ഗാലക്സി ബുക്ക് 2 സീരിസുമായി ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ സാംസങ്

|

എച്ച്‌പി, ഡെൽ, ഏസർ, ലെനോവോ എന്നീ ബ്രാൻഡുകളാണ് നിലവിൽ ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണിയിൽ മുമ്പന്തിയിൽ ഉള്ളത്. ഇവരിൽ നിന്നും ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണി പിടിക്കാൻ ഒരുങ്ങുകയാണ് സാംസങ്.തങ്ങളുടെ ഏറ്റവും പുതിയ ബുക്ക് 2 സീരീസുമായിട്ടാണ് സാംസങ് വിപണിയിൽ യുദ്ധത്തിന് ഒരുങ്ങുന്നത്. പുതിയ ഗാലക്‌സി ബുക്ക് 2 സീരീസ് ലാപ്ടോപ്പുകൾ സാംസങിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗോള തലത്തിൽ പുറത്തിറക്കിയ ഗാലക്‌സി ബുക്ക് ലാപ്‌ടോപ്പുകളുടെ പിൻഗാമിയാണ് സാംസങ് ഗാലക്സി ബുക്ക് 2 സീരീസ്. ഇതാദ്യമായാണ് സാംസങ് ഗാലക്‌സി ബുക്ക് ലൈനപ്പ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് എന്നതും പ്രത്യേകതയാണ്.

 

സാംസങ്

ഗാലക്സി ബുക്ക് 2 സീരീസ് ലാപ്‌ടോപ്പുകളും അവയുടെ വേരിയന്റുകളും സ്പെസിഫിക്കേഷനുകളും സാംസങിന്റെ ഇന്ത്യയിലെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പുകൾ ഒന്നും സാംസങ് നൽകിയിരുന്നില്ല. എന്നായിരിക്കും സാംസങ് ഗാലക്സി ബുക്ക് 2 സീരീസ് ലാപ്ടോപ്പുകളുടെ ഔദ്യോഗിക ഇന്ത്യ ലോഞ്ച് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ വിൽപ്പനയ്ക്ക് ഒരുങ്ങുന്ന സാംസങ് ഗാലക്സി ബുക്ക് 2 സീരീസ് ലാപ്ടോപ്പുകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

അസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾഅസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

മോഡലുകൾ

മോഡലുകൾ

സാംസങ് ഗാലക്‌സി ബുക്ക് 2 സീരീസിൽ രണ്ട് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഗാലക്‌സി ബുക്ക് 2 പ്രോ, ഗാലക്‌സി ബുക്ക് 2 പ്രോ 360 എന്നിവയാണ് ഈ മോഡലുകൾ. ഗാലക്‌സി ബുക്ക് 2 പ്രോ, ഗാലക്‌സി ബുക്ക് 2 പ്രോ 360 എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം ഫോം ഫാക്ടർ ആണ്. ഗാലക്‌സി ബുക്ക് 2 പ്രോ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു സാധാരണ ലാപ്‌ടോപ്പാണ്.

എസ് പെൻ
 

അതേ സമയം ഗാലക്‌സി ബുക്ക് 2 പ്രോ 360 ഒരു 2-ഇൻ-1 ഡിവൈസ് എന്ന നിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. ഗാലക്‌സി ബുക്ക് 2 പ്രോ 360 ഒരേ സമയം ലാപ്‌ടോപ്പും ടാബ്‌ലെറ്റും ആയി ഉപയോഗിക്കാൻ സാധിക്കും. ഇതിനായി 360 ഡിഗ്രി ഹിഞ്ചും ഡിവൈസിൽ നൽകിയിരിക്കുന്നു. രണ്ട് ലാപ്ടോപ്പുകളിലും എസ് പെൻ സപ്പോർട്ട് ലഭിക്കും. എസ് പെന്നിൽ പക്ഷെ ബ്ലൂടൂത്ത് സൌകര്യം നൽകിയിട്ടില്ല.

ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

വേരിയന്റുകൾ

വേരിയന്റുകൾ

ഗാലക്‌സി ബുക്ക് 2 പ്രോ, ഗാലക്‌സി ബുക്ക് 2 പ്രോ 360 എന്നിവ രണ്ട് വേരിയന്റുകളിലായിരിക്കും വിപണിയിൽ എത്തുക. ഡിസ്‌പ്ലേ വലുപ്പവും പ്രോസസറും അടിസ്ഥാനമാക്കി സാംസങ് ഗാലക്‌സി ബുക്ക് 2 പ്രോ മോഡലുകൾക്ക് രണ്ട് വേരിയന്റുകളാണ് ഉള്ളത്. ചെറിയ 13.3 ഇഞ്ച് ഡിസ്‌പ്ലേ വേരിയന്റ് 12ത് ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറിനൊപ്പം മാത്രമാണ് വിപണിയിൽ എത്തുന്നത്. അതേസമയം വലിയ 15.6 ഇഞ്ച് വേരിയന്റ് 12ത് ജനറേഷൻ ഇന്റൽ കോർ ഐ7 പ്രോസസറിനൊപ്പവും വിപണിയിൽ എത്തുന്നു.

വില

വില

ഗാലക്‌സി ബുക്ക് 2 പ്രോ, ഗാലക്‌സി ബുക്ക് 2 പ്രോ 360 ലാപ്ടോപ്പുകളുടെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 70,000 രൂപയ്ക്ക് മുകളിലായിരിക്കാം ഈ ലാപ്ടോപ്പുകളുടെ വില വരുന്നത്. കാരണം ആഗോള തലത്തിൽ, ഗാലക്‌സി ബുക്ക് 2 പ്രോ 360 മോഡലിന് 1,249.99 ഡോളർ (ഏകദേശം 93,900 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ഗാലക്‌സി ബുക്ക് 2 പ്രോയുടെ ആഗോള തലത്തിലെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡിസ്നി+ ഹോട്ട്സ്റ്റാർ വില കുറഞ്ഞ പുതിയ പ്ലാൻ പുറത്തിറക്കുന്നുഡിസ്നി+ ഹോട്ട്സ്റ്റാർ വില കുറഞ്ഞ പുതിയ പ്ലാൻ പുറത്തിറക്കുന്നു

ഫീച്ചറുകൾ

ഫീച്ചറുകൾ

സാംസങ് ഗാലക്‌സി ബുക്ക് 2 പ്രോ, 16 ജിബി വരെയുള്ള എൽപിഡിഡിആർ5 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും നൽകുന്നു. 12ത് ജനറേഷൻ ഇന്റൽ കോർ ഐ5, ഐ7 പ്രൊസസറുകളിലാണ് രണ്ട് ലാപ്ടോപ്പുകളുടെയും വേരിയന്റുകൾ പ്രവർത്തിക്കുന്നത്. ഇന്റലിന്റെ ഇവോ പ്ലാറ്റ്‌ഫോമിനെ ബേസ് ചെയ്താണ് സാംസങ് ഗാലക്‌സി ബുക്ക് 2 പ്രോ, ഗാലക്‌സി ബുക്ക് 2 പ്രോ 360 ലാപ്ടോപ്പുകൾ റൺ ചെയ്യുന്നത്.

അമോലെഡ് പാനൽ

രണ്ട് ലാപ്‌ടോപ്പുകളിലും അമോലെഡ് പാനൽ ഉണ്ടായിരിക്കും. രണ്ട് മോഡലുകളിലും ഡോൾബി അറ്റ്‌മോസ്, 720പി എച്ച്‌ഡി വെബ്‌ ക്യാമോട് കൂടിയ ഡ്യുവൽ സ്പീക്കറുകൾ ഉണ്ട്. രണ്ട് ലാപ്‌ടോപ്പുകളും സിൽവർ, ഗ്രാഫൈറ്റ് കളർ ഓപ്ഷനുകളിലാണ് വരുന്നത്. 13.3 ഇഞ്ച് മോഡലിന് 1.04 കിലോഗ്രാം ഭാരമുണ്ട്. അതേ സമയം 15.6 ഇഞ്ച് മോഡൽ ക്വാഡ് ലൈനപ്പിലെ തന്നെ ഏറ്റവും ഭാരം കൂടിയ ഡിവൈസാണ് ( 1.41 കിലോഗ്രാം ).

ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലുംടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

വിൻഡോസ് 11 ഒഎസ് പ്രീ ഇൻസ്റ്റാൾഡ്

വിൻഡോസ് 11 ഒഎസ് പ്രീ ഇൻസ്റ്റാൾഡ്

ഏറ്റവും പുതിയ ഗാലക്‌സി ബുക്ക് 2 സീരീസ് ലാപ്‌ടോപ്പുകൾ വിൻഡോസ് 11 ഓപറേറ്റിങ് സിസ്റ്റം പ്രീ ഇൻസ്റ്റാൾഡ് ആയിട്ടാകും വിപണിയിൽ എത്തുക. ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ പോലെ തന്നെ സാംസങ്ങിന്റെ സ്വന്തം ആപ്പുകളും സേവനങ്ങളും ബിൽറ്റ് ഇൻ ചെയ്താണ് ഗാലക്‌സി ബുക്ക് 2 വരുന്നത്. ലാപ്‌ടോപ്പിൽ സ്മാർട്ട് സ്വിച്ച്, സിംഗിൾ സൈൻ ഓൺ, ഗാലറി, സ്‌മാർട്ട് ഷെയർ, വിൻഡോസിലേക്കുള്ള ലിങ്ക്, സ്മാർട്ട് തിംഗ്‌സ്, ബിക്‌സ്‌ബി എന്നിവയും ഉണ്ടായിരിക്കും.

ലോഞ്ച്

ലോഞ്ച്

നേരത്തെ പറഞ്ഞത് പോലെ ഗാലക്‌സി ബുക്ക് 2 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സാംസങ് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നിരുന്നാലും, ലാപ്‌ടോപ്പ് യൂറോപ്പിലും ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഏപ്രിൽ ഒന്നിന് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ ലാപ്‌ടോപ്പുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ, അവ ഏപ്രിൽ 1ന് തന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

റഷ്യയിൽ സ്ട്രീമിങ് അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്റഷ്യയിൽ സ്ട്രീമിങ് അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്

Best Mobiles in India

English summary
Samsung is all set to enter the Indian laptop market with its latest Book 2 series. The new Samsung Galaxy Book 2 series laptops are listed on Samsung's Indian website. This is the first time that Samsung is bringing the Galaxy Book lineup to India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X