നെക്‌സസ് 5-നോട് കൊമ്പുകോര്‍ക്കാന്‍ വണ്‍പ്ലസ് വണ്‍ ഇന്ത്യയിലെത്തും....!

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലുളള സവിശേഷതകളും എന്നാല്‍ വളരെ കുറഞ്ഞ വിലയുമുള്ള ഫോണുകളുമായി ചൈനീസ് കമ്പനി വണ്‍പ്ലസ് വണ്‍ ഇന്ത്യയിലെത്തും. ഷവോമിയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ നവ ചലനം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് വണ്‍പ്ലസ് വണ്‍ എത്തുന്നത്. ഇകൊമേഴ്‌സ് സൈറ്റായ ആമസോണ്‍ വഴിയാണ് വണ്‍പ്ലസ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്.

നെക്‌സസ് 5-നോട് കൊമ്പുകോര്‍ക്കാന്‍ വണ്‍പ്ലസ് വണ്‍ ഇന്ത്യയിലെത്തും....!

ഡിസംബര്‍ രണ്ടിന് ആണ് വണ്‍പ്ലസ് വണ്‍ ഇന്ത്യയില്‍ ലോഞ്ചു ചെയ്യുന്നത്. ഫോണിനായുള്ള പ്രീ രജിസ്‌ട്രേഷന്‍ ആമസോണില്‍ ആരംഭിച്ചു. വണ്‍പ്ലസ് സൈറ്റിലും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫാബ്‌ലെറ്റ് ശ്രേണിയിലുളള ഫോണുമായാണ് വണ്‍പ്ലസ് എത്തുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെന്‍ 11എസിലാണ് വണ്‍പ്ലസ് ഫോണ്‍ പ്രവര്‍ത്തിക്കുക. 2.5 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. മുന്‍ നിര ഫോണുകള്‍ക്ക് നല്‍കുന്ന 3 ജിബി റാമ്മാണ് വണ്‍പ്ലസ് വണ്‍ തങ്ങളുടെ ഫഌഗ്ഷിപ്പില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.

നെക്‌സസ് 5-നോട് കൊമ്പുകോര്‍ക്കാന്‍ വണ്‍പ്ലസ് വണ്‍ ഇന്ത്യയിലെത്തും....!

16 ജിബി, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള പതിപ്പുകളിലാണ് വണ്‍പ്ലസ് വണ്‍ എത്തുന്നത്. എന്നാല്‍ എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജിനെ പിന്തുണയ്ക്കുന്നില്ലന്നത് ഫോണിന്റെ ന്യൂനതയാണ്. 8.9 മില്ലിമീറ്റര്‍ കനമുള്ള ഫോണിന്റെ ഭാരം 162 ഗ്രാമാണ്. 1080 X 1920 പിക്‌സല്‍ റെസലൂഷനും 401 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള 5.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് ഗറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും നല്‍കിയിരിക്കുന്നു.

നെക്‌സസ് 5-നോട് കൊമ്പുകോര്‍ക്കാന്‍ വണ്‍പ്ലസ് വണ്‍ ഇന്ത്യയിലെത്തും....!

3100 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്. സാന്‍ഡ്‌സ്‌റ്റോണ്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇന്ത്യയില്‍ ഫോണിന്റെ കൃത്യമായ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

English summary
OnePlus One will launch their flagship phone in India on December 2.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot