4,999 രൂപയ്ക്ക് ഐസിഎസ് പെന്റ ടി-പാഡ് ടാബ്‌ലറ്റ്

By Super
|
4,999 രൂപയ്ക്ക് ഐസിഎസ് പെന്റ ടി-പാഡ് ടാബ്‌ലറ്റ്

5,000 രൂപ മുടക്കാന്‍ തയ്യാറെങ്കില്‍ ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് സ്വന്തമാക്കാം. നോയ്ഡ കമ്പനിയായ പാന്റല്‍ ടെക്‌നോളജീസിന്റെ പെന്റ ടി-പാഡ് ഐഎസ്701സിയാണ് 4,999 രൂപയ്ക്ക് വിപണിയിലെത്തുന്നത്. ബിഎസ്എന്‍എല്ലുമായി സഹകരിച്ച് ഇതിന് മുമ്പ് പാന്റല്‍ ടെക്‌നോളജീസ് ടാബ്‌ലറ്റുകള്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ്എന്‍എല്‍ മുഖേനയും റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ടി-പാഡ് ഐഎസ്701സി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 7 ഇഞ്ച് ഡിസ്‌പ്ലെയുള്ള ടാബില്‍ 512 എംബി റാമും 4ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്. വൈഫൈ, 3ജി ഡോങ്കിള്‍ കണക്റ്റിവിറ്റികളും ഇതിലുണ്ട്. യുഎസ്ബി 2.0 പോര്‍ട്ട്, മൈക്രോയുഎസ്ബി പോര്‍ട്ട്, 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവയും പെന്റ ടി-പാഡ് ഐഎസ്701സി ടാബ്‌ലറ്റിലുണ്ട്.

 

കോര്‍ടക്‌സ് എ8 ആണിതിലെ പ്രോസസര്‍. 1 ജിഗാഹെര്‍ട്‌സ് വേഗതയാണ് ഈ പ്രോസസര്‍ വാഗ്ദാനം ചെയ്യുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ആംഗ്രിബേര്‍ഡ്, സ്‌കൈപ് എന്നീ ആപ്ലിക്കേഷനുകള്‍ ടി-പാഡില്‍ പ്രീലോഡ് ചെയ്താണ് വരിക.

ബിഎസ്എന്‍എല്‍ വഴി 3250 രൂപ മുതല്‍ 13,500 രൂപ വരെ വില വരുന്ന ടാബ്‌ലറ്റുകളാണ് പാന്റല്‍ ടെക്‌നോളജീസ് പരിചയപ്പെടുത്തിയിരുന്നത്. പെന്റ ടി-പാഡ് ഐഎസ്701 ആര്‍, പെന്റ ടി-പാഡ് ഡബ്ല്യുഎസ്704സി, പെന്റ ടി-പാഡ് ഡബ്ല്യുഎസ്804സി എന്നിവയായിരുന്നു അവ. ഇതില്‍ പെന്റ ടി-പാഡ് ഐഎസ്701ആറിനായിരുന്നു 3,250 രൂപ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X