റിം പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റം 2012ല്‍

Posted By: Super

റിം പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റം 2012ല്‍

ബ്ലാക്ക്‌ബെറി പ്ലേബുക്കിനു വേണ്ടി മാത്രമായി റിം വികസിപ്പിച്ചെടുക്കുന്ന പുതിയ ഓപറേറ്റിംഗ് സിസ്റ്റം, 2.0 അതിന്റെ പരിപൂര്‍ണ്ണതയിലേക്ക്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിം ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഡിവലെപ്പേഴ്‌സിനു കൈമാറിയത്.

ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ബീറ്റ വേര്‍ഷനാണ് ഡിവലെപ്പേഴ്‌സിനു കൈമാറിയത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുള്ള എല്ലാ ആപ്ലിക്കേഷനുകളെയും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം ആണിത്. അതുപോലെ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിനു മാത്രം സ്വന്തമായ ചില സ്‌പെസിഫിക്കേഷനുകളും ഉണ്ടാകും.

വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ബീറ്റാ വേര്‍ഷന്റെ വീഡിയോ റീലീസ് ചെയ്തിട്ടുണ്ട്. എന്തൊക്കെ പ്രത്യേകതകളാണ് ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിനുള്ളത് എന്ന വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ അല്‍പം ക്ഷമ കാണിച്ചേ ഒക്കൂ. ഏതായാലും ഇതൊരു മികച്ച ഓപറേറ്റിംഗ് സിസ്റ്റം തന്നെയായിരിക്കും എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹോം സ്‌ക്രീന്‍ പേഴ്‌സണലൈസ് ചെയ്യാന്‍ കഴിയും ഈ ഓപറേറ്റിംഗ് സിസ്റ്രത്തിലൂടെ എന്നു മാത്രമാണ് ഇതുവരെ ലഭിച്ച സൂചനകളില്‍ നിന്നും മനസ്സിലായിട്ടുള്ളത്. അതായത്, കസ്റ്റം പേജുകള്‍ ഉണ്ടാക്കി, ഐക്കണുകള്‍ പുനക്രമീകരിക്കാനും, വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള വിവിധ ആപ്ലിക്കേഷനുകള്‍ മാനേജ് ചെയ്യാനും സാധിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു ഓപറേറ്റിംഗ് സിസ്റ്റം ആയിരിക്കും ഈ പുതിയ റിം ഓപറേറ്റിംഗ് സിസ്റ്റം.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുളുടെ റണ്ണിംഗ് സമയം മികച്ചതാക്കുന്നതിലും, ചില പുതിയ ടൂളുകള്‍ വികസിപ്പിച്ചെടുക്കുന്നതിലും ആണ് ഇപ്പോള്‍ ഡിവലപ്പേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിലൂടെ ടാബ്‌ലറ്റ് വിപണിയില്‍ വ്യക്തമായ മേല്‍കൈ നേടാന്‍ റിമ്മിനു കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എപ്പോഴത്തേക്ക് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ റിലീസ് ഉണ്ടാകും എന്നു വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, 2012 ആദ്യമാവുമ്പോഴേക്കും നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനം പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot