എഎംഡി റൈസൺ സിപിയുകളുള്ള റെഡ്മിബുക്ക് പ്രോ 14, പ്രോ 15 ലാപ്ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 എന്നിവയ്ക്ക് പുതിയ റൈസൺ എഡിഷൻ മോഡലുകൾ ലഭിച്ചിരിക്കുകയാണ്. എഎംഡി റൈസൺ 5, റൈസൺ 7 പ്രോസസറുകളുമായാണ് ഈ പുതിയ ലാപ്‌ടോപ്പുകൾ വരുന്നത്. വ്യത്യസ്തമായ പ്രോസസ്സറുകൾക്ക് പുറമെ, ഏറ്റവും പുതിയ റെഡ്മിബുക്ക് പ്രോ മോഡലുകൾ ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇന്റൽ എഡിഷനുകളുമായി ഏതാണ്ട് സാമ്യത പുലർത്തുന്നു. ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ ലാപ്‌ടോപ്പുകൾക്ക് ഡിടിഎസ് ഓഡിയോ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്, ഫിംഗർപ്രിന്റ് സെൻസറായും പ്രവർത്തിക്കുന്ന പവർ കീ എന്നിവ ഉൾപ്പെടുന്നു. ഈ രണ്ട് ലാപ്ടോപ്പ് മോഡലുകളും വിൻഡോസ് 10 ഹോം എഡിഷനിൽ പ്രവർത്തിക്കുന്നു.

റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷൻ, റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷൻ ലാപ്ടോപ്പുകളുടെ വില
റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷൻ റൈസൺ 5 വേരിയന്റിന് സിഎൻവൈ 4,499 (ഏകദേശം 51,200 രൂപ) മുതൽ വില ആരംഭിക്കുമ്പോൾ റൈസൺ 7 വേരിയന്റിന് സിഎൻവൈ 4,999 (ഏകദേശം 56,900 രൂപ) വരെ വില പോകുന്നു. റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷൻ റൈസൺ 5 വേരിയന്റിന് സിഎൻവൈ 4,999 (ഏകദേശം 56,900 രൂപ) മുതൽ വില ആരംഭിക്കുന്നു. എന്നാൽ, റൈസൺ 7 എഡിഷന് സിഎൻവൈ 5,499 (ഏകദേശം 62,600 രൂപ) വില നൽകിയിരിക്കുന്നു. ഈ രണ്ട് റെഡ്മിബുക്ക് പ്രോ മോഡലുകളും നിലവിൽ ഗ്രേ ഓർഡർ ഓപ്ഷനിൽ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇവയുടെ ലഭ്യതയെയും വിലയെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 എന്നിവയുടെ ഇന്റൽ എഡിഷൻചൈനയിൽ സിഎൻവൈ 4,699 (ഏകദേശം 53,500 രൂപ) വിലയ്ക്ക് പുറത്തിറക്കി.

റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷൻറെ സവിശേഷതകൾ
റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷനിൽ 2,560x1,600 പിക്‌സൽ റെസല്യൂഷൻ, 16:10 ആസ്പെക്റ്റ് റേഷിയോ എന്നിവയുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 300 നിറ്റ് പീക്ക് ബ്രൈറ്റ്നെസും ഈ ഡിസ്‌പ്ലേയിൽ ഉണ്ട്. എഎംഡി റൈസൺ 5 5500 യു അല്ലെങ്കിൽ റൈസൺ 7 5700 യു സിപിയു, എഎംഡി റേഡിയൻ ഗ്രാഫിക്സ്, 16 ജിബി ഡിഡിആർ 4 റാം എന്നിവയും ഇതിൽ ഇതിലുണ്ട്. 512 ജിബി പിസിഐഇ എസ്എസ്ഡി സ്റ്റോറേജാണ് ഈ ലാപ്‌ടോപ്പിനുള്ളത്. റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷനിൽ രണ്ട് യുഎസ്ബി ടൈപ്പ്-സി, രണ്ട് യുഎസ്ബി-എ പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയുണ്ട്. എഎംഡി റൈസൺ സിപിയുവിൻറെ സപ്പോർട്ട് ഉള്ളതിനാൽ തണ്ടർബോൾട്ട് 4 പോർട്ട് ഇതിൽ ലഭിക്കില്ല, എന്നാൽ അത് ഇന്റൽ-പവർഡ് റെഡ്മിബുക്ക് പ്രോ മോഡലുകളിൽ ലഭ്യമാണ്.

റെഡ്മിബുക്ക് പ്രോ 14 റൈസൺ എഡിഷനിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1 എന്നിവയുണ്ട്. കൂടാതെ, ഡിടിഎസ് ഓഡിയോയുള്ള രണ്ട് 2W സ്പീക്കറുകളുണ്ട്. 1.3 മില്ലിമീറ്റർ അകലത്തിൽ സ്റ്റാൻഡേർഡ് വലുപ്പത്തിലുള്ള ബാക്ക്‌ലിറ്റ് കീബോർഡ് ഷവോമി ഇതിന് നൽകിയിട്ടുണ്ട്. ടച്ച്‌പാഡും 720 പിക്‌സൽ വെബ്‌ക്യാമും ലാപ്‌ടോപ്പിനുണ്ട്. ബണ്ടിൽ ചെയ്ത 65W യുഎസ്ബി ടൈപ്പ്-സി അഡാപ്റ്ററിലൂടെ ചാർജ് ചെയ്യുന്നതിനെ സപ്പോർട്ട് ചെയ്യുന്ന 56Whr ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഈ ലാപ്‌ടോപ്പിന് 315.6x220.4x17.25 മില്ലിമീറ്റർ അളവും 1.4 കിലോഗ്രാം ഭാരവുമുണ്ട്.

റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷൻ സവിശേഷതകൾ
റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷനിൽ 3,200x2,000 പിക്‌സൽ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഡിസ്‌പ്ലേയ് നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലേയ്ക്ക് 16:10 ആസ്പെക്റ്റ് റേഷിയോയും 90Hz വരെ റിഫ്രഷ് റേറ്റുമുണ്ട്. റേഡിയൻ എഎംഡി ഗ്രാഫിക്സും 16 ജിബി ഡിഡിആർ 4 റാമും ജോടിയാക്കിയ റൈസൺ 5 5600 എച്ച് അല്ലെങ്കിൽ റൈസൺ 7 5800 എച്ച് സിപിയുമാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 512 ജിബി പിസിഐഇ എസ്എസ്ഡി സ്റ്റോറേജുമുണ്ട്.

ഡിസ്പ്ലേയിലെയും പ്രോസസ്സറിലെയും വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ, റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷൻ അതിൻറെ 14 ഇഞ്ച് മോഡലിന് സമാനമാണ്. യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി-എ, എച്ച്ഡിഎംഐ, വൈ-ഫൈ 6, ബ്ലൂടൂത്ത് v.5.1 എന്നിവയുൾപ്പെടെ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. ഡിടിഎസ് ഓഡിയോയുള്ള രണ്ട് 2W സ്പീക്കറുകളും ഈ ലാപ്‌ടോപ്പിനുണ്ട്. 1.5 മില്ലിമീറ്റർ അകലത്തിൽ കീയുള്ള പൂർണ്ണ വലുപ്പത്തിൽ മൂന്ന് ബാക്ക്‌ലിറ്റ് കീബോർഡും ഇതിലുണ്ട്. റെഡ്മിബുക്ക് പ്രോ 15 റൈസൺ എഡിഷൻ 70Whr ബാറ്ററിയുമായി വരുന്നു. ഇത് ബണ്ടിൽ ചെയ്ത 100W യുഎസ്ബി ടൈപ്പ്-സി അഡാപ്റ്ററിലൂടെയുള്ള ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഈ ലാപ്ടോപ്പ് 350.1x242.3x17.9 മില്ലിമീറ്റർ അളവും 1.8 കിലോഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








