പക്കാര്‍ഡിന്റെ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പ്

Posted By:

പക്കാര്‍ഡിന്റെ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പ്

കാലം ചെല്ലുന്തോറും മനുഷ്യന്റെ പ്രവര്‍ത്തന മേഖലകള്‍ വികസിച്ചു വരികയാണ്.  ഒരേ സമയം വ്യത്യസ്മായ നിരവധി പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ് ഇന്ന് എല്ലാവരും.  എന്നാല്‍ സ്ഥലം വളരെ കുറവും.  സ്ഥല പരിമിതിയാണ് ഇന്നു നാം നേരിടുന്ന ഒരു ഗുരുതര പ്രശ്‌നം.

അതുകൊണ്ടു തന്നെ ഓള്‍ ഇന്‍ വണ്‍(എഐഒ) ഗാഡ്ജറ്റുകള്‍ക്ക്, പ്രത്യേകിച്ചും ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പുകള്‍ക്ക് പ്രസക്തിയേറും ഇന്ന്.  അതുപോലെ തന്നെ ഏറെ പ്രചാരവും ലഭിക്കും.  ഇന്നത്തെ സ്ഥല പരിമിതിക്ക് ഇവ ഏറെ യോജിച്ചതാണെന്നതു തന്നെയാണിതിനു കാരണം.

പ്രത്യേകിച്ചും ഓഫീസുകളില്‍ സ്ഥലം ലാഭിക്കാന്‍ ഏറ്റവും അനുയോജ്യമായിരിക്കും ഈ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പുകള്‍.  ഇവിടെയാണ് പക്കാര്‍ഡ് ബെല്‍ വണ്‍റ്റു എഐഒ ഡെസ്‌ക്ടോപ്പുകളുടെ പ്രസക്തി.  വളരെയേറെ ഒതുക്കമുള്ളതും മെലിഞ്ഞതുമാണ് ഈ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പ്.

എന്നാല്‍ മെലിഞ്ഞതാണ് എന്നതുകൊണ്ട് ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ച നടത്തി എന്നു പേടിക്കേണ്ട.  കാരണം, ഇവിടെ സ്‌പെസിഫിക്കേഷനുകളും, ഫീച്ചേഴ്‌സും കൂടുകയാണ് ചെയ്തിരിക്കുന്നത്.  ഇതിന്റെ ടില്‍റ്റ്-എബിള്‍ ബെയ്‌സ് എവിടെ എങ്ങനെ വെച്ചാലും മികച്ച കാഴ്ച അനുഭവം തന്നെ പ്രദാനം ചെയ്യും.

നല്ല രീതിയില്‍ ക്രമീകരിച്ച ബട്ടണുകളും, തിളക്കമുള്ള കറുപ്പ് നിറവും ആരെയും പെട്ടെന്ന് ആകര്‍ഷിക്കും.  ഗ്രേ നിറത്തിലുള്ള ഇതിന്റെ ബെയ്‌സും ആകര്‍ഷണീയമാണ്.

രണ്ടു വ്യത്യസ്ത അളവുകളില്‍ പക്കാര്‍ഡ് ബെല്‍ വണ്‍റ്റു എഐഒ ഡെസ്‌ക്ടോപ്പുകള്‍ ലഭ്യമാണ്.  സ്‌ക്രീന്‍ വലിപ്പത്തിലാണ് ഈ വലിപ്പ വ്യത്യാസം.  ഒരെണ്ണം 21 ഇഞ്ച് സ്‌ക്രീനും, മറ്റേത് 23 ഇഞ്ച് സ്‌ക്രീനും ആണ്.  ഇരു മോഡലുകളുടെയും സ്‌ക്രീന്‍ റെസൊലൂഷന്‍ 1920 x 1080 പിക്‌സല്‍ ആണ്.

16:9 ആണ് ഇരു മോഡലുകളുടെയും വലിപ്പത്തിന്റെ റേഷ്യോ.  ഇതു ഗെയിമിംഗിനും, സിനിമകള്‍ കാണുന്നതിനും ഏറെ അനുയോജ്യമാണ്.

ഇന്റലിന്റെ സെക്കന്റ് ജനറേഷന്‍ പ്രോസസ്സറുകളുടെ സപ്പോര്‍ട്ടും ഈ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് ഉണ്ട്.  ഇന്റല്‍ സാന്‍ഡി ബ്രിഡ്ജും ഇതില്‍ പെടും.  ഐ3, ഐ5, ഐ7 എന്നിവയാണ് സെക്കന്റ് ജനറേഷന്‍ ഇന്റല്‍ പ്രോസസ്സറുകള്‍.

ഇതില്‍ ഉപയോക്താവിന്റെ ആവശ്യാനുസരണം ഏതു പ്രോസസ്സര്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.  ഉദാഹരണമായി വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക്‌സ് ഡിസൈനിംഗ്, തുടങ്ങിയ സിപിയു കൂടുതലായി പ്രവര്‍ത്തിക്കുന്ന ജോലികള്‍ ചെയ്യേണ്ടവര്‍ക്ക് ഐ7 പ്രോസസ്സറായിരിക്കും ഏറ്റവും അനുയോജ്യം.

മറിച്ച്, ലളിതമായ ഒരു ഹോം ഡെസ്‌ക്ടോപ്പ് എന്ന വിധത്തിലാണ് ഇതു വേണ്ടതെങ്കില്‍ ഐ3 പ്രോസസ്സര്‍ ധാരാളം.  8 ജിബി റാം വരെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോസസ്സറുകളാണ് ഇവ.

അതുപോലെ തന്നെ ഗ്രാഫിക്‌സ് കാര്‍ഡുകളുടെ കാര്യത്തിലും ചോയ്‌സിനുള്ള സാധ്യതയുണ്ട്.  എന്‍വിഡിയ ജിഫോഴ്‌സ് ജിടി530 അല്ലെങ്കില്‍ ജിടി520, എഎംഡി റേഡിയോണ്‍ എച്ച്ഡി 645 എന്നിവയിലേതെങ്കിലും ഒരു ഗ്രാഫിക്‌സ് കാര്‍ഡില്‍ ഒരെണ്ണം ഉപയോഗിക്കാവുന്നതാണ്.

ക്രിയേറ്റിവ് ടിഎച്ച്എക്‌സ് ത്രൂ സ്റ്റുഡിയോ പിസി സൗണ്ട് കാര്‍ഡ് സംവിധാനത്തോടെയാണ് പക്കാര്‍ഡ് ബെല്‍ വണ്‍റ്റു എഐഒ വരുന്നത്.  ഇതുവഴി 5.1 സറൗണ്ട് സൗണ്ടും സാധ്യമാകുന്നു.  2.5 ബില്‍ട്ട് ഇന്‍ സ്പീക്കറുകള്‍, 6 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു 5 ഇന്‍ 1 കാര്‍ഡ് റീഡര്‍, എച്ച്ഡിഎംഐ പോര്‍ട്ട്, ഓഡിയോ ജാക്ക് എന്നീ സൗകര്യങ്ങളും ഈ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പിലുണ്ട്.

ഇരു മോഡലുകളുടേയും ഇന്ത്യന്‍ മാര്‍ക്കറ്റിലെ വിലയെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭ്യമായിട്ടില്ല.  എങ്കിലുൂം, ഏതാണ്ട് 60,000 രൂപയും, 45,000 രീപയും ആണ് യഥാക്രമം 23 ഇഞ്ച് മോഡലിനും, 21 ഇഞ്ച് മോഡലിനും പ്രതീക്ഷിക്കപ്പെടുന്ന വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot