14,500 രൂപയ്ക്ക് റിലയന്‍സ് 3ജി ടാബ്‌ എത്തി

Posted By: Super

14,500 രൂപയ്ക്ക് റിലയന്‍സ് 3ജി ടാബ്‌ എത്തി

റിലയന്‍സ് 3ജി ടാബിന്റെ പുതുക്കിയ വേര്‍ഷന്‍ അവതരിപ്പിച്ചു. 14,499 രൂപയ്ക്ക് വേഗതേേയറിയ പ്രോസസര്‍, മികച്ച സ്‌ക്രീന്‍ റെസലൂഷന്‍, വീഡിയോ കോളിംഗ് സൗകര്യം എന്നിവ സഹിതമാണ് റിലയന്‍സ് 3ജി ടാബ് വില്പനക്കെത്തുക. പുതുക്കിയ വേര്‍ഷനിലും ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുന്നതെന്ന് മാത്രം.

1.4 ജിഗാഹെര്‍ട്‌സ് വേഗതയുള്ള പ്രോസസര്‍, 7 ഇഞ്ച് ഡിസ്‌പ്ലെ, 512 എംബി റാം എന്നിവയ്‌ക്കൊപ്പം വ്യക്തതയാര്‍ന്ന ചിത്രങ്ങളെടുക്കാനായി പിറകില്‍ 3 മെഗാപിക്‌സല്‍ ക്യാമറയും മുമ്പില്‍ വീഡിയോകോളിംഗിനായി മറ്റൊരു ക്യാമറയും ടാബ്‌ലറ്റില്‍ വരുന്നുണ്ട്. ഡോക്യുമെന്റ്‌സ് റ്റു ഗോ, ബിഗ്ഫഌക്‌സ്, റിലയന്‍സ് വേള്‍ഡ് ഓണ്‍ലൈന്‍, റിലയന്‍സ് ടിവി, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് എന്നീ ആപ്ലിക്കേഷനുകള്‍ ടാബ്‌ലറ്റില്‍ പ്രീ-ലോഡഡ് ആണ്.

ടാബ്‌ലറ്റ് വാങ്ങുമ്പോള്‍ 6,250 രൂപയുടെ ഓഫറും ഉപഭോക്താക്കള്‍ക്ക് നേടാം. മൂന്ന് മാസത്തേക്ക് 3ജിബി സൗജന്യ 3ജി ഡാറ്റ, റിലയന്‍സ് 3ജി കണക്ഷനുകളിലേക്ക് സൗജന്യ ലോക്കല്‍, എസ്ടിഡി വീഡിയോകോളിംഗ്, 12 മാസത്തേക്ക് സൗജന്യ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍, 250 രൂപയുടെ സൗജന്യ ഇന്റര്‍നാഷണല്‍ കോളിംഗ്, ഒരു വര്‍ഷത്തേക്ക് മക്അഫീ മൊബൈല്‍ സെക്യൂരിറ്റി കണക്ഷന്‍, ബിഗ്ഫഌക്‌സ് സേവനം 2 മാസത്തേക്ക്, 4ജിബി സൗജന്യ മൈക്രോഎസ്ഡി കാര്‍ഡ് എന്നിവ ഈ ടാബ്‌ലറ്റ് വാങ്ങുന്നവര്‍ക്കായി റിലയന്‍സ് നല്‍കുന്ന ഓഫറുകളാണ്.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് വേര്‍ഷനാണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന പോരായ്മ. കാരണം ഇപ്പോള്‍ ബജറ്റ് ടാബ്‌ലറ്റുകള്‍ പോലും ആന്‍ഡ്രോയിഡ് ഐസിഎസ് വേര്‍ഷനുമായി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ 15,000 രൂപ മുടക്കി 3ജി ടാബിനെ ഉപഭോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ ഇതൊരു പോരായ്മയായി തോന്നാത്തവര്‍ക്കും ഏറ്റവും മികച്ച ഓഫറുകളാണ് ടാബ്‌ലറ്റിനൊപ്പം റിലയന്‍സ് നല്‍കുന്നതെന്ന് അഭിപ്രായമുള്ളവര്‍ക്കും ഏറ്റവും മികച്ച ചോയ്‌സായി തന്നെ 3ജി ടാബിനെ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot