സാംസങ് ഗ്യാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ചൊവ്വാഴ്ച നടന്ന ഗ്യാലക്‌സി അൺപാക്ക്ഡ് 2021 ഇവന്റിൽ സാംസങ് ഗാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി, ഗ്യാലക്‌സി ബുക്ക് പ്രോ, ഗ്യാലക്‌സി ബുക്ക് പ്രോ 360 എന്നിവ അവതരിപ്പിച്ചു. ഗ്യാലക്‌സി ബുക്ക് മോഡലുകൾ പുതിയ ഗ്യാലക്‌സി ബുക്ക് പ്രോ എഡിഷനുകൾ പോലെ അത്ര ഉയർന്ന നിലവാരത്തിൽ വരുന്നതല്ല. ഇത്തരത്തിലുള്ള ലാപ്‌ടോപ്പുകളുടെ ആവശ്യകതകൾ ഉയർന്നു നിൽക്കുന്ന ഒരു സമയം തന്നെയാണ് ഇപ്പോൾ. കൊറോണ കാരണം എല്ലാ ഉദ്യോഗസ്ഥർക്കും വർക്ക്-ഫ്രം-ഹോം ആയതും ലാപ്ടോപ്പുകളുടെ ആവശ്യകത വളരെയധികം വർദ്ധിക്കുവാനും ഇടയാക്കി. ഈ സമയത്ത് ഗ്യാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി എന്നിവ നിങ്ങൾക്ക് പറ്റിയ മികച്ച ഓപ്ഷനുകളാണ് എന്ന് പറയുവാനുള്ള കാരണം ഇവയുടെ സവിശേഷതകൾ തന്നെയാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗ്യാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി ലാപ്ടോപ്പുകളുടെ വില

സാംസങ് ഗ്യാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി ലാപ്ടോപ്പുകളുടെ വില

സാംസങ് ഗ്യാലക്‌സി ബുക്ക് (2021) വൈ-ഫൈ മാത്രം വേരിയന്റിന് വില 549 ഡോളർ (ഏകദേശം 40,900 രൂപ), എൽടിഇ മോഡലിന് വില 649 ഡോളർ (ഏകദേശം 48,300 രൂപ) എന്നിങ്ങനെ വരുന്നു. സാംസങ് ഗാലക്സി ബുക്ക് ഒഡീസിക്ക് 1,399 ഡോളർ (ഏകദേശം 1,04,200 രൂപ) വില നൽകിയിരിക്കുന്നു. ഗ്യാലക്‌സി ബുക്ക് പ്രോ, ഗ്യാലക്‌സി ബുക്ക് പ്രോ 360 മോഡലുകളുടെ വില 999 ഡോളർ (ഏകദേശം 74,400 രൂപ) മുതൽ ആരംഭിക്കുന്നു. പുതിയ ഗ്യാലക്‌സി ബുക്ക് (2021) മിസ്റ്റിക് ബ്ലൂ, മിസ്റ്റിക് സിൽവർ നിറങ്ങളിലും, ഗ്യാലക്‌സി ബുക്ക് ഒഡീസി ഒരൊറ്റ മിസ്റ്റിക് ബ്ലാക്ക് കളർ ഓപ്ഷനിലും വിപണിയിൽ വരുന്നു. ഈ രണ്ട് ലാപ്‌ടോപ്പുകളും മെയ് 14 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്നതാണ്.

സാംസങ് ഗ്യാലക്‌സി ബുക്ക് (2021) സവിശേഷതകൾ

സാംസങ് ഗ്യാലക്‌സി ബുക്ക് (2021) സവിശേഷതകൾ

15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) എൽസിഡി പാനലാണ് സാംസങ് ഗാലക്‌സി ബുക്കിൽ (2021) നൽകിയിട്ടുള്ളത്. ഇന്റൽ ഐറിസ് എക്‌സെ ഗ്രാഫിക്സും 16 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസർ (കോർ ഐ 7 വരെ) ലാപ്‌ടോപ്പിന് കരുത്തേകുന്നു. ലാപ്‌ടോപ്പ് പരമാവധി 1 ടിബി NVMe എസ്എസ്ഡി സ്റ്റോറേജും നൽകുന്നു. ഗ്യാലക്‌സി ബുക്ക് (2021) ന് ഒരു പ്രോ കീബോർഡും ഉണ്ട്. സാംസങ് ഗ്യാലക്‌സി ബുക്ക് പ്രോ, ഗ്യാലക്‌സി ബുക്ക് പ്രോ 360 മോഡലുകളും ലഭ്യമാക്കും. ഓപ്ഷണൽ ഫിംഗർപ്രിന്റ് റീഡറുമായാണ് ഈ ലാപ്‌ടോപ്പ് വരുന്നത്.

സാംസങ് ഗ്യാലക്‌സി ബുക്ക് (2021)

വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, രണ്ട് യുഎസ്ബി ടൈപ്പ്-സി, രണ്ട് യുഎസ്ബി 3.2, ഒരു എച്ച്ഡിഎംഐ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ സാംസങ് ഗാലക്‌സി സാംസങ് ഗ്യാലക്‌സി ബുക്ക് (2021) കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. നാനോ സിം കാർഡ് സ്ലോട്ടിനൊപ്പം വരുന്ന എൽടിഇ സപ്പോർട്ടുള്ള ഓപ്ഷനും ഈ ലാപ്‌ടോപ്പിനുണ്ട്. ഗ്യാലക്‌സി ബുക്കിൽ (2021) ഡോൾബി അറ്റ്‌മോസ് ഓഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. 65W യുഎസ്ബി ടൈപ്പ്-സി ചാർജറിലൂടെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 54Whr ബാറ്ററിയാണ് ഇതിലുള്ളത്. ഈ ലാപ്‌ടോപ്പ് 356.6x229.1x15.4 മില്ലിമീറ്റർ അളവിൽ 1.55 കിലോഗ്രാം ഭാരമുണ്ട്.

സാംസങ് ഗ്യാലക്‌സി ബുക്ക് ഒഡീസി സവിശേഷതകൾ

സാംസങ് ഗ്യാലക്‌സി ബുക്ക് ഒഡീസി സവിശേഷതകൾ

ഗ്യാലക്‌സി ബുക്ക് (2021) പോലെ തന്നെ സാംസങ് ഗ്യാലക്‌സി ബുക്ക് ഒഡീസിക്ക് 15.6 ഇഞ്ച് ഫുൾ എച്ച്ഡി എൽസിഡി പാനൽ നൽകിയിട്ടുണ്ട്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്തേകുന്നത്. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3050 ടി മാക്സ്-ക്യു, എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് 3050 മാക്സ്-ക്യു ഗ്രാഫിക്സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. ലാപ്ടോപ്പിന് 32 ജിബി വരെ ഡിഡിആർ 4 എക്സ് റാമും 1 ടിബി വരെ എൻവിഎം എസ്എസ്ഡിയും ഉണ്ട്.

സാംസങ് ഗ്യാലക്‌സി ബുക്ക് ഒഡീസി

ഗ്യാലക്‌സി ബുക്ക് ഒഡീസിയിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1 വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. രണ്ട് യുഎസ്ബി ടൈപ്പ്-സി, മൂന്ന് യുഎസ്ബി 3.2, ഒരു എച്ച്ഡിഎംഐ, ആർ‌ജെ 45, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഇതിൽ വരുന്നു. ഫിംഗർപ്രിന്റ് റീഡർ പവർ കീയ്‌ക്കൊപ്പം പ്രോ കീബോർഡും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ലാപ്‌ടോപ്പിൽ ഡോൾബി അറ്റ്‌മോസ് ഓഡിയോയും ഉണ്ട്. 135W യുഎസ്ബി ടൈപ്പ്-സി ചാർജറിലൂടെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 83Whr ബാറ്ററി സാംസങ് നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് 356.6x229.1x17.7 മില്ലിമീറ്റർ അളവിൽ 1.85 കിലോഗ്രാം കിലോഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
Samsung Galaxy Book (2021) and Galaxy Book Odyssey were launched at the Galaxy Unpacked 2021 event on Tuesday alongside the Galaxy Book Pro and Galaxy Book Pro 360.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X