കോം‌പാക്റ്റ് കീബോർഡുള്ള റാസ്‌ബെറി പൈ 400 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

2020 ൽ 100 ഡോളർ (7,444 രൂപ) താഴെ വില വരുന്ന ഒരു നല്ല സ്മാർട്ട്‌ഫോൺ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതേസമയം, റാസ്ബെറി വെറും 70 ഡോളറിന് (5,211 രൂപ) ഒരു കമ്പ്യൂട്ടർ നിർമ്മിച്ചു. ആധുനിക AAA ടൈറ്റിലുകൾ പ്രവർത്തിപ്പിക്കുന്നതിനും 4 കെ വീഡിയോകൾ റെൻഡർ ചെയ്യുന്നതിനും ഇതിന് സാധിക്കില്ലെങ്കിലും വെബ് ബ്രൗസ് ചെയ്യുവാനും, വീഡിയോകൾ കാണുവാനും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒരു മികച്ച ഡിവൈസാണ് ഇത്.

 

റാസ്ബെറി പൈ 4 SoC

2019 ൽ അവതരിപ്പിച്ച റാസ്ബെറി പൈ 4 SoC അടിസ്ഥാനമാക്കിയുള്ള കമ്പനി ഇതിനെ റാസ്ബെറി പൈ 400 എന്ന് വിളിക്കുന്നു. എല്ലാം ഈ കോം‌പാക്റ്റ് കീബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന കാര്യം ഒരുപക്ഷെ അത്ഭുതപ്പെടുത്തുന്നതായിരിക്കാം. കൂടാതെ, ഒരു കംപ്ലീറ്റ് ലാപ്‌ടോപ്പുകൾ പോലും വാഗ്ദാനം ചെയ്യുന്നതിൽ പരാജയപ്പെടുന്ന പോർട്ടുകളും ഇതിലുണ്ട് എന്നത് പറഞ്ഞറിയിക്കേണ്ട മറ്റൊരു സവിശേഷതയാണ്.

റാസ്ബെറി പൈ 400 പേഴ്സണൽ കമ്പ്യൂട്ടർ

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതും വീട്ടിൽ നിന്ന് പഠിക്കുന്നതും ഇപ്പോഴത്തെ അവസ്ഥയിൽ പുതിയ മാനദണ്ഡമായി മാറിയതിനാൽ, പിസിയിലോ കമ്പ്യൂട്ടറിലോ ധാരാളം ചെലവഴിക്കാൻ കഴിയാത്ത ആളുകൾക്ക് ഇതുപോലുള്ള ഒരു കമ്പ്യൂട്ടർ വലിയൊരു സഹായമായിരിക്കും. എല്ലാത്തിനും പുറമെ, റാസ്ബെറി പൈ 400 പേഴ്സണൽ കമ്പ്യൂട്ടർ കിറ്റും വിൽക്കുന്നു, അതിൽ പൈ 400 ഉപയോഗിക്കാൻ ആവശ്യമായ എല്ലാ ആക്‌സസറികളും ഉൾപ്പെടുന്നു.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങിആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

റാസ്ബെറി പൈ 400
 

റാസ്ബെറി പൈ 400 കമ്പ്യൂട്ടർ, യുഎസ്ബി മൗസ്, യുഎസ്ബി-സി പവർ സപ്ലൈ, മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത റാസ്ബെറി പൈ ഒഎസുള്ള എസ്ഡി കാർഡ്, മൈക്രോ എച്ച്ഡിഎംഐ മുതൽ എച്ച്ഡിഎംഐ കേബിൾ, ഔദ്യോഗിക റാസ്ബെറി പൈ ബിഗിനേഴ്സ് ഗൈഡ് എന്നിവ ഇതിൽ നിന്നും ലഭിക്കുന്ന കിറ്റിൽ ഉൾപ്പെടുന്നു. ഇത് ഒരു മോണിറ്ററിലേക്കോ ടിവിയിലേക്കോ പ്ലഗ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, നിങ്ങൾക്ക് ഇത് ഒരു പിസിയിലും കണക്റ്റ് ചെയ്യാവുന്നതാണ്.

റാസ്ബെറി പൈ 400 ഇന്ത്യയിൽ

2020 അവസാനത്തോടെ റാസ്ബെറി പൈ 400 ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന് പൂർണ്ണമായ ഒരു ലാപ്‌ടോപ്പിന് പകരക്കാരനാകുവാൻ കഴിയില്ല. എന്നാൽ ഇത് തീർച്ചയായും നിരവധി ഉപയോക്താക്കൾക്കുള്ള മികച്ച ഒരു സ്പെഷ്യൽ കമ്പ്യൂട്ടറാണ്. വെബ് ബ്രൗസ് ചെയ്യാനും ഇ-മെയിലുകൾ അയയ്ക്കാനും ഓൺലൈൻ ക്ലാസുകളിൽ ഉപയോഗിക്കാനും സാധിക്കുന്നതാണ്.

13 മണിക്കൂർ ബാറ്ററി ലൈഫുമായി ഏസർ എൻഡുറോ എൻ 3 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ13 മണിക്കൂർ ബാറ്ററി ലൈഫുമായി ഏസർ എൻഡുറോ എൻ 3 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
Centered on the Raspberry Pi 4 SoC, which was introduced in 2019, the firm calls it the Raspberry Pi 400. All is built into a small keyboard, and it has ports that struggle to deliver even full-fledged laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X