സാംസംഗ് ഗാലക്‌സി 10.1 ടാബിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

Posted By:

സാംസംഗ് ഗാലക്‌സി 10.1 ടാബിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

സാംസംഗ് ഗാലക്‌സി സീരീസിലെ ഏറ്റവും ജനപ്രീതി ലഭിച്ച  ടാബ്‌ലറ്റ് ആണ് സാംസംഗ് ഗാലക്‌സി 10.1 എല്‍ടിഇ ടാബ്.  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

ശക്തമായ എന്‍വിഡിയ ടെഗ്ര 2 ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ സാംസംഗ് ടാബ്‌ലറ്റിന്.  ഇതു തന്നെയാണ് ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയും.  ഇതിന്റെ മികച്ച പ്രവര്‍ത്തനക്ഷമതയും 10.1 ഇഞ്ച് ഡിസ്‌പ്ലേയും ഇതിനു ആവശ്യക്കാരെ കൂട്ടുന്നു.

മള്‍ട്ടി ടാസ്‌ക്കിംഗ്, സ്പ്ലിറ്റ്-വ്യൂ സപ്പോര്‍ട്ടുകളുള്ള ഗാലക്‌സി ടാബ് 10.1ന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് ലൈവ് പാനല്‍ ഉള്ള ടച്ച്‌വിസ് യുഎക്‌സ് ആണ്.  ഈ ടാബ്‌ലറ്റിന്റെ മികച്ച വിജയം ഇതിലേക്ക് പുതിയ അപ്‌ഡേറ്റുകള്‍ ഉണ്ടാകുന്നതിനും ആക്‌സസറീസ് ഇറങ്ങുന്നതിനും വഴിവെച്ചു.

ഈ ടാബ്‌ലറ്റിന് പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സോ, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റോ ഇറങ്ങുമ്പോഴേക്കും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്.  വിവിധ കമ്പനികള്‍ സാംസംഗ് ഗാലക്‌സി 10.1 ടാബിന് അപ്‌ഡേറ്റുകള്‍ വികസിപ്പിക്കുന്നുണ്ട്.  എന്നാല്‍ സാംസംഗിന്റെ അംഗീകീരം ലഭിക്കാതെ ഇവയൊന്നും ഉപയോഗിക്കാന്‍ പറ്റൂ.

സാംസംഗ് ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ ഒരു അപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറങ്ങാനിരിക്കുകയാണ് എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഔദ്യാഗികമായി പുറത്തിറങ്ങിയിട്ടില്ലെങ്കിലും ചില ഉപയോക്താക്കള്‍ ഈ അപ്‌ഡേഷന്‍ ഉപയോഗിച്ചു തുടങ്ങി എന്നും കേള്‍ക്കുന്നു.  അപ്‌ഡേഷന്‍ 351 എംബിയാണത്രെ ഉള്ളത്.

സ്‌ക്രീനിലെ മള്‍ട്ടിടാസ്‌ക് ബട്ടണു പുറമെ അപ്‌ഡേഷനു ശേഷം ഒരു പ്രത്യേക സ്‌ക്രീന്‍ഷോട്ട് ബട്ടണും ഉണ്ടാകും.  6 വ്യക്യസ്ത ആപ്ലിക്കേഷനുകളുടെ ലിങ്കുകള്‍ ഹോം സ്‌ക്രീനിലെത്തിക്കുന്ന ഡോക്ക് ഡ്രേയും ഉണ്ടാകും.

ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വിഡ്ജറ്റ്, എളുപ്പത്തിലും വേഗത്തിലുമുള്ള സെറ്റിംഗ്‌സ് പാനല്‍ എന്നിവയും ഈ സാംസംഗ് ടാബ്‌ലറ്റിവുണ്ടാകും.  ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഡെയ്‌ലി ന്യൂസ് ആപ്ലിക്കേഷനും ഇതിലുണ്ടാകും.

പുതിയ അപ്‌ഡേഷന്‍ വഴി ടാബ്‌ലറ്റ് ഡിവ്എക്‌സ് വീഡിയോ ഫോര്‍മാറ്റുകള്‍, ബ്ലൂടൂത്ത് വി3.0, ഓള്‍ഷെയര്‍ ഡിഎല്‍എന്‍എ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ പുതിയ അപ്‌ഡേഷനോടെ സാംസംഗ് ഗാലക്‌സി 10.1 ടാബിന് ഇനിയും ആവശ്യക്കാര്‍ ഏറും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot