കളിയല്ല കളി, റെയ്‌സര്‍ ഗെയിമിംഗ് ലാപ്‌ടോപ്പ് ഒരുങ്ങുന്നു

Posted By:

കളിയല്ല കളി, റെയ്‌സര്‍ ഗെയിമിംഗ് ലാപ്‌ടോപ്പ് ഒരുങ്ങുന്നു

ചൈനയിലെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റുമായി ചേര്‍ന്ന് പുതിയ ഗെയിമുകള്‍ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ് റെയ്‌സര്‍.  ഈ പുതിയ ഗെയിമുകള്‍ റെയ്‌സര്‍ പുറത്തിറങ്ങൈനൊരുങ്ങുന്ന പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പിനു വേണ്ടിയാണ്.  ഏറ്റവും നല്ല റിസല്‍ട്ടിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുക എന്നത് റെയ്‌സറിന്റെ മുഖമുദ്രയാണ്.

ഈ പുതിയ ലാപ്‌ടോപ്പുകള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാനാണ് തീരുമാനം.  റെയ്‌സര്‍ ബ്ലേഡ് ലാപ്‌ടോപ്പില്‍ നിരവധി ടെന്‍സെന്റ് ഗെയിമുകള്‍ ഉണ്ടായിരിക്കും.  റെയ്‌സറിന്റെ ലോഗോയിലെ 'ഫോര്‍ ഗെയിമേഴ്‌സ്, ബൈ ഗെയിമേഴ്‌സ്' എന്നതിനെ അര്‍ത്ഥവത്താക്കും പോലെ ഇതൊരു അസ്സല്‍ ഗെയിമിംഗ് ലാപ്‌ടോപ്പ്.

പുകിയ ലാപ്‌ടോപ്പിനു പുറമെ ഒരു ഗെയിമിംഗ് നെറ്റ്ബുക്ക് കമ്പ്യൂട്ടറും റെയ്‌സര്‍ പുറത്തിറക്കുന്നുണ്ട്.  ഈ നെറ്റ്ബുക്കിന്റെ നിര്‍മ്മാണജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.  അതുകൊണ്ട് റെയ്‌സര്‍ സ്വിച്ചബിള്‍ എന്നു പേരിട്ടിരിക്കുന്ന നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ എന്നു പുറത്തിറക്കണം എന്നത് തീരുമാനമായിട്ടില്ല.

ഗെയിമിംഗ് കമ്പ്യൂട്ടറുകള്‍ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മനസ്സിലാക്കി തന്നെയാണ് റെയ്‌സര്‍ ബ്ലേഡ് എന്ന പേരില്‍ ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് പുറത്തിറക്കാന്‍ റെയ്‌സര്‍ തീരുമാനിച്ചത്.  എത്ര മികച്ച് ഗെയിമറേയും തൃപ്തിപ്പെടുത്താന്‍ പോന്ന ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് ആയിരിക്കും റെയ്‌സര്‍ ബ്ലേഡ്.

3.1 കിലോഗ്രാം ഭാരമുള്ള ഈ ലാപ്‌ടോപ്പിന് യാത്രകളിലും മറ്റും കൊണ്ടു നടക്കാവുന്ന വിധം ഒതുക്കമുള്ള ഡിസൈനാണ്.  ഇന്റല്‍ ഐ7 പ്ലോസസ്സര്‍, എന്‍വിഡിയ ജിഫോഴ്‌സ് ജിടി 555 ഗ്രാഫിക്‌സ് കാര്‍ഡ് എന്നീ ശക്തമായ ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് മികച്ച ഗെയിമിംഗ് അനുഭവം ഉറപ്പ്.

8 ജിബി റാം, 320 ജിബി ഹാര്‍ഡ് ഡിസ്‌ക്, ഉയര്‍ന്ന റെസൊലൂഷനുള്ള 17.3 ഇഞ്ച് സ്‌ക്രീന്‍, മികച്ച ബാറ്ററി ബാക്ക്അപ്പ് തുടങ്ങിയവയെല്ലാം കൂടി ചേരുമ്പോള്‍ എന്തുകൊണ്ടും ശക്തവും, മികച്ചതുമായ ഒരു ലാപ്‌ടോപ്പ് തന്നെയാണ് റെയ്‌സര്‍ ബ്ലേഡ് എന്നു ഉറപ്പിക്കാം.

ലാപ്‌ടോപ്പ് ഇത്രയൊക്കെ മികച്ചതാവുമ്പോള്‍ അതിന്റെ വിലയും അത്യാവശ്യം മികച്ചതാവണ്ടെ? 1,20,000 രൂപ മുതല്‍ 1,40,000 രൂപ വരെയാണ് റെയ്‌സര്‍ ബ്ലേഡ് ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot