പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് 600 ബി5ബി

Posted By: Super

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് 600 ബി5ബി

തുടക്കം മുതല്‍ തന്നെ ഉപഭോക്താക്കളുടെ വിശ്വാസത്തിനു പാത്രമായ സാംസംഗ് എന്നും എതിരാളികള്‍ ഒരു തലവേദനയാണ്. കാരണം പരീക്ഷണങ്ങളിലൂടെ പുതിയ പുതിയ ഉല്‍പന്നങ്ങളും, നിലവിലുള്ള ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും ബദ്ധശ്രദ്ധരായ സാംസംഗ് അവ താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയും ചെയ്യും.

സാംസംഗിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് സാംസംഗ് 600 ബി5ബി. ഈ പുതിയ ലാപ്‌ടോപ്പ്, അതിന്റെ ന്യായമായ വിലകൊണ്ടും, പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് വന്‍തോതില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്നുറപ്പാണ്.

പ്രൊഫഷണലുകളെയും, ബിസിനസ്മാന്‍ എന്നിവരെ ഉദ്ദേശിച്ചു രൂപം നല്‍കിയ ഈ ലാപ്‌ടോപ്പിന് തികച്ചും ഒരു എക്‌സിക്യൂട്ടീവ് ലുക്ക് ഉണ്ട്. കറുപ്പു നിറത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്റല്‍ കോര്‍ പ്രോസസ്സറാണ്.

അപവര്‍ത്തനത്തെയും, പ്രതിഫലനത്തെയും തടഞ്ഞു നിര്‍ത്തുന്ന കോട്ടിങ്ങോടു കൂടിയ 15.6 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ ഇതിന്റെ എടുത്തു കാട്ടാവുന്ന ഒരു വസ്തുതയാണ്. എന്നാല്‍ 4 ജിബി റാമുള്ള ഇതിന്റ ഭാരം 2.5 കിലോഗ്രാമുണ്ട് എന്നത് ഒരു പോരായ്മ
തന്നെയാണ്.

ഡിവിഡി ഡ്രൈവ്, യുഎസ്ബി പോര്‍ട്ടുകള്‍, എതര്‍നെറ്റ് പോര്‍ട്ട് എന്നിവയുള്ള ഈ പുതിയ സാംസംഗ് ലാപ്‌ടോപ്പിന്റെ വില 30,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot