സാംസംഗ് ഗാലക്‌സി നോട്ട് 800 ഇന്ത്യയിലെത്തി

Posted By: Staff

സാംസംഗ് ഗാലക്‌സി നോട്ട് 800 ഇന്ത്യയിലെത്തി

കഴിഞ്ഞാഴ്ച സാംസംഗ് അവതരിപ്പിച്ച ഗാലക്‌സി നോട്ട് 800 (ഗാലക്‌സി നോട്ട് 10.1) ടാബ്‌ലറ്റ് ഇന്ത്യയിലെത്തി. 39,990 രൂപയ്ക്കാണ് ഇതിന്റെ വില്പന ആരംഭിക്കുന്നത്. യുഎസ്, ബ്രിട്ടണ്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ടാബ്‌ലറ്റ് ആദ്യമായി അവതരിപ്പിച്ച അന്നു തന്നെ ഇന്ത്യയില്‍ ഇത് പ്രീഓര്‍ഡറിംഗിന്  എത്തിയിരുന്നു. 2,000 രൂപ മുന്‍കൂര്‍ അടച്ചാണ് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്.

ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോട്ട് 10.1ന് 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറും 2 ജിബി റാമും ആണുള്ളത്. ഈ വര്‍ഷാവസാനം ആകുമ്പോഴേക്കും ടാബില്‍ ജെല്ലി ബീന്‍ അപ്‌ഡേറ്റ് എത്തുമെന്നാണ് കമ്പനി പറയുന്നത്. പേരില്‍ തന്നെ സൂചിപ്പിക്കുന്ന 10.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ടാബിന് ഐപാഡിനോട് മത്സരിക്കാനുള്ള പ്രധാന ഘടകങ്ങളിലൊന്ന്. 1280x800പിക്‌സല്‍ ഡിസ്‌പ്ലെ റെസലൂഷനാണ് ഇതിന്റേത്.

ഇന്‍ഫ്രാറെഡ് സെന്‍സര്‍, 3ജി കണക്റ്റിവിറ്റി സൗകര്യങ്ങളും ഈ ടാബില്‍ ഉണ്ട്. 16 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് ലഭ്യാണെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് അതിനിയും ഉയര്‍ത്താനാകും. അഡോബി ഫോട്ടോഷോപ്പ് ടച്ച്, അഡോബി ഐഡിയാസ്, പീക്ക് യൂണിവേഴ്‌സല്‍ റിമോട്ട് ഉള്‍പ്പടെയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ ഇതില്‍ പ്രീലോഡ് ചെയ്തിട്ടുണ്ട്. ഗാലക്‌സി നോട്ട്  ബ്രാന്‍ഡിന് കീഴില്‍ ഇനി സാംസംഗില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഗാലക്‌സി നോട്ട് 2 ഫാബ്‌ലറ്റാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot