പാന്‍ടെക്കില്‍ നിന്നും ബേസ്റ്റ് ഫോണും എലമെന്റ് ടാബ്‌ലറ്റും വരുന്നു

Posted By:

പാന്‍ടെക്കില്‍ നിന്നും ബേസ്റ്റ് ഫോണും എലമെന്റ് ടാബ്‌ലറ്റും വരുന്നു

ഇത്തവണത്തെ സിഇഎസില്‍ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുക വഴി ഏറെ ശ്രദ്ധ നേടിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയാണ് പാന്‍ടെക്.  പാന്‍ടെക് ബേസ്റ്റ്, എലമെന്റ് എന്നിവയാണ് സിഇഎസില്‍ അവതരിപ്പിക്കപ്പെട്ട പാന്‍ടെക് ഹാന്‍ഡ്‌സെറ്റുകള്‍.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബജറ്റ് മൊബൈല്‍ ആണ് പാന്‍ടെക് ബേസ്റ്റ്.  അതേ സമയം മികച്ച ഫീച്ചറുകളുള്ള ഒരു 8 ഇഞ്ച് ടാബ്‌ലറ്റ് ആണ് പാന്‍ടെക് എലമെന്റ്.  ഇപ്പോള്‍ ഈ രണ്ടു പാന്‍ടെക് ഉല്‍പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.  രണ്ട് ഉല്പന്നങ്ങളും ഒരുമിച്ചു വാങ്ങുന്നവര്‍ക്ക് വളരെ നല്ല ഓഫറുകള്‍ നല്‍കുന്നുണ്ട് കമ്പനി.

ഏറ്റവും വില കുറഞ്ഞ് കിട്ടാവുന്ന ഒരു 4ജി എല്‍ടിഇ ഹാന്‍ഡ്‌സെറ്റ് ആണ് പാന്‍ടെക് ബേസ്റ്റ് എന്നു പറയാം.  4 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണിതിന്റേത്.  മികച്ച ഡിസ്‌പ്ലേ റെസൊലൂഷനുമുണ്ട് ഇതിന്.  16 ജിബി മെമ്മറിയുള്ള ഇതിന്റെ മെമ്മറി ആവശ്യമെങ്കില്‍ 32 ജിബി വരെ ുയര്‍ത്താനുള്ള സൗകതര്യവും ഒരുക്കിയിട്ടുണ്ട്.

1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് പാന്‍ടെക് ബേസ്റ്റ് ഹാന്‍ഡ്‌സെറ്റിന്.  1080പി വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യമുണ്ട് ഇതില്‍.

ഡ്യുവല്‍ ക്യാമറ സംവിധാനമുള്ള ആ ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന ക്യാമറ 5 മെഗാപിക്‌സല്‍ ആണ്.  വീഡിയോ കോളിംഗിന് ഉപോഗപ്പെടുത്താവുന്ന ഇതിലെ ഫ്രണ്ട് ക്യാമറ ഒരു വിജിഎ ക്യാമറയാണ്.  ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ഭാരം വളരെ കുറവും, ഡിസൈന്‍ ഏറെ ഒതുക്കമുള്ളതും ആണ്.

ചുവപ്പ്, ടൈറ്റാനിയം എന്നീ നിറങ്ങളില്‍ ഈ ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്.  ഇരു നിറങ്ങളില്‍ ഇവ വളരെ ആകര്‍ഷണീയമാണ്.  ഇവയില്‍ നിന്നും ഇഷ്ടമുള്ളത് ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്.

പാന്‍ടെക് ബേസ്റ്റിന്റെ ഫീച്ചറുകള്‍:

  • 4 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ

  • 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം
1.5 ജിഗാഹെര്‍ഡ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് പാന്‍ടെക് എലമെന്റ്.  ഇതിന്റെ ഡിസ്‌പ്ലേ 8 ഇഞ്ച് ടിഎഫ്ടി എക്‌സ്ജിഎ ആണ്.  ഡ്യുവല്‍ ക്യാമറ സംവിധാനമുള്ള ഇതിലെ പ്രധാന ക്യാമറ 5 മെഗാപിക്‌സലാണ്.

വീഡിയോ കോളിംഗിനുള്ള സെക്കന്ററി ക്യാമറ 2 മെഗാപിക്‌സലാണ്.  6,400 mAh ബാറ്ററിയാണ് ഈ ടാബ്‌ലറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  നീണ്ട 12 മണിക്കൂറാണ് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ്.  ഇവയ്‌ക്കെല്ലാം ഉപരിയായി ഈ ടാബ്‌ലറ്റ് വാട്ടര്‍ പ്രൂഫും ആണ്.

പാന്‍ടെക് എലമെന്റിന്റെ ഫീച്ചറുകള്‍:

  • 8 ഇഞ്ച് ടിഎഫ്ടി എക്‌സ്ജിഎ ഡിസ്‌പ്ലേ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 6,400 mAh ബാറ്ററി
ഈ രണ്ടു പുതിയ പാന്‍ടെക് ഉല്‍പന്നങ്ങളുടെയും വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot