Home
Computer

ഇന്റൽ കോർ ഐ 5 / കോർ ഐ 7 പ്രോസസറുകളുമായി സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പ് യുഎസിൽ അവതരിപ്പിച്ചു. ഗാലക്‌സി ബുക്ക്, ഗാലക്‌സി ബുക്ക് പ്രോ, ഗാലക്‌സി ബുക്ക് പ്രോ 360, ഗാലക്‌സി ബുക്ക് ഒഡീസി തുടങ്ങിയ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഈ ദക്ഷിണ കൊറിയൻ ടെക്‌നോളജി കമ്പനി പ്രീ-ഓർഡറുകൾക്കായി യുഎസ് വെബ്‌സൈറ്റിൽ നേരിട്ട് പട്ടികപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് ആൽഫയുടെ പിൻഗാമിയാണിത്. അതിൽ വരുന്ന 2-ഇൻ-1 കൺവേർട്ടിബിൾ ഡിസൈനാണ് ഈ പുതിയ ലാപ്ടോപ്പിനും നൽകിയിട്ടുള്ളത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 / കോർ ഐ 7 പ്രോസസറാണ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്.

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പിൻറെ വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പിൻറെ വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്സ് 2 ആൽഫ ഇപ്പോൾ യു‌എസ് കമ്പനി വെബ്‌സൈറ്റിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റൽ കോർ ഐ 5 പ്രോസസറുള്ള ഈ ലാപ്‌ടോപ്പ് 849 ഡോളർ (ഏകദേശം 63,000 രൂപ) മുതൽ വില ആരംഭിക്കുന്നു. ഇന്റൽ കോർ ഐ 7 പ്രോസസറുള്ള ബ്ലാക്ക് ആൻഡ് സിൽവർ കളർ ഓപ്ഷൻ 1,049 ഡോളർ (ഏകദേശം 77,700 രൂപ) വിലയ്ക്ക് ലഭ്യമാണ്. പുതിയ സാംസങ് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് 499 ഡോളർ (ഏകദേശം 37,000 രൂപ) മുതൽ വില ആരംഭിക്കുന്ന ട്രേഡ്-ഇൻ ഓഫറുകളും യുഎസിലെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്ടോപ്പിൻറെ സവിശേഷതകൾ

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്ടോപ്പിൻറെ സവിശേഷതകൾ

2-ഇൻ-1 കൺവേർട്ടിബിൾ ഡിസൈനിലാണ് സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പ് നിർമിച്ചിരിക്കുന്നത്. 13.3 ഇഞ്ച് ക്യുഎൽഇഡി ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. വീടിനുള്ളിൽ 400 നിറ്റ് ബറൈറ്നെസ്സും 600 നീറ്റ്സ് ഔട്ട്‌ഡോർ മോഡും നൽകുവാൻ ഇതിന് കഴിയും. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 / കോർ ഐ 7 പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. ഇന്റൽ കോർ ഐ 5 പ്രോസസറുള്ളത് 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും എസ്എസ്ഡി 256 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്നു. ഇന്റൽ കോർ ഐ 7 സിപിയു ഉള്ളവയ്ക്ക് 16 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ലഭിക്കും.

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫ ലാപ്‌ടോപ്പ്

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 ആൽഫയ്ക്ക് അലുമിനിയം ബിൽഡ്, ബാക്ക്‌ലിറ്റ് കീബോർഡ്, വലിയ ഗ്ലാസ് ട്രാക്ക്പാഡ് എന്നിവയുണ്ട്. 720 പിക്‌സൽ വെബ്‌ക്യാം, ഡ്യുവൽ-അറേ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ് ഓഡിയോയുള്ള രണ്ട് 1.5W സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഇത് വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. രണ്ട് യുഎസ്ബി 3.2 ടൈപ്പ്-എ പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് പോർട്ടുകൾ. ഈ ലാപ്‌ടോപ്പിന് 12x7.95x0.55 ഇഞ്ച് മില്ലിമീറ്റർ അളവിൽ 2.62 പൗണ്ട് (ഏകദേശം 1.18 കിലോഗ്രാം) ഭാരമുണ്ട്.

Best Mobiles in India

English summary
The South Korean tech giant has mentioned the laptop for pre-order on its US website without mentioning it during the Galaxy Unpacked case, which also saw the launch of the Galaxy Book, Galaxy Book Pro, Galaxy Book Pro 360, and Galaxy Book Odyssey.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X