സാംസംഗ് സീരീസ് 5ലെ പുതിയ അള്‍ട്രാബുക്കിന് രണ്ടു മോഡലുകള്‍

Posted By:

സാംസംഗ് സീരീസ് 5ലെ പുതിയ അള്‍ട്രാബുക്കിന് രണ്ടു മോഡലുകള്‍

പുതിയ നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.  സാംസംഗ് പുതുതായി വിപണിയിലെത്തിക്കുന്ന നോട്ട്ബുക്ക് സാംസംഗ് സീരീസ് 5ല്‍ പെടുന്നു.  മികച്ച പ്രവര്‍ത്തനക്ഷമതയുള്ള അള്‍ട്രാബുക്കുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്നത്.  ഭാരം വളരെ കുറഞ്ഞവയും, ഒതുക്കമുള്ള ഡിസൈനോടു കൂടിയതും ആണ് ഇവ.

ഫീച്ചറുകള്‍:

 • 13.3 ഇഞ്ച്, 14 ഇഞ്ച് എന്നീ രണ്ടു സ്‌ക്രീനുകള്‍ ലഭ്യം

 • ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 1366 x 768 പിക്‌സല്‍

 • ആന്റി-റിഫഌക്റ്റീവ് കോട്ടിംഗ്

 • അലുമിനിയം ബോഡി

 • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സര്‍

 • 16 ജിബി സോളിഡ് സ്‌റ്റേറ്റ് ഡിസ്‌ക്

 • എക്‌സ്‌പ്രെസ്‌കാഷെ ടെക്‌നോളജി

 • 8 ജിബി വരെയുള്ള റാം

 • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

 • ഇന്റലിന്റെ ഇന്റഗ്രേറ്റഡ് ഹൈ ഡെഫനിഷന്‍ ഗ്രാഫിക്‌സ്

 • എച്ച്ഡിഎംഐ പോര്‍ട്ടുകള്‍

 • വൈഫൈ

 • യുഎസ്ബി

 • ഒപ്റ്റിക്കല്‍ ഡിസ്‌ക് ഡ്രൈവ് (14 ഇഞ്ച് മോഡല്‍)
13.3 ഇഞ്ച് മോഡലും, 14 ഇഞ്ച് മോഡലും പോര്‍ട്ടബിളും, വളരെ ഒതുക്കമുള്ളതുമാണ്.  1.4 കിലോഗ്രാം ആണ് 13.3 ഇഞ്ച് മോഡലിന്റെ ഭാരം.  ഈ മോഡലിന്റെ കട്ടി 14.9 എംഎം ആണ്്.  14 ഇഞ്ച് മോഡലിന്റെ ഭാരം 1.8 കിലോഗ്രാമും കട്ടി 20.9 എംഎം ഉം ആണ്.  ഈ വ്യത്യാസങ്ങളും സ്‌പെസിഫിക്കേഷനുകളിലുള്ള ചെറിയ ചില വ്യത്യാസങ്ങളും മാറ്റി നിര്‍ത്തിയാല്‍ ഇരു മോഡലുകളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ല.

സോളിഡ് സ്‌റ്റേറ്റ് ഡ്രൈവിന്റെ സാന്നിധ്യം ഈ നോട്ട്ബുക്കിനെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട ഒരു കാര്യം ആണ്.  അതുപോലെ എക്‌സ്‌പ്രെസ് കാഷെ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നത് കൊണ്ട് ഈ ആള്‍ട്രാബുക്കിലൂടെയുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗ് വളരെ വേഗത്തില്‍ നടക്കുന്നു.  അതുകൊണ്ട് കൂടുതല്‍ വേഗത്തില്‍ ലഭിക്കേണ്‍ ഡാറ്റകള്‍ ഈ ഡ്രൈവില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

സോളിഡ് സ്‌റ്റേറ്റ് ഡ്രൈവിനു പുരമെ സാധാരണ ഹാര്‍ഡ് ഡിസ്‌കും ഈ സാംസംഗ് അള്‍ട്രാബുക്കില്‍ ഉണ്ട്.  13.3 ഇഞ്ച് മോഡലിന്റെ ഹാര്‍ഡ് ഡിസ്‌ക് 500 ജിബിയും, 14 ഇഞ്ച് മോഡലിന്റേത് 1 ടിബിയും ആണ്.  ഇതിന് ഒരു ഒപ്റ്റിക്കല്‍ ഡിസ്‌ക് ഡ്രൈവും ഉണ്ട്.

വലിപ്പം കുറയ്ക്കാന്‍ വേണ്ടി സാധാരണ അള്‍ട്രാബുക്കുകളില്‍ നിന്നും ഒപ്റ്റിക്കല്‍ ഡ്രൈവുകള്‍ ഒഴിവാക്കുകയാണ് പതിവ്.  വൈഫൈ, യുഎസ്ബി എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളും ഈ സാംസംഗ് അള്‍ട്രാബുക്ക് മോഡലുകളില്‍ ഉണ്ട്.  മികച്ച ഒരു ഗ്രാഫിക്‌സ് കാര്‍ഡും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.

ഈ മാസം പുറത്തിറങ്ങുന്ന ഈ സാംസംഗ് ഉല്‍പന്നം ആദ്യം പുറത്തിറങ്ങുക തെക്കന്‍ കൊറിയയിലാണ്.  ഇവയുടെ വില ഇകുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot