7 ഇഞ്ച് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റുകളുമായി ഫിലിപ്‌സ്

Posted By: Staff

7 ഇഞ്ച് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റുകളുമായി ഫിലിപ്‌സ്

വില കുറഞ്ഞ ടാബ്‌ലറ്റ് നിരയിലേക്ക് ഫിലിപ്‌സില്‍ നിന്ന് പുതിയ ഉത്പന്നങ്ങള്‍ വരുന്നു. ആന്‍ഡ്രോയിഡ് ഐസിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 7 ഇഞ്ച് ടാബ്‌ലറ്റുകളാണ് കമ്പനി ഇറക്കുക. ഈ ടാബ്‌ലറ്റുകളുടെ പ്രത്യേകത എംഐപിഎസ് പ്രോസസറാണ് ഉപയോഗിക്കുന്നതെന്നതാണ്. മറ്റ് സാധാരണ പ്രോസസറുകളേക്കാളും ഉയര്‍ന്ന പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചാണ് ഫിലിപ്‌സ് എംഐപിഎസ് (മൈക്രോപ്രോസസര്‍ വിത്തൗട്ട് ഇന്റര്‍ലോക്ക്ഡ് പൈപ്ലൈന്‍ സ്റ്റേജസ്) അധിഷ്ഠിത സിപിയു ആര്‍കിടെക്ചര്‍ സ്വീകരിക്കുന്നത്.

ഇതിന് മുമ്പും എംഐപിഎസ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ് ഇറങ്ങിയിരുന്നു. എയ്‌നോള്‍ നോവോ 7 എന്നാണ് ഈ ടാബ്‌ലറ്റിന്റെ പേര്. 1024x600 പിക്‌സല്‍ റെസലൂഷനിലോ 800x480 പിക്‌സല്‍ റെസലൂഷനിലോ ആണ് ഇവ എത്തുക. വിവിധ മീഡിയ ഫയലുകളെ പിന്തുണക്കുന്ന മീഡിയ പ്ലെയറും ഇതിലുണ്ടാകും.

ലോ ബജറ്റ് ടാബ്‌ലറ്റ് നിരയിലേക്കെത്തുന്ന ഫിലിപ്‌സ് ടാബ്‌ലറ്റുകള്‍ ചൈനയിലാകും ആദ്യം അവതരിപ്പിക്കുക. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഈ ഉത്പന്നം അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈന പോലെ പ്രശസ്തമായ മൊബൈല്‍ ഗാഡ്ജറ്റ് വിപണിയായ ഇന്ത്യയിലെങ്കിലും ഈ ടാബ്‌ലറ്റിനെ ഫിലിപ്‌സ് ഇറക്കുമെന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot