സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

കമ്പനിയുടെ 'ആൽവേസ് ഓൺ, ആൽവേസ് കണക്റ്റ്ഡ് ലാപ്‌ടോപ്പുകളായ സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി എന്നിവ ജൂൺ 3 വ്യാഴാഴ്ച അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ സിസ്റ്റം-ഓൺ-ചിപ്പുകൾ (SoCs) ഉള്ള ഈ ലാപ്‌ടോപ്പുകൾ മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി എന്നിവ 180 ഡിഗ്രി ഫോൾഡിങ് ഹിൻജുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും പ്രീ-ലോഡ് ചെയ്യ്ത മൈക്രോസോഫ്റ്റ് നിങ്ങളുടെ ഫോൺ അപ്ലിക്കേഷനും ഉൾപ്പെടെ രണ്ട് ലാപ്‌ടോപ്പുകൾക്കും സാംസങ് മറ്റ് സവിശേഷതകളും നൽകിയിട്ടുണ്ട്. സൗത്ത് കൊറിയൻ കമ്പനിയുടെ പുതിയ ലാപ്‌ടോപ്പുകൾ ജനപ്രിയ ക്രോംബുക്കുകളുമായി മത്സരിക്കുവാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ ലാപ്ടോപ്പുകൾ വർക്ക്-ഫ്രം-ഹോം, പഠന ആവശ്യങ്ങൾ തുടങ്ങിയ ആവശ്യകതകൾക്ക് അനുയോജ്യമായ ഒന്നാണ്.

സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി ലാപ്ടോപ്പുകളുടെ വില

സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി ലാപ്ടോപ്പുകളുടെ വില

സാംസങ് ഗാലക്‌സി ബുക്ക് ഗോ വൈ-ഫൈ മാത്രമുള്ള വേരിയന്റിന് 349 ഡോളർ (ഏകദേശം 25,500 രൂപ) മുതൽ വില ആരംഭിക്കുന്നു. ഈ ലാപ്ടോപ്പിന് ഒരു എൽടിഇ എഡിഷനുമുണ്ട്, എന്നാൽ, ഇതിൻറെ ഔദ്യോഗിക വില ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. സാംസങ് ഗാലക്‌സി ബുക്ക് ഗോ ജൂൺ മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. സാംസങ് ഗാലക്‌സി ബുക്ക് ഗോ 5 ജിയുടെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, 5 ജി സപ്പോർട്ടുള്ള മോഡൽ ഈ വർഷാവസാനം ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി എന്നിവ സിൽവർ നിറത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു.

സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി ലാപ്ടോപ്പുകളുടെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി ലാപ്ടോപ്പുകളുടെ സവിശേഷതകൾ

സാംസങ് ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് ഗോ 5 ജി എന്നിവ മിലിട്ടറി-ഗ്രേഡ്, മിൽ-എസ്ടിഡി -810 ജി ടെസ്റ്റുകളിൽ വിജയിച്ചതായി അവകാശപ്പെടുന്ന ഒരു ബിൽഡുമായി വരുന്നു. ലാപ്‌ടോപ്പുകൾക്ക് 180 ഡിഗ്രി ഹിഞ്ചും സ്ലിം ബെസലുകളുമുണ്ട്. ഗാലക്‌സി ബുക്ക് ഗോ-സീരീസ് മൈക്രോസോഫ്റ്റ് നിങ്ങളുടെ ഫോൺ അപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ട്. ഇത് നിങ്ങളുടെ സ്മാർട്ട്‌ഫോൺ ലാപ്‌ടോപ്പുകളുമായി സിങ്ക് ചെയ്യുവാൻ നിങ്ങളെ അനുവദിക്കുന്നു. വിൻഡോസ് മെനുവിൽ ഐക്കൺ ഉപയോഗിച്ച് സാംസങ് ടിവി പ്ലസ് സേവനവും കമ്പനി നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി ബുക്ക് ഗോ

വിൻഡോസ് 10 ഹോമിൽ (വിൻഡോസ് 10 പ്രോയിൽ ക്രമീകരിക്കാൻ കഴിയുന്ന) സാംസങ് ഗാലക്‌സി ബുക്ക് ഗോ പ്രവർത്തിക്കുന്നു, കൂടാതെ 14 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഒരു അഡ്രിനോ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 സി ജനറൽ 2 SoC പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്, ഇത് ഒരു അഡ്രിനോ ജിപിയുമായി ജോടിയാക്കുകയും 4 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം ഓപ്ഷനുകളുമായി വരുന്നു. എൻട്രി ലെവൽ ലാപ്‌ടോപ്പുകൾക്കായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ് അടുത്തിടെ അവതരിപ്പിച്ചു. ഗാലക്‌സി ബുക്ക് ഗോയിൽ 64 ജിബി, 128 ജിബി ഇയുഎഫ്എസ് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

ഗാലക്‌സി ബുക്ക് ഗോ 5 ജി

എൽടിഇ (ഓപ്ഷണൽ), വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി 2.0 പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ സാംസങ് ഗാലക്സി ബുക്ക് ഗോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഗാലക്സി ബുക്ക് ഗോയുടെ എൽടിഇ വേരിയന്റിന് നാനോ സിം കാർഡ് സ്ലോട്ടുകളും, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടുമുണ്ട്. 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാമും ഡിജിറ്റൽ മൈക്രോഫോണും സാംസങ് ഗാലക്‌സി ബുക്ക് ഗോയിൽ ഉൾപ്പെടുന്നു. ബണ്ടിൽ ചെയ്യ്ത 25W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജറിലൂടെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 42.3Wh ബാറ്ററിയാണ് ഇതിലുള്ളത്. ഈ ലാപ്ടോപ്പിന് 323.9 x 224.8 x 14.9 മില്ലിമീറ്റർ അളവും,1.38 കിലോഗ്രാം ഭാരവുമുണ്ട്. ഗാലക്‌സി ബുക്ക് ഗോ 5 ജിയുടെ വിശദമായ സവിശേഷതകൾ സാംസങ് ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സിഎക്‌സ് ജെൻ 2 5 ജിയിൽ ഈ ലാപ്‌ടോപ്പ് പ്രവർത്തിക്കുമെന്നും വൈ-ഫൈ 6 ഉൾപ്പെടുത്തുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Samsung revealed the Galaxy Book Go and Galaxy Book Go 5G, the company's "always-on, always-connected" laptops. Qualcomm Snapdragon system-on-chips (SoCs) power the new models, which run on Microsoft Windows 10. A 180-degree folding hinge is also included with the Galaxy Book Go and Galaxy Book Go 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X