ഫോട്ടോയിലെ എക്‌സിഫ് വിവരങ്ങള്‍ നീക്കം ചെയ്യാം
നിങ്ങള്‍ ഫോട്ടോ എടുക്കുമ്പോള്‍ പലപ്പോഴും ചിത്രം എടുത്ത സ്ഥലം, സമയം, തീയതി, ക്യാമറ സെറ്റിങ്‌സ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇമേജിനൊപ്പം സേവ് ചെയ്യപ്പെടാറുണ്ട്. എക്‌സിഫ് മെറ്റ-ഡേറ്റ( എക്‌സ്‌ചേഞ്ചബിള്‍ ഇമേജ് ഫയല്‍ ഫോര്‍മാറ്റ് ) എന്നാണ് ഇങ്ങനെ സ്‌റ്റോര്‍ ചെയ്യുന്ന വിവരങ്ങള്‍ അറിയപ്പെടുന്നത്.

ഇതിന് പുറമെ ജിപിഎസ് ലൊക്കേഷന്‍, തീയതി, സമയം, മോഡല്‍, അപ്പേര്‍ചര്‍, ഐഎസ്ഒ സ്പീഡ്, ഫോക്കല്‍ ലെങ്ത് തുടങ്ങി വ്യത്യസ്ത വിവരങ്ങള്‍ ഓരോ ക്യാമറയിലും സ്‌റ്റോര്‍ ചെയ്തിട്ടുണ്ടാവും. പ്രൊഫഷണല്‍ ക്യാമറമാന്‍മാരെ സംബന്ധിച്ച് ഇത് വളരെ വിലപ്പെട്ട വിവരങ്ങള്‍ ആണ് .
അതേസമയം സാധാരണക്കാര്‍ക്ക് ഇതു കൊണ്ട് വലിയ ആവശ്യമില്ല. പലരും ഇത് കളയാനാണ് ആഗ്രഹിക്കുക . നിങ്ങള്‍ എടുത്ത ഫോട്ടോയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയും. അതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.

ഫോട്ടോയില്‍ നിന്നും എക്‌സിഫ് എങ്ങനെ നീക്കം ചെയ്യാം
സ്‌റ്റെപ് 1:ആദ്യം നിര്‍ദ്ദിഷ്ട ഫയലില്‍ റൈറ്റ്-ക്ലിക് ചെയ്ത് പ്രോപര്‍ട്ടീസ് സെലക്ട് ചെയ്യുക
സ്റ്റെപ് 2:അതിന് ശേഷം ഡീറ്റെയ്ല്‍സില്‍ ക്ലിക് ചെയ്യുക
സ്റ്റെപ് 3:ഇതില്‍ ആ പ്രത്യേക ഫയലിന്റെ എക്‌സിഫ് മെറ്റ ഡേറ്റ നിങ്ങള്‍ക്ക് കാണാന്‍ കഴിയും . ഇനി താഴെ കാണുന്ന റീമൂവ് പ്രോപര്‍ട്ടീസ് ആന്‍ഡ് പേഴസണല്‍് ഇന്‍ഫര്‍േഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 4:ഇതില്‍ റിമൂവ് ദി ഫോളോവിങ് പ്രോപര്‍ട്ടീസ് ഫ്രം ദിസ് ഫയല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക
സ്റ്റെപ് 5:ഇത് കണ്ടെത്തി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നീക്കം ചെയ്യേണ്ട പ്രോപര്‍ട്ടികള്‍ സെലക്ട് ചെയ്യുക എല്ലെങ്കില്‍ എല്ലാം നീക്കം ചെയ്യാന്‍ എല്ലാം സെലക്ട് ചെയ്യുക.
സ്റ്റെപ് 6:ഇമേജ് എക്‌സിഫ് മെറ്റഡേറ്റയില്‍ നിന്നും സെലക്ട് ചെയ്തവ നീക്കം ചെയ്യാന്‍ ഒകെ ക്ലിക് ചെയ്യുക.


Click it and Unblock the Notifications








