ബ്ലാക്ക്‌ബെറിയുടെ 4ജി പ്ലേബുക്ക് മെയ്മാസം പുറത്തിറങ്ങും

Posted By:

4ജി എന്നറിയപ്പെടുന്ന എല്‍ടിഇ ടെക്‌നോളജിയുടെ വരവോടെ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളെല്ലാം എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഇറക്കാനുള്ള പരിപാടിയിലാണ്.  എല്‍ടിഇ ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിക്കഴിഞ്ഞു.  ടാബ്‌ലറ്റുകള്‍ ഇറങ്ങാനിരിക്കുന്നു.

റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) അവരുടെ പ്ലേബുക്ക് സീരീസില്‍ എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ടാബ്‌ലറ്റ് ഇറക്കാനിരിക്കുന്നു.  മാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്ലേബുക്ക് പുറത്തിറങ്ങും എന്ന് റിമ്മിന്റെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ആയ തോര്‍സ്‌റ്റേണ്‍ ഹെയിന്‍സ് അറിയിച്ചു.

എല്‍ടിഇ നെറ്റ്‌വര്‍ക്കില്‍ വളരെ വേഗത്തിലുള്ള വയര്‍ലെസ് കണക്ഷന്‍ ഉണ്ടാകും ഈ പുതിയ പ്ലേബുക്കില്‍ എന്ന് അദ്ദേഹം അറിയിച്ചു.  യഥാര്‍ത്ഥത്തില്‍ ഇത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങാനിരുന്നതാണ്.  എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതു നീണ്ടു പോകുകയാണുണ്ടായത്.

ചില വെബ്‌സൈറ്റുകള്‍ പുതിയ പ്ലേബുക്കിന്റെ ഫീച്ചറകള്‍ പുറത്തു വിടുകയുണ്ടായി.  1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ടാകും ഈ പ്ലേബുക്കിന്.

ആപ്പിളിന്റെ ഐപാഡിന് ഈ പുതിയ പ്ലേബുക്ക് ഒരു ഭീഷണിയാകും എന്നാണ് കരുതപ്പെടുന്നത്.  ഈ ടാബ്‌ലറ്റിന് വില നിശ്ചയിക്കുമ്പോള്‍ റിം വളരെ ശ്രദ്ധിച്ചാല്‍ കൂടുതലാളുകളെ ആകര്‍ഷിക്കാന്‍ റിമ്മിനു സാധിക്കും എന്നു വേണം കരുതാന്‍.

റിം 2013ല്‍ 3ജി പുറത്തിറക്കാന്‍ പോകുന്നു എന്നു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് റിം 4ജി പ്ലേബുക്ക് പുറത്തിറക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചത്.  അതായത് പ്രതീക്ഷിച്ചതിലും ഒരടി മുന്നിലാണ് റിമ്മിന്റെ നീക്കം.

ഈയിടെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റുകളുടെ വില കുറയ്ക്കുകയുണ്ടായി.  വില ഏതാണ്ട് പകുതിയാക്കിയാണ് കുറച്ചിരിക്കുന്നത്.  പഴയ സ്റ്റോക്ക് എത്രയും പെട്ടെന്ന് തീര്‍ത്ത് പുതിയ പ്ലേബുക്ക് പുറത്തിറക്കാനാണ് അവരുടെ പദ്ധതി എന്നു വേണം കരുതാന്‍.

റിമ്മിന്റെ 4ജി പ്ലേബുക്ക് മെയ് മാസത്തോടെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.  ഇതിന്റെ വില, കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ എന്നിവയൊക്കെ ലഭിക്കാനിരിക്കുന്നേയുള്ളൂ.

ബ്ലാക്ക്‌ബെറിയുടെ 4ജി പ്ലേബുക്ക് മെയ്മാസം പുറത്തിറങ്ങും

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot