9,999 രൂപയുടെ നെറ്റ്ബുക്കുമായി റിലയന്‍സ്

Posted By: Staff

9,999 രൂപയുടെ നെറ്റ്ബുക്കുമായി റിലയന്‍സ്

വ്യത്യസ്തമായ മേഖലകളില്‍ വ്യക്തമായ മുഖമുദ്ര പതിപ്പിക്കാന്‍ റിലയന്‍സ്
കമ്മ്യൂണിക്കേഷന്‍സിന് കഴിഞ്ഞിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍സ്, വിദ്യാഭ്യാസം, 3ജി, പെട്രോളിയം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ മേഖലകള്‍.അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2000ല്‍ 500 രൂപ മാസതവണ വ്യവസ്ഥയില്‍ ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തിച്ച് വിപ്ലവം സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍, ആഗോള ചിപ് നിര്‍മ്മാതാക്കളായ ഇന്റല്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ അസസ് എന്നിവയുമായി ചേര്‍ന്ന് ഏറ്റവും വില കുറഞ്ഞ നെറ്റ്ബുക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ്.

പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍
വിപണിയിലെത്തിക്കാന്‍ എന്നും ബദ്ധശ്രദ്ധരാണ് ഇന്റല്‍. അതുപോലെ
ഗുണമേന്‍മയ്‌ക്കൊപ്പം വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നവരാണ് അസസ്.

ഈ മൂന്നു വന്‍കിട കമ്പനികള്‍ ഒത്തുചേരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ പ്രതീക്ഷ ഉയരും. വെറും 9,999 രൂപയ്ക്ക് ഒരു നെറ്റ്ബുക്ക് ഇവരുടെ നേതൃത്വത്തില്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും.

500 രൂപ മൊബൈല്‍ ഇറക്കിയപ്പോള്‍ ലക്ഷ്യം വെച്ച അതേ ആളുകളെ തന്നെയാണ് ഇവിടെയും റിലയന്‍സ് ലക്ഷ്യം വെക്കുന്നതെന്നത് വ്യക്തമാണ്.

മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന അസസ് Eee PCX101 ആയിരിക്കും ഇവിടെ അസസ് ഉപയോഗപ്പെടുത്തുക. ഇതുവഴി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അസസിന് ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ നടത്താന്‍ കഴിയും.

ഇന്റലിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആയിരിക്കും ഈ പുതിയ റിലയന്‍സ് നെറ്റബുക്കില്‍ ഉപയോഗപ്പെടുത്തുക. ഇതുവഴി ഇന്റലിനും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവരുടെ സ്ഥാനെ കൂടുതല്‍ ഉറപ്പിക്കാന്‍ കഴിയും.

സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ കഴിയാത്ത ഉള്‍പ്രദേശവാസികളെ ലക്ഷ്യം വെയ്ക്കുക വഴി വളരെ വലിയ ഒരു വിപണി ഈ മൂന്നു കമ്പനികള്‍ക്കും തുറന്നു കിട്ടും എന്നുറപ്പാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot