സാംസംഗ് 5 സീരീസ് അള്‍ട്രാബുക്കുകള്‍ ഇന്ത്യയിലെത്തി

By Super
|
സാംസംഗ് 5 സീരീസ് അള്‍ട്രാബുക്കുകള്‍ ഇന്ത്യയിലെത്തി

സാംസംഗിന്റെ ഏറ്റവും പുതിയ 5 സീരീസ് അള്‍ട്രാബുക്ക് ലാപ്‌ടോപുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13, 14 ഇഞ്ച് സ്‌ക്രീനുകളുള്ള രണ്ട് മോഡലുകളാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ഇന്റര്‍ കോര്‍ ഐ5 പ്രോസസര്‍ ഇതില്‍ പൊതുവായി വരുന്നു.

 

49,000 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. 4ജി റാം ആണ് രണ്ടിലും ഉള്‍പ്പെടുന്നത്. 8 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, 500 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്, 20 സെക്കന്റ് ബൂട്ട് ടൈം എന്നീ സൗകര്യങ്ങളുമായെത്തുന്ന രണ്ട് മോഡലുകളേയും ഭാരം വളരെ കുറവാണ്.

13 ഇഞ്ച് അള്‍ട്രാബുക്ക് സവിശേഷതകള്‍

 • 8 ജിബി മെമ്മറി
 • 500 ജിബി വരെ സ്റ്റോറേജ്
 • 16ജിബി ഐഎസ്എസ്ഡി
 • മള്‍ട്ടികാര്‍ഡ് റീഡര്‍
 • വെബ്ക്യാം
 • ഡ്യുവല്‍ ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ ജാക്ക്
 • 4 ഇന്‍1 മള്‍ട്ടി എസ്ഡി കാര്‍ഡ് സ്ലോട്ട്
 • ഫുള്‍ എച്ച്ഡിഎംഐ പോര്‍ട്ട് (ഒരു എസ്ബി 3.0, രണ്ട് യുഎസ്ബി 2.0)

14 ഇഞ്ച് മോഡലിന്റെ സവിശേഷതകള്‍

 • ബില്‍റ്റ് ഇന്‍ ഡ്യുവല്‍ ലെയര്‍ ഡിവിഡി ഡ്രൈവ്
 • 16 ജിബി ഐഎസ്എസ്ഡി
 • വിജിഎ
 • 8ജിബി മെമ്മറി
 • എഎംഡി റാഡിയോണ്‍ എച്ച്ഡി7550എം 1 ജിബി ഗ്രാഫിക് കാര്‍ഡ്
 • എച്ച്ഡിഎംഐ
 • ഇന്റഗ്രേറ്റഡ് ഓപ്റ്റിക്കല്‍ ഡിസ്‌ക് ഡ്രൈവ്
 • ഒരു യുഎസ്ബി 2.0
 • രണ്ട് യുഎസ്ബി 3.0
 • 4-ഇന്‍-1 മള്‍ട്ടി കാര്‍ഡ് സ്ലോട്ട്
 • വെബ്ക്യാം

ബില്‍റ്റ് ഇന്‍ ഡിവിഡി ഡ്രൈവുമായെത്തുന്ന ആദ്യ ലാപ്‌ടോപാകാനുള്ള ശ്രമത്തിലാണ് 14 ഇഞ്ച് മോഡലിലൂടെ സാംസംഗ്. ഇതിന് പുറമെ മൈനോട്ട്പിസി ഡോട്ട് കോം എന്ന സേവനവും സാംസംഗ് അവതരിപ്പിച്ചു. ലാപ്‌ടോപ് ഉപയോക്താക്കള്‍ക്ക് വിവിധ മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ നല്‍കുന്ന ഈ സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായിരിക്കും.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X