റിലയന്‍സിന്റെ 7 ഇഞ്ച് ടാബ്‌ലറ്റ് വരുന്നു

Posted By: Super

റിലയന്‍സിന്റെ 7 ഇഞ്ച് ടാബ്‌ലറ്റ് വരുന്നു

ഇന്ത്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ആര്‍കോം ടാബ്‌ലറ്റ്‌സ് എത്തുന്നു. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള സാധ്യത മുതലെടുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഈ പുതിയ 7 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ടാബ്‌ലറ്റ് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.

512 എംബി റാമുള്ള ഈ ടാബ്‌ലറ്റിന്റേത് മെമ്മറി 32 ജിബി ഫ്‌ളാഷ് മെമ്മറി വരെ ഉയര്‍ത്താവുന്നതാണ്. ആന്‍ഡ്രോയ്ഡിന്റെ v2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റ്റിംഗ് സിസ്റ്റത്തിലാണ് റിലയന്‍സ് ടാബ്‌ലറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. എം എസ് ഓഫീസ്, പിഡിഎഫ് റീഡര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവ ഈ ടാബ്‌ലറ്റ് വാങ്ങിക്കുമ്പോള്‍ തന്നെ ലഭിക്കും.

മൊബൈല്‍ ടി വി, വോയ്‌സ് കാളിംഗ്, ജി.പി.എസ് സംവിധാനം എന്നിവയാണ് റിലയന്‍സ് ടാബ്‌ലറ്റിന്റെ മറ്റു എടുത്തു പറയത്തക്ക പ്രത്യേകതകള്‍. റിലയന്‍സ് ടാബ്‌ലറ്റുകള്‍ക്ക് ഏതാതാണ്ട്‌ 13,000ത്തോളം രൂപ വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

റിലയന്‍സ് ടാബ്‌ലറ്റിന്റെ നിര്‍മ്മാണചുമതല ഹോങ്കോങ്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൂള്‍പാഡ് കമ്മ്യൂണിക്കേഷന്‍സിനാണ്. അതേസമയം ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി കൂള്‍പാഡിന്റെ തന്നെ ഹാന്‍്‌സെറ്റുകളും ടാബ്‌ലെറ്റുകളും അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുന്നു. ഇവയെകുറിച്ച് അറിയാന്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കൂള്‍പാഡ് തയ്യാറായിട്ടില്ല.

എന്നാല്‍ സിഡിഎംഎ നെറ്റ്‌വര്‍ക്കുകള്‍ക്ക് ഇത്യന്‍ വിപണിയിലുള്ള സാധ്യത കണക്കിലെടുത്ത് സിഡിഎംഎ നെറ്റ്‌വര്‍ക്കിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുക എന്നു കൂള്‍പാഡ് വ്യക്തമാക്കി. ഇഡിവിഒ എന്നു വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്ന, ജിഎസ്എം സിമ്മുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഹൈസ്പീഡ് സിഡിഎംഎ ഹാന്‍്‌സെറ്റുകളായിരിക്കും ഇവ എന്ന് കൂള്‍പാഡ് കമ്മ്യൂണിക്കേഷന്‍സിന്റ മാനേജിംഗ് ഡയറക്ടര്‍, സാമി അല്‍ ലവാറ്റി അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ സിഡിഎംഎ ദാതാക്കളായ റ്റാറ്റ ഡോകോമോ, എംടിഎസ് എന്നീ കമ്പനികളുമായി ചേര്‍ന്ന് മാര്‍ക്കറ്റ് ചെയ്യാനാണ് കൂള്‍പാഡ് ഉദ്ദേശിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot