4 കെ ഡിസ്പ്ലേയുമായി റേസർ ബുക്ക് 13 ലാപ്ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയുടെ ഏറ്റവും പുതിയ കനം കുറഞ്ഞതും നേരിയ ആകൃതിയുള്ളതുമായ ലാപ്‌ടോപ്പായി റേസർ ബുക്ക് 13 (Razer Book 13) അവതരിപ്പിച്ചു. റേസർ അറിയപ്പെടുന്ന ഈ ലാപ്ടോപ്പ് ഒരു മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പാണ്. ബിൽഡ് ക്വാളിറ്റിയും കീബോർഡും റേസർ ബുക്ക് 13യുടെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്. ഈ ലാപ്‌ടോപ്പ് ഒന്നിലധികം മോഡലുകളിലാണ് വിപണിയിൽ വരുന്നത്. ഇന്റലിൻറെ ഇലവൻത്ത് ജനറേഷൻ കോർ പ്രോസസ്സറുകളാണ് ഈ മോഡലുകൾക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഒരൊറ്റ കളർ ഓപ്ഷനിൽ ലഭ്യമാകുന്ന ഈ ലാപ്ടോപ്പ് ടച്ച് സ്ക്രീനോടുകൂടിയും അല്ലാതെയും വിപണിയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.

റേസർ ബുക്ക് 13 വില
കോർ ഐ 5 + 8 ജിബി+ 256 ജിബി മോഡലിന് $1,199 (ഏകദേശം 89,000 രൂപ), കോർ ഐ 7 + 16 ജിബി+ 256 ജിബി മോഡലിന് $1,599 (ഏകദേശം 1.18 ലക്ഷം രൂപ), കോർ ഐ 7 + 16 ജിബി+ 512 ജിബി മോഡലിന് $1,999 (ഏകദേശം 1.48 ലക്ഷം രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഒരൊറ്റ മെർക്കുറി കളർ ഓപ്ഷനിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. നിലവിൽ യുഎസിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകുന്ന റേസർ ബുക്ക് 13 ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റേസർ ബുക്ക് 13 സവിശേഷതകൾ
വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന റേസർ ബുക്ക് 13 മൂന്ന് മോഡലുകളിലും 13 ഇഞ്ച് ഡിസ്‌പ്ലേയിലുമാണ് വരുന്നത്. 178 ഡിഗ്രി വ്യൂ ആംഗിളുകളും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 4 കെ ടച്ച് ഡിസ്‌പ്ലേ വരെ ഈ ലാപ്‌ടോപ്പിൽ സജ്ജീകരിക്കാം. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7-1165G7 പ്രോസസർ ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്‌സുമായാണ് ഈ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. റേസർ ബുക്ക് 13 ലാപ്ടോപ്പിൽ നിങ്ങൾക്ക് 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും.

കീബോർഡ് റേസർ ക്രോമ നൽകുന്ന ഓരോ കീ ആർജിബി ലൈറ്റിംഗിനെയും, ആന്റി-ഗോസ്റ്റിംഗിനെയും സപ്പോർട്ട് ചെയ്യുന്നു. 55Wh ബാറ്ററിയും 65W പവർ അഡാപ്റ്ററുമായാണ് റേസർ ബുക്ക് 13 വരുന്നത്. ഇന്റൽ വയർലെസ് എഎക്സ് 201, ബ്ലൂടൂത്ത് 5.1, യുഎസ്ബി 3.1 ജെൻ 1 ടൈപ്പ്-എ പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, എച്ച്ഡിഎംഐ 2.0 പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ ഡിവൈസിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.


Click it and Unblock the Notifications