യങ്ങൾ പമ്പ കടക്കും!

2021ൽ വിൻഡോസ് 11 വീണ്ടും വന്നത് മുതൽ പിസി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിൽ പരസ്യങ്ങളും ഏറെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സ്റ്റാർട്ട് മെനുവിൽ തന്നെ പരസ്യങ്ങൾ കാണാറുണ്ട്. KB5036980 അപ്‌ഡേറ്റിൻ്റെ റിലീസ് കുറിപ്പുകളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതുപോലെ, Windows 11 ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാർട്ട് മെനു ഇൻ്റർഫേസിനുള്ളിൽ മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്നുള്ള ആപ്പുകൾക്കായി "Recommendations" ചെയ്യേണ്ടിവരും.

റിലീസ് ചെയ്ത മൈക്രോസോഫ്റ്റിൻ്റെ പ്രസ്താവന പ്രകാരം, ഈ ആപ്പ് റെക്കമെൻഡേഷൻസ് ഡെവലപ്പർമാരുടെ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സെലക്ഷനിൽ നിന്ന് ഉള്ളതാണ്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ ലഭ്യമായ ആപ്പുകൾ കണ്ടെത്തുന്നതിന് ഈ പുതിയ റെക്കമെൻഡേഷൻസ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും എന്ന് ആണ് മൈക്രോസോഫ്റ്റ് വിശ്വസിക്കുന്നത്.

പരസ്യം കണ്ട് മടുത്തോ? ഇങ്ങനെ ചെയ്യൂ.. പരസ്യങ്ങൾ പമ്പ കടക്കും!

മൈക്രോസോഫ്റ്റ് അടുത്തിടെ സ്റ്റാർട്ട് മെനുവിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന ആശയം ഏകദേശം രണ്ടാഴ്ച മുമ്പ് പരീക്ഷിച്ചിരുന്നു. ബീറ്റ ചാനലിൽ നിന്ന് മാറുന്ന വേഗത്തിലുള്ള ഈ മാറ്റം നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. സ്റ്റാർട്ട് മെനു തുറക്കുമ്പോൾ, മൈക്രോസോഫ്റ്റിൻ്റെ ആപ്പ് റെക്കമെൻഡേഷൻസ് ദൃശ്യമാകാതിരിക്കാൻ താൽപ്പര്യപ്പെടുന്ന ആളുകൾക്ക്, ഒരു മിനിറ്റിനുള്ളിൽ ഈ ഫീച്ചർ എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്ന് അറിയാൻ കഴിയുന്ന ഒരു കിടിലൻ ഗൈഡ് ഇതാ.

വിൻഡോസ് 11 സ്റ്റാർട്ട് മെനുവിൽ വരുന്ന പരസ്യങ്ങൾ എങ്ങനെ ഒഴിവാക്കാം: Start Menu ഓപ്പൺ ചെയ്ത് Settings എന്ന് ടൈപ്പ് ചെയ്ത് ടാപ്പ് ആക്കുക. Personalization ക്ലിക്ക് ചെയ്ത് ഇടത് സൈഡിൽ ഉള്ള Start എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. Show recommendations for tips, app promotions, and more എന്ന ഓപ്‌ഷൻഓഫ് ആക്കുക.

പരസ്യം കണ്ട് മടുത്തോ? ഇങ്ങനെ ചെയ്യൂ.. പരസ്യങ്ങൾ പമ്പ കടക്കും!

ഈ രീതി നിലവിൽ പരസ്യങ്ങൾ പോപ്പ് അപ്പ് ചെയ്യുന്നത് തടയുന്നതാണ്. ഇത് വിൻഡോസ് പവേർഡ് ചെയ്യുന്ന പിസികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ്. Windows 11ൻ്റെ വരുന്ന വേർഷനുകളിൽ മൈക്രോസോഫ്റ്റ് ടോഗിൾ നീക്കം ചെയ്തേക്കാം.എങ്കിലും ഒഫിഷ്യൻ കൺഫർമേഷൻ ഒന്നും ഉണ്ടായിട്ടില്ല.

ഇത് കൂടാതെ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ചില പുതിയ ഫീച്ചറുകളും സെറ്റിങ്ങ്സുകളും ഉണ്ട്. Windows 11ലെ മികച്ച ടിപ്പുകൾ നിങ്ങൾ അറിഞ്ഞിട്ടില്ലെങ്കിൽ, ഞങ്ങൾ പരിചയപ്പെടുത്തി തരാം. മൈക്രോസോഫ്റ്റ് എല്ലായ്‌പ്പോഴും വിൻഡോസ് 11 പരിഷ്‌ക്കരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് Realign.

എന്താണ് Realign? നിങ്ങൾ വിൻഡോസ് 11ൽ പുതിയ ആളാണെങ്കിൽ, ആദ്യം നിങ്ങളുടെ കണ്ണ് എത്തുന്നത് സ്റ്റാർട്ട് ബട്ടണിലേക്ക് ആയിരിക്കും. നേരത്തെ ഈ ബട്ടൺ സ്‌ക്രീനിൻ്റെ താഴെ ഇടത് സൈഡിലായി ആണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ ടാസ്‌ക്‌ബാറിലെ ബാക്കി ഐക്കണുകൾക്കൊപ്പം ആണ് ഉള്ളത്. അത് നിങ്ങൾക്ക് കംഫേർട് അല്ലെങ്കിൽ വിഷമിക്കണ്ട..ഈസി ആയി മാറ്റാം.

ടാസ്ക് ബാറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Taskbar Settings ഓപ്പൺ ആക്കുക. Taskbar Behaviorsന്റെ drop-down ഓപ്‌ഷനിൽ കാണുന്ന change Taskbar Alignment to Left എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ടാസ്‌ക്‌ബാർ ഐക്കണുകൾ ഇടത്തേക്ക് നീങ്ങുകയും സ്റ്റാർട്ട് ബട്ടൺ അത് ഉള്ളിടത്തേക്ക് തിരികെ പോകുകയും ചെയ്യുന്നതാണ്.

പരസ്യം കണ്ട് മടുത്തോ? ഇങ്ങനെ ചെയ്യൂ.. പരസ്യങ്ങൾ പമ്പ കടക്കും!

ടെക്സ്റ്റും ഇമേജസും ക്രിയേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇനി ബുദ്ധിമുട്ടേണ്ട.. കോപൈലറ്റ് ഉപയോഗിച്ച് വാചകവും ചിത്രങ്ങളും സിമ്പിളായി ക്രിയേറ്റ് ചെയ്യാം. ടാസ്‌ക്‌ബാറിൻ്റെ വലത് അറ്റത്തുള്ള കളർഫുൾ ആയ ഐക്കണിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ വിൻഡോസ് Key-C ടൈപ്പ് ചെയ്‌തോ കോപൈലറ്റ് ഓപ്പൺ ആകാവുന്നതാണ്.

നിങ്ങളുടെ വോയിസ് ഉപയോഗിച്ച് എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കാൻ സാധിക്കും. ഇതിന് കോഡ് എഴുതാനും ഒരു വെബ് പേജ് അല്ലെങ്കിൽ PDF സമ്മറൈസ് ചെയ്യാനും എന്തിന് നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഒരു കവിത എഴുതാൻ വരെ കഴിയും. നിങ്ങൾക്ക് അതിലേക്ക് ഇമേജ് ഫയലും അപ്ലോഡ് ചെയ്യാവുന്നതാണ്. കോപൈലറ്റിലൂടെ പിസി സെറ്റിങ്ങ്സുകൾ മാറ്റാനും സാധിക്കും.

ഒന്നിലധികം ഡെസ്‌ക്‌ടോപ്പുകൾ ഒരേ സമയം ഓപ്പൺ ആക്കണോ? അതിനും വഴിയുണ്ട്. മൈക്രോസോഫ്റ്റ് ടാസ്‌ക്‌ബാറിൽ പഴയ ടാസ്‌ക് വ്യൂ ബട്ടണിനെ റീഡിസൈൻ ചെയ്‌ത മറ്റൊരു ഐക്കണാക്കിയിരുന്നു. ഇത് ഒന്നിലധികം ഡെസ്‌ക്‌ടോപ്പുകൾ ഓപ്പൺ ആക്കുന്നതിനും നിയന്ത്രിക്കുന്നതും എളുപ്പമാക്കുന്നു. Windows Key + Ctrl + D ആണ് ഈ ഫീച്ചർ ഓപ്പൺ ആകാനുള്ള ഷോട്ട്കട്ട്. ടാസ്‌ക് വ്യൂ ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് New desktop ടാപ്പ് ചെയ്താൽ പുതിയ ഡെസ്ക്ടോപ്പ് ക്രിയേറ്റ് ആകുന്നതാണ്.

More from GizBot

Best Mobiles in India

English summary
If you don't want Microsoft's app recommendations in your faces when you open the Start menu, here is a quick guide with which you can learn how to disable this feature within a minute.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X