ഓറഞ്ച് തഹിറ്റി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എത്തുന്നു

By Shabnam Aarif
|
ഓറഞ്ച് തഹിറ്റി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എത്തുന്നു

ടാബ്‌ലറ്റ് വിപണിയിലേക്ക് പുതിയൊരു മത്സരാര്‍ത്ഥി കൂടി.  ഓറഞ്ച് തഹിറ്റി എന്നാണ് ഈ പുതിയ 7 ഇഞ്ച് ടാബ്‌ലറ്റിന്റെ പേര്.

ഫീച്ചറുകള്‍:

 
  • 7 ഇഞ്ച് ഡിസ്‌പ്ലേ

  • മള്‍ട്ടി ടച്ച് സംവിധാനം

  • 190 എംഎം നീളം, 124 എംഎം വീതി, 10.5 എംഎം കട്ടി

  • 390 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് 3.2.1 ഓപറേറ്റിംഗ് സിസ്റ്റം

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 4,000 mAh ഇന്‍ബില്‍ട്ട് ബാറ്ററി
 
ഓറഞ്ച് തഹിറ്റിയുടെ ഡിസൈന്‍ വളരെ ആകര്‍ഷണീയമാണ്.  ഗൂഗിള്‍ ആന്‍ഡ്രോയിഡ് 3.2.1 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഓറഞ്ച് തഹിറ്റി പ്രവര്‍ത്തിക്കുന്നത്.  1200 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8260 ആണ് ഈ ടാബ്‌ലറ്റിന്റെ പ്രോസസ്സര്‍.

1024 x 600 പിക്‌സല്‍ റെസൊലൂഷനുണ്ട് ഇതിന്റെ 7 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക്.  ഇതൊരു മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണ്.  5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട് ഇതില്‍.  ഓട്ടോ ഫോക്കസ്, 1 x ഒപ്റ്റിക്കല്‍ സൂം എന്നീ സൗക്യങ്ങളുണ്ട് ഈ ക്യാമറയില്‍.

ഇതിനു പുറമെ ഒരു 0.9 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയും ഇതിലുണ്ട്.  മൈക്രോഎസ്ഡി, ട്രാന്‍സ്ഫ്ലാഷ്   മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമെങ്കില്‍ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യവും ഇതിലുണ്ട്.

യുഎസ്ബി പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ എന്നിങ്ങനെ വ്യത്യസ്ത കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഓറഞ്ച് തഹിറ്റിയില്‍.

ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്നു പുറത്തിറങ്ങും എന്ന് അറിവായിട്ടില്ല.  വലിയ താമസമില്ലാതെ ഇവന്‍ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X