റാ വണ്‍ സിനിമയ്‌ക്കൊപ്പം റാ വണ്‍ ലാപ്‌ടോപ്പും

Posted By: Super

റാ വണ്‍  സിനിമയ്‌ക്കൊപ്പം റാ വണ്‍ ലാപ്‌ടോപ്പും

പ്രിയതാരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ സിനിമയായ റാ വണ്‍ റിലീസ് ചെയ്യുന്നതും കാത്ത് അക്ഷമയോടെയിരിക്കുന്ന ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് റാ വണ്‍ സിനിമയ്‌ക്കൊപ്പം റാ വണ്‍ ലാപ്‌ടോപ്പുകളും റിലീസിനൊരുങ്ങുന്നു.

ഒരു 3ഡി സിനിമയായ റാ വണ്‍ തിയറ്ററില്‍ പോയി കണ്ടാലല്ലേ ശരിയാകൂ എന്നു കരുതുന്നവര്‍ക്ക് ഒരു ആശ്വാസമായി റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പുകള്‍ ഇറക്കുന്ന ഒരു പുതിയ കച്ചവട തന്ത്രവുമായെത്തുകയാണ് എച്ച്‌സിഎല്‍. റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പിലൂടെ സിനിമ കാണുമ്പോള്‍ ഒരു തിയറ്ററില്‍ പോയി സിനിമ കാണുന്ന അനുഭവം വീട്ടില്‍ ലഭ്യമാകുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം.

റാ വണിന്റ നിര്‍മ്മാതാക്കളും എച്ച്‌സിഎല്‍ ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനിയും സംയുക്തമായെടുത്ത തീരുമാനത്തിന്റെ അനന്തരഫലമാണ് റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പുകളുടെ രംഗപ്രവേശം.

പ്രത്യേകിച്ചും റാ വണിനെ പോലുള്ള ഒരു 3ഡി സിനിമ വീട്ടില്‍ വെച്ച് തീയറ്ററില്‍ കാണുന്ന അതേ സുഖത്തില്‍ കാണാന്‍ കഴിയുകയെന്നത് ഏതൊരു സിനിമാ പ്രേമിയെയും പ്രലോഭിപ്പിക്കും എന്നുറപ്പ്. ഈയൊരു വികാരം തന്നെയാണ് എച്ച്‌സിഎല്‍ ഇവിടെ ഉപയോഗപ്പെടുത്താന്‍ പോകുന്നത്.

റാ വണിലെ ഷാരൂഖിന്റെ ചിത്രം ലാപ്‌ടോപ്പുളുടെ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് റാ ലണ്‍ റേഞ്ച് ലാപ്‌ടോപ്പുകള്‍ വളരെ പെട്ടെന്നു വേര്‍തിരിച്ചറിയാനും കഴിയും.

എക്‌സൈറ്റ് 2025, എക്‌സൈറ്റ് 2035, എച്ച്‌സിഎല്‍ മി ഐക്കണ്‍ 1034 മോഡല്‍ ലാപ്‌ടോപ്പുകലാണ് റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പുകളില്‍ ഉള്‍പ്പെടുന്നത്. ഷാരൂഖ് ആരാധകരെ മാത്രമല്ല എല്ലാ സിനിമാ പ്രേമികളെയും ആകര്‍ഷിക്കും റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പുകള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം, ഇവ സിനിമാ പ്രേമികളെ മാത്രം ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ള ലാപ്‌ടോപ്പുകളാണ്, മികച്ച സിനിമാ അനുഭവം നല്‍കാന്‍ വേണ്ടി മാത്രം.

ഓണ്‍ലൈന്‍, എസ്എംഎസ്, എച്ച്‌സിഎല്‍ മി സ്‌റ്റോറുകള്‍ എന്നിവയെല്ലാം റാ വണ്‍ റേഞ്ച് ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. റാ വണ്‍ മി എക്‌സൈറ്റിന്റെയും, ഐക്കണിന്റെയും വില 32,000 രൂപ മുതല്‍ 42,000 രൂപ വരെയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot