കാത്തിരിക്കൂ, പാന്‍ ഡിജിറ്റല്‍ ആന്‍ഡ്രോയിഡ്

Posted By: Super

കാത്തിരിക്കൂ, പാന്‍ ഡിജിറ്റല്‍ ആന്‍ഡ്രോയിഡ്

ഈ നവംബര്‍ അവസാനത്തോടെ പാന്‍ ഡിജിറ്റല്‍ സൂപ്പര്‍നോവ ആന്‍ഡ്രോയിഡ് മീഡിയാ ടാബ്‌ലറ്റ് എത്തും, നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍. ഇതിന്റെ ഫീച്ചേഴ്‌സ് ഉപഭോക്താക്കളെ സംതൃപ്തരാക്കും എന്നുറപ്പാണ്.

ആന്‍ഡ്രോയിഡ് 2.3, 1 ജിഗാഹെര്‍ഡ്‌സ് കോര്‍ടെക്‌സ് എ8 പ്രോസസ്സര്‍ എന്നിവയുടെ സാന്നിധ്യം ഈ മീഡിയാ ടാബ്‌ലറ്റിനെ കൂടുതല്‍ പവര്‍ഫുള്‍ ആക്കുന്നു. 600 x 800 പിക്‌സല്‍ റെസൊലൂഷനുള്ള, 8 ഇഞ്ച് മള്‍ട്ടി ടച്ച് എല്‍സിഡി സ്‌ക്രീനാണിതിന്റേത്. 2 ആക്‌സിസ് ആക്‌സലറോമീറ്റര്‍ ഈ സ്‌ക്രീനിന്റെ പ്രത്യേകത.

മികച്ച ഒരു ഫ്രണ്ട് ക്യാമറയും, റിയര്‍ ക്യാമറയും ഈ പാന്‍ ഡിജിറ്റല്‍ സൂപ്പുര്‍നോവ ആന്‍ഡ്രോയിഡ് മീഡിയോ ടാബ്‌ലറ്റിനുണ്ട്. ദീര്‍ഘസമയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇതിന്റെ ലയണ്‍ ബാറ്ററിയില്‍ 6 മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കും. എംപി3, ഡബ്ല്യൂഎവി, എംപിഇജി4, എഎസി എന്നീ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറാണിതിന്റേത്. കൂടെ, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഇതിലുണ്ട്.

അഡോബ് ഫഌഷ് 10.3യോടെയായിരിക്കും പാന്‍ ഡിജിറ്റല്‍ സൂപ്പുര്‍നോവ ആന്‍ഡ്രോയിഡ് മീഡിയോ ടാബ്‌ലറ്റിന്റെ വരവ്. കൂടാതെ, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, യു പ്ലെയര്‍, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകളും ഉണ്ടാകും.

വെറും 10,000 രൂപയാണ് ഇത്രയും മികച്ച ഉല്‍പന്നത്തിന്റെ വില എന്നത് കൂടുതല്‍ കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കും എന്നുറപ്പാണ്. എന്നാല്‍ പുറത്തിറങ്ങി കുറച്ചു കാലത്തിലേക്കെങ്കിലും പാന്‍ ഡിജിറ്റല്‍ സൂപ്പുര്‍നോവ ആന്‍ഡ്രോയിഡ് മീഡിയോ ടാബ്‌ലറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot