റിയൽമി ബുക്ക് സ്ലിം ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ 3,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്

|

പുതിയ റിയൽമി ബുക്ക് സ്ലിം എന്ന ഏറ്റവും പുതിയ ലാപ്‌ടോപ്പ് ഏറ്റവും മികച്ച സവിശേഷതകളോടെയാണ് വരുന്നത്. നിങ്ങൾക്ക് ഒരു 2കെ ഡിസ്പ്ലേ ഇതിൽ ലഭിക്കും, അതായത് കൂടുതൽ വ്യക്തതയേറിയതും കൂടുതൽ വർണ്ണാഭമായ രീതിയിൽ നിങ്ങൾക്ക് കണ്ടെന്റ് കാണുവാൻ സാധിക്കും. ഇതിന് കരുത്തേകുന്നത് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറാണ്, അതായത് ഉയർന്ന ഗ്രേഡ് പെർഫോമൻസ് നിങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കുമെന്നർത്ഥം. നിങ്ങൾക്ക് ഇപ്പോൾ വിപണിയിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകളിൽ ഒന്നാണ് റിയൽമി ബുക്ക് സ്ലിം.

 

റിയൽമി ബുക്ക് സ്ലിം ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ 3,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്

റിയൽമി ബുക്ക് സ്ലിം മാക്ബുക്ക് പ്രോയേക്കാൾ മെലിഞ്ഞതാണെന്നും മാക്ബുക്ക് എയറിനേക്കാൾ ഭാരം കുറഞ്ഞതാണെന്നും റിയൽമി പറഞ്ഞു. സാധാരണ മാക്ബുക്ക് മോഡലുകളുടെ വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഈ ലാപ്‌ടോപ്പ് മികച്ച ഡിസൈനിൽ ലഭിക്കും. റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിൽ ഏതാനും പോർട്ടുകൾ നൽകിയിട്ടുണ്ട്, എന്നാൽ നിങ്ങൾക്ക് തണ്ടർബോൾട്ട് 3 പോർട്ട് ഓൺബോർഡിൽ ലഭിക്കും.

റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിന് ഇന്ത്യയിൽ വരുന്ന വില

റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിന് ഇന്ത്യയിൽ വരുന്ന വില

റിയൽമി ബുക്ക് സ്ലിം രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 44,999 രൂപ വില വരുന്ന ആദ്യ മോഡൽ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ3 പ്രോസസ്സറും 8 ജിബി റാമും 256 ജിബി എസ്എസ്ഡിയുമായി വരുന്നു. അതേസമയം, മറ്റൊരു വേരിയന്റ് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ5 പ്രൊസസ്സറും 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായി വരുന്നു, ഇതിന് 56,999 രൂപയാണ് വില വരുന്നത്. ഫ്‌ളിപ്പ്കാർട്ട്, റിയൽമിയുടെ ഓൺലൈൻ സ്റ്റോർ, മെയിൻലൈൻ സ്റ്റോറുകൾ തുടങ്ങിയ ഓൺലൈൻ സെയിൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

റിയൽമി ബുക്ക് സ്ലിം ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ 3,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്
 

റിയൽമി ബുക്ക് സ്ലിം വാങ്ങുന്നവർക്ക് ഓഫറുകളും ലഭിക്കുന്നതാണ്. ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ഉൾപ്പെടെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നമ്പോൾ അടിസ്ഥാന മോഡലിന് 2,000 രൂപ കിഴിവ് ലഭിക്കും, അതേസമയം കാർഡിനൊപ്പം ടോപ്പ് എൻഡ് മോഡൽ വാങ്ങുമ്പോൾ 3,000 രൂപ കുറവ് ലഭിക്കും. അപ്പോൾ ഈ ലാപ്‌ടോപ്പിന് യഥാക്രമം 42,999 രൂപ, 53,999 രൂപ വില വരും. ഇവയുടെ യഥാർത്ഥ വില യഥാക്രമം 46,999 രൂപയും, 59,999 രൂപയുമാണ്.

റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിൻറെ സവിശേഷതകൾ

റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിൻറെ സവിശേഷതകൾ

റിയൽമി ബുക്ക് സ്ലിം വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 14 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ 2 കെ (2,160x1,440 പിക്‌സൽ) റെസല്യൂഷൻ വരുന്ന ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 100 ശതമാനം എസ്ആർജിബി കളർ ഗാമറ്റ്, 3: 2 ആസ്പെക്റ്റ് റേഷിയോ എന്നിവയുള്ള ഡിസ്‌പ്ലേയാണ് ഇത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഈ ലാപ്ടോപ്പ് സാധാരണ ലാപ്ടോപ്പുകളുടെ ഡിസ്‌പ്ലേയേക്കൾ 33 ശതമാനം വരെ തെളിച്ചമുള്ളതായാണ് കമ്പനി പറയുന്നത്. ഈ ലാപ്ടോപ്പിൻറെ ഡിസ്‌പ്ലേയുടെ വശങ്ങളിൽ 5.3 മില്ലീമീറ്റർ കട്ടിയുള്ള നേർത്ത ബെസലുകളും മുകളിൽ 8.45 മില്ലീമീറ്ററുള്ള ബെസലുമാണ് നൽകിയിരിക്കുന്നത്. നേർത്ത ബെസെൽ ഡിസൈൻ സ്ക്രീൻ-ടു-ബോഡി റേഷിയോ 90 ശതമാനമായി ഉയർത്തുന്നു.

റിയൽമി ബുക്ക് സ്ലിം ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ 3,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്

റിയൽ‌മി ബുക്ക് സ്ലിം ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i5-1135G7 സിപിയു, ഇന്റൽ ഐറിസ് എക്‌സ്ഇ ഗ്രാഫിക്‌സ്, 8 ജിബി LPDDR4x റാം എന്നിവയുമായിട്ടാണ് വരുന്നത്. 512 ജിബി വരെ PCIe എസ്എസ്ഡി സ്റ്റോറേജും നിങ്ങൾക്ക് ലഭിക്കും. ഈ ലാപ്ടോപ്പിൽ ഒരു ഡ്യുവൽ ഫാൻ 'സ്റ്റോം കൂളിംഗ്' തെർമൽ മാനേജ്മെന്റ് സിസ്റ്റവും ഉണ്ട്. ലാപ്ടോപ്പിൽ പിസി കണക്റ്റ് എന്ന ഫീച്ചർ റിയൽ‌മി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത്, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, യുഎസ്ബി-എ 3.1 ജെൻ 1 പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ നൽകിയിട്ടുണ്ട്. ഈ ലാപ്‌ടോപ്പിൽ 54Wh ബാറ്ററിയും 65W സൂപ്പർ ഫാസ്റ്റ് ചാർജിങും ഫീച്ചറുമുണ്ട്.

Most Read Articles
Best Mobiles in India

English summary
Customers will benefit from both of these comparisons since they will get one of the most stylish laptop designs for a fraction of the price of the standard MacBook models. The Realme Book Slim features fewer ports due to its slim appearance, however, it does include a Thunderbolt 3 port.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X