16 ജിബി ബ്ലാക്ക്‌ബെറി പ്ലേബുക്ക് റിം നിര്‍ത്തലാക്കുന്നു

Posted By: Super

16 ജിബി ബ്ലാക്ക്‌ബെറി പ്ലേബുക്ക് റിം നിര്‍ത്തലാക്കുന്നു

ബ്ലാക്ക്‌ബെറി പ്ലേബുക്ക് 16ജിബി വേര്‍ഷന്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ നിര്‍ത്തലാക്കുന്നു. ഇനി ഈ മോഡല്‍ ഉത്പാദിപ്പിക്കില്ലെന്ന കാര്യം റിം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇത് വരെ നിര്‍മ്മിച്ച മോഡലുകള്‍ വില്പന പൂര്‍ത്തിയാകും വരെ സ്റ്റോറുകളില്‍ നിന്ന് ലഭിക്കും. അതേ സമയം  32 ജിബി, 64ജിബി മോഡലുകളുടെ വിതരണം തുടരും.

2010 സെപ്തംബറിലാണ് റിം പ്ലേബുക്ക് ടാബ്‌ലറ്റ് അവതരിപ്പിച്ചത്. 7 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ സഹിതമാണ് ഈ ടാബ്‌ലറ്റ് എത്തിയത്. ഡ്യുവല്‍ കോര്‍ 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ9 മൈക്രോപ്രോസസര്‍, ക്യുഎന്‍എക്‌സ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം, എച്ച്ടിഎംഎല്‍5, ഫഌഷ് പിന്തുണ എന്നിവ പ്ലേബുക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു.

പ്ലേബുക്ക് ടാബ്‌ലറ്റില്‍ ഏറ്റവും പുതിയ ഒഎസായ ബിബി10 പരിചയപ്പെടുത്തുമെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇത് വരെ അത് ലഭ്യമായിട്ടില്ല. വന്‍ വിലക്കുറവിലാണ് കമ്പനി ഇപ്പോള്‍ പ്ലേബുക്ക് ടാബ്‌ലറ്റുകളുടെ ഓരോ വേര്‍ഷനും വില്പനക്കെത്തിക്കുന്നത്.

ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക സൈറ്റില്‍ ഈ മൂന്ന്  മോഡലുകളുടേയും വില 199 ഡോളര്‍ (16ജിബി), 249 ഡോളര്‍ (32 ജിബി), 299 ഡോളര്‍ (64 ജിബി) എന്നിങ്ങനെയാണ്്. എന്നാല്‍ യഥാര്‍ത്ഥ വില ഇതില്‍ നിന്ന്  വളരെ കൂടുതലാണ്. 499 ഡോളര്‍, 599 ഡോളര്‍, 699 ഡോളര്‍ എന്നിവയാണ് ഇവയുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot