റിലയന്‍സ് 3ജി ടാബ്‌ലറ്റിനൊപ്പം 2,000 രൂപയുടെ സൗജന്യ ഓഫര്‍

Posted By:

റിലയന്‍സ് 3ജി ടാബ്‌ലറ്റിനൊപ്പം 2,000 രൂപയുടെ സൗജന്യ ഓഫര്‍

ഇന്ത്യയില്‍ ഏറ്റവും ആവശ്യക്കാരുള്ള ടാബ്‌ലറ്റ് ആണ് റിലയന്‍സ് 3ജി ടാബ്‌ലറ്റ് എന്നു പറയാം.  ഇവയുടെ പ്രചാരണ പരിപാടികള്‍ റിലയന്‍സ് നെറ്റ് വര്‍ക്കും ടാബ്‌ലറ്റുകളും ഒന്നിച്ചു ചേര്‍ന്നാണ് ചെയ്യുന്നത്.  ഈ ടാബ്‌ലറ്റുകള്‍ക്കും മറ്റു റിലയന്‍സ് ഉല്‍പന്നങ്ങള്‍ക്കുമുള്ള ഓഫറുകളും ഇവയില്‍ പെടും.

ഉല്‍പന്നങ്ങളുടെ പ്രചാരണത്തിനായി റിലയന്‍സ് ചില പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍.  അതായത് റിലയന്‍സ് 3ജി ടാബ്‌ലറ്റുകള്‍ക്കൊപ്പം 2,000 രൂപയുടെ സൗജന്യ സേവനങ്ങള്‍ ആണ് റിലയന്‍സിന്റെ പുതിയ ഓഫര്‍.  ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള കടുത്ത മത്സരം മുന്നില്‍ കണ്ടാണ് റിലയന്‍സിന്റെ ഈ നീക്കം.

മൂന്നു മാസത്തേക്ക് ഓരോ മാസവും 500 എംബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം.  അതായത് 1,050 രൂപയുടെ സേവനം.  ഇത് റിലയന്‍സ് ടാബ്‌ലറ്റിന്റെ എല്ലാ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.  അങ്ങനെ റിലയന്‍സ് 3ജി നെറ്റ് വര്‍ക്കിലൂടെ ഇന്റര്‍നെറ്റ് സര്‍ഫിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് ഉപയോഗപ്പെടുത്താം.

500 രൂപ വരുന്ന ബിഗ്ഫഌക്‌സ്+ 12 മാസത്തേക്ക് എന്നൊരു ന്യൂ ഇയര്‍ ഓഫറും റിലയന്‍സ് നല്‍കുന്നുണ്ട്.  സിനിമകള്‍ കാണാനും, വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് ബിഗ്ഫഌക്‌സ്+.

പരമാവധി ചെറിയ ചാര്‍ജില്‍ യുകെ, യുഎസ്, കാനഡ എന്നിങ്ങനെ 230 രാജ്യങ്ങളിലേക്ക് റിലയന്‍സ് ഗ്ലോബല്‍ കോള്‍ സര്‍വ്വീസിലൂടെ വിളിക്കാം എന്നൊരു ഓഫര്‍ കൂടി നല്‍കുന്നുണ്ട് റിലയന്‍സ്.  മിനിട്ടിന് വെറും 1.49 രൂപ എന്നായിരിക്കും കോള്‍ ചാര്‍ജ്.

മികച്ച ഫീച്ചറുകളുള്ള ടാബ്‌ലറ്റ് ഉപയോഗം കൂടുതല്‍ മികച്ചതാക്കാന്‍ മികച്ച സേവനങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുകയാണ് റിലയന്‍സ് ഇവിടെ.  റിലയന്‍സ് നെറ്റ് വര്‍ക്കിന്റെ സേവനങ്ങള്‍ ഓഫറായി നല്‍കുന്നത് തീര്‍ച്ചയായും വിജയം കാണും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

13,000 രൂപയാണ് റിലയന്‍സ് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില.  ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.  7 ഇഞ്ച് ഡബ്ല്യുവിജിഎ മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍ ആണ് ഇതിനുള്ളത്.

32 ജിബി വരെ മെമ്മറി വെരെ ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ടിതില്‍.  വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്.  ഈ ആകഷണീയമായ ഫീച്ചറുകള്‍ക്കൊപ്പം റിലയന്‍സ് നെറ്റ് വര്‍ക്കിന്റെ സൗജന്യ സേവനം എന്ന ഓഫര്‍ കൂടിയാകുമ്പോള്‍ റിലയന്‍സ് ടാബ്‌ലറ്റിന്റെ ആവശ്യക്കാരുടെ എണ്ണം കൂടുകയേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot